Headlines

സൈനിക വാഹനത്തിന് മുകളിൽ കല്ല് വീണു; മലയാളി ജവാന് ദാരുണാന്ത്യം

കോഴിക്കോട്: ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദർശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാട്ടിൽ എത്തിക്കും. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെ കണ്ണൂരിൽ എത്തിക്കുമെന്നാണു കരസേനയിൽ നിന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം….

Read More

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എം എസ് സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്നിരക്ഷാസേനയെയും…

Read More

കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ നിന്നും കോസ്റ്റൽ ഗാർഡ് കണ്ടെടുത്തു.

കിളിമാനൂർ : കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ നിന്നും കോസ്റ്റൽ ഗാർഡ് കണ്ടെടുത്തു. കിളിമാനൂരിലെ അശ്വതി ടെക്സ്റ്റയിൽ വ്യാപാരശാലയിലെ സെയിൽസ്മാനായ മടവൂർ തുമ്പോട് കൃഷ്ണ കൃപയിൽ രാകേഷി (31) ന്റെ മൃതദേഹമാണ് മുതലപ്പൊഴി ഭാഗത്തുനിന്നും കോസ്റ്റൽ ഗാർഡ് കണ്ടെടുത്തത്. കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഈ മാസം അഞ്ചിന് ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ രാകേഷിനെ പിന്നീട് കാണാതാവുകയായിരുന്നു . ഇത് സംബന്ധിച്ച് പള്ളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു…

Read More

തിരുവനന്തപുരത്ത് ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം 6.45ന് മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം വച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്ക് വീണത്. മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Read More

കുന്നംകുളം പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണന്ത്യം

കുന്നംകുളം : പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പെരുമ്പിലാവ് കോട്ടോൽ സ്വദേശി അഭിഷേകാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. പെരുമ്പിലാവ് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്നു മൈത്രി ബസ്സും എതിർദിശയിൽ വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അഭിഷേകിന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

തിരുവനന്തപുരത്ത് ടിപ്പറിനടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം:വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം.പെരുമാതുറ സ്വദേശിനി റുക്‌സാന (35)യാണ് മരിച്ചത്. മൂന്നര മണിയോടെയാണ് സംഭവം. കഴക്കൂട്ടം ഭാഗത്തുനിന്നും കണിയാപുരത്തേയ്ക്ക് ബന്ധുവിനോടൊപ്പം സ്‌കൂട്ടറില്‍ പോയ യുവതിയാണ് മരിച്ചത്. ഓവര്‍ടേക്ക് ചെയ്തുവന്ന ടിപ്പര്‍ ഇടത്തേയ്ക്ക് ഒതുക്കിയപ്പോള്‍ ലോറിയില്‍ തട്ടിയ റുക്‌സാന ടയറിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്ത് ബസ് കാത്തുനിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയത്. തുടര്‍ന്ന് ലോറി പിന്നോട്ടെടുത്താണ് യുവതിയെ മാറ്റിയത്. ചതഞ്ഞരഞ്ഞ യുവതിയെ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്‌കൂട്ടര്‍ ഓടിച്ച യുവതിക്ക് പരിക്കില്ല. ലോറി ഡ്രൈവര്‍…

Read More

മദ്യലഹരിയില്‍ തര്‍ക്കം; കണ്ണൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

കണ്ണൂർ: പടിയൂരില്‍ അനുജന്‍ ജ്യേഷ്ഠനെ കത്തികൊണ്ട് കുത്തിക്കൊന്നു. ചാളാംവയല്‍ കോളനിയില്‍ രാജീവനാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സജീവന്‍ ജ്യേഷ്ഠനായ രാജീവനെ കത്തികൊണ്ട് കുത്തുകയായിരുന്നു. നെഞ്ചിലും കൈത്തണ്ടയിലും കുത്തേറ്റ രാജീവനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങളായ ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു.

Read More

കാസർകോട് മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് 3 മരണം

കാസർകോട് : കാസർകോട് മഞ്ചേശ്വരം കുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ ശിവകുമാർ (54). ശരത് (23). സൗരവ് (15) എന്നിവരാണ് മരിച്ചത്. കാസർകോട് നിന്നും മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസും കാസർകോട്ടേക്ക് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് ദേശീയപാതയിൽ അപകടമുണ്ടായത്. അപകടത്തിൽപെട്ട ആളെയും കൊണ്ട് മംഗലാപുരത്തേക്ക് പോകുകയായിരുന്നു ആംബുലൻസ്. ആംബുലൻസിൽ രോഗിക്കൊപ്പം ഉണ്ടായിരുന്ന ആൾക്കും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്ന രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Read More

കോഴിക്കോട് ഊഞ്ഞാലിൽനിന്നു വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു

കോഴിക്കോട് : ഊഞ്ഞാലിൽനിന്നു വീണു പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ.രജീഷിന്റെ മകൾ നൈറാ രാജാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണു പരിക്കേൽക്കുകയായിരുന്നു

Read More

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങി മരിച്ചു, സംഭവം കന്യാകുമാരിയിൽ

ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial