Headlines

പത്തനംതിട്ടയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങാറമല സ്വദേശികളായ ഹൈദ്രോസ് (90), ഖുൽസു ബീവി (85) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വാർഡ് മെമ്പർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കമുണ്ട്. ദമ്പതികൾക്ക് മക്കൾ ഇല്ല

Read More

പറവൂരിൽ വയോധികൻ കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്ന് സംശയം

പറവൂർ: കെട്ടിടനിർമാണ തൊഴിലാളിയായ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു. ഗോതുരുത്ത് കോണത്ത് തോമസ് (ടോമി- 64) ആണ് മരിച്ചത്. കനത്ത ചൂടിൽ സൂര്യാഘാതമെറ്റമാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം. തൊഴിൽ സ്‌ഥലത്ത് നിന്ന് വീട്ടിലേക്ക് പോകുന്ന വഴിയാണ് ടോമി കുഴഞ്ഞു വീണത്. പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ കോളജിലും കൊണ്ടുപോയെങ്കിലും വെള്ളിയാഴ്ച പുലർച്ചെ 3.30ന് മരിച്ചു. ഭാര്യ: ആനി. മക്കൾ: ടെസ്സി, ടിന്റു. മരുമക്കൾ: ബിനോയ്,ലിജു

Read More

സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു, പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിൽ

തൃശൂര്‍: തൃശൂരില്‍ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ടു പേര്‍ മരിച്ചു. മഞ്ഞപ്ര സ്വദേശി ബിജു ദേവസി, ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് പേരാണ് ജീപ്പിൽ ഉണ്ടായത്. ഇവരെ ഏറെ നേരത്തെ പ്രയത്നത്തിനൊടുവിൽ…

Read More

ഗർഭിണിയായ യുവതി കൊല്ലം എക്‌സ്പ്രസിൽ നിന്നും വീണ് മരിച്ചു

ചെന്നൈ: ഗർഭിണിയായ യുവതി ഓടുന്ന ട്രെയിനിൽനിന്ന് വീണ് മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ചെന്നെ എഗ്മോർ- കൊല്ലം എക്‌സ്പ്രസിൽ യാത്രചെയ്യുകയായിരുന്ന യുവതി തമിഴ്‌നാട്ടിലെ വിരുദാചലത്തിന് സമീപത്തുവച്ചാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു അപകടം. ഏഴ് മാസം ഗർഭിണിയായ കസ്തൂരിയുടെ ബേബിഷവർ ചടങ്ങ് ഇന്ന് നടക്കാനിരിക്കുകയായിരുന്നു. ഈ ചടങ്ങിനായാണ് യുവതിയും കുടുംബവും ചെന്നൈയിൽനിന്ന് തെങ്കാശിയിലേക്ക് യാത്രതിരിച്ചത്. യാത്രയ്ക്കിടെ ഛർദിക്കാനായി കസ്തൂരി വാതിലിന് അടുത്തേക്ക് പോയി. ഇതിനിടെ കുഴഞ്ഞുവീഴുകയും ട്രെയിനിൽനിന്ന് പുറത്തേക്ക് തെറിക്കുകയുമായിരുന്നു. ബന്ധുക്കൾ ഒപ്പമുണ്ടായിരുന്നെങ്കിലും…

Read More

കൊല്ലത്ത് കാറിനുള്ളിൽ അധ്യാപകൻ മരിച്ച നിലയിൽ

കൊല്ലം: കൊല്ലത്ത് കൊട്ടാരക്കര എം.സി.റോഡിൽ കലയപുരത്ത് നിർത്തിയിട്ട കാറിനകത്ത് അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തി. അങ്ങാടിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകൻ പറക്കോട് ജ്യോതിസിൽ മണികണ്ഠൻ (52) ആണ് മരിച്ചത്. കൈകളിൽ പൊള്ളലേറ്റതിന്റെ പോലുള്ള പാടുകൾ ഉണ്ടായിരുന്നു. നിർത്തിയിട്ട കാര് കണ്ട് സംശയം തോന്നിയ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശത്തായി റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. ഡ്രൈവർ സീറ്റിനു സമീപമുള്ള സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചമുതൽ കാർ ഇവിടെ ഉണ്ടായിരുന്നതായി…

Read More

കോളേജിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ധ്യാപകൻ മരിച്ചു

കോളേജിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ അദ്ധ്യാപകൻ മരിച്ചു .നെടുമങ്ങാട് കരിപ്പൂര് മുടിപ്പുര ജംഗ്ഷൻ സൗപർണ്ണികയിൽ സുനിൽ ലാൽ (51) ആണ് മരിച്ചത്.പനവൂർ മുസ്ലിം അസോസിയേഷൻ ആർട്സ് & സയൻസ് കോളേജിൽ കംപ്യൂട്ടർ സയൻസ് ഡിപാർട്ട് വിഭാഗം അദ്ധ്യാപകനായിരുന്നു. ഇന്നലെ രാവിലെ കോളേജിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട സുനിൽ ലാലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു.ഭാര്യ പൂജ ( ഗവ: എൽ.പി.എസ് വട്ടിയൂർക്കാവ് )മകൻ അശ്വിൻ,മകൾ ശ്രേയ.(വിദ്യാർത്ഥികൾ)സംസ്കാരം ഇന്ന് ഉച്ചയ്ക്ക് സ്വവസതിയിൽ.

Read More

ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ വീട്ടമ്മ മരിച്ചു

തൃശൂര്‍.ക്ഷേത്രത്തിൽ കൈകൊട്ടിക്കളി അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ കലാകാരി മരിച്ചു. അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇന്നലെ (ബുധൻ) രാത്രി 9 മണിയ്ക്ക് കൂട്ടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്നു വന്നിരുന്ന കലാപരിപാടികൾക്കിടെ ആയിരുന്നു സംഭവം. 11 പേർ അടങ്ങിയ കൈകൊട്ടിക്കളി സംഘത്തോടൊപ്പമാണ് സതി എത്തിയത്. കളി തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോൾ സതി കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ളവർ ചേർന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദായാഘാതമാണ്…

Read More

ആലുവയിൽ മെട്രോ തൂണിലേയ്ക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി; രണ്ട് മരണം

എറണാകുളം: മത്സ്യവുമായി വന്ന കണ്ടെയ്നർ ലോറി ആലുവയിൽ നിയന്ത്രണം വിട്ട് മെട്രോ തൂണിലേയ്ക്ക് ഇടിച്ചുകയറി. അപകടത്തിൽ രണ്ടുപേർ മരിച്ചു. ലോറിയിൽ ഉണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് അപകടത്തിന് കാരണമായതെന്നാണ് പോലീസ് നിഗമനം. ഇന്ന് പുലർച്ചെ 1.50 നായിരുന്നു അപകടം. അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാർ അപകടത്തിൽ പെട്ട ലോറി…

Read More

പാലക്കാട് വീണ്ടും കുഴഞ്ഞുവീണു മരണം; സരോജിനി കുഴഞ്ഞുവീണത് ബസ് കാത്തുനിൽക്കുന്നതിനിടെ

പാലക്കാട്: ജില്ലയിൽ ഇന്നലെ രണ്ടുപേരാണ് കുഴഞ്ഞുവീണു മരിച്ചത്. ബസ് കാത്തുനിൽക്കുന്നതിനിടെ 56 വയസുകാരി കുഴഞ്ഞുവീണുമരിച്ചു. തെങ്കര സ്വദേശിനി സരോജിനി ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ജോലിക്ക് പോകാൻ തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തു നിൽക്കുന്നതിനിടയിലാണ് ഇവർ കുഴഞ്ഞു വീണത്. സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കിൽ എത്തിച്ചു. പിന്നീട് മണ്ണാർക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇന്നലെ രാവിലെ പാലക്കാട് യുവാവ് കുഴഞ്ഞു വീണു മരിച്ചിരുന്നു. മണ്ണാര്‍ക്കാട് സ്വദേശി ആര്‍ ശബരീഷാണ്…

Read More

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി, യുവാവ് ശ്വാസംമുട്ടി മരിച്ചു

കൊല്ലം: മടത്തറയില്‍ ആടിനെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. 25 കാരനായ അല്‍ത്താഫാണ് മരിച്ചത്.ഇന്ന് 12 മണിയോടുകൂടിയാണ് അല്‍ത്താഫ് കിണറ്റിലിറങ്ങിയത്. ഓക്‌സിജന്റെ ലെവല്‍ താഴുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയത് ആശുപത്രിയിലെത്തിക്കുമ്പേഴേയ്ക്കും മരണം സംഭവിച്ചിരുന്നു. തിരുവനന്തപുരത്ത് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു അല്‍ത്താഫ്. ഇന്നലെയായിരുന്നു അദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial