Headlines

കണ്ണൂരിൽ സിപിഎം സിറ്റിങ് സീറ്റില്‍ മത്സരിച്ച് 12 വോട്ടിന് വിജയിച്ച കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: സിപിഎം സിറ്റിങ് സീറ്റില്‍ മത്സരിച്ച് 12 വോട്ടിന് വിജയിച്ച കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം കുഴഞ്ഞുവീണു മരിച്ചു. പെരളശ്ശേരി പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ സുരേഷ്ബാബു തണ്ടാരത്താണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണസുരേഷ് ബാബു തണ്ടാരത്തിനെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ ബാവോട് ഈസ്റ്റ് വാര്‍ഡില്‍ നിന്നായിരുന്നു സുരേഷ്ബാബു ജയിച്ചത്. വൃക്ക രോഗത്തിന് ഡയാലിസസ് ചെയ്തു വരികയായിരുന്നു ഇദ്ദേഹം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത്…

Read More

സൺഷേഡിൽ നിന്ന് കാൽ തെറ്റി കിണറ്റിലേക്ക് വീണു; 25-കാരന് ദാരുണാന്ത്യം

വീടിന്റെ സൺഷേഡിൽ നിന്ന് കാൽ തെന്നി കിണറ്റിലേക്ക് വീണ് യുവാവ് മരിച്ചു. തിരൂരങ്ങാടി മൂന്നിയൂർ ആലിൻ ചുവട് പുളിച്ചേരിയിൽ താമസിക്കുന്ന ചെർളയിൽ പറമ്പ് ഇന്ദിരയുടെ മകൻ ഒടാട്ട് രമേശ് (25) ആണ് മരിച്ചത്. വീടിന്റെ സൺഷേഡിൽ എന്തോ ആവശ്യത്തിനായി കയറിയപ്പോൾ അബദ്ധത്തിൽ കാൽ തെന്നി തൊട്ടടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് രമേശിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കരിപ്പൂർ വിമാനത്താവളം കാണാൻ മലക്ക് മുകളിൽക്കയറി, കാൽ തെറ്റി താഴെ വീണ യുവാവ് മരിച്ചു

   കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം കാണാൻ കൂട്ടുകാരോടൊപ്പം എത്തിയ യുവാവ് വെങ്കുളത്ത്മാട് വ്യൂ പോയിൻ്റിൽ നിന്ന് വീണ് മരിച്ചു. താഴ്ച്ചയിലേക്ക് വീണ യുവാവിൻ്റെ കഴുത്തിൽ കമ്പ് തറച്ചു കയറി. ഗുരുതര പരിക്കുകളോടെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് മരിച്ചത്.

Read More

കുട്ടികൾക്കൊപ്പം പുഴയിൽ കളിക്കുന്നതിനിടെ ആറുവയസ്സുകാരി മുങ്ങിമരിച്ചു.

കൂരാച്ചുണ്ട് (കോഴിക്കോട്): കുട്ടികൾക്കൊപ്പം പുഴയിൽ കളിക്കുന്നതിനിടെ ആറുവയസ്സുകാരി മുങ്ങിമരിച്ചു. കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ വിനോദസഞ്ചാര സംഘത്തിലെ കുട്ടിയാണ് മരിച്ചത്. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ വി.പി.ഹൗസിൽ കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ 6 വയസ്സുകാരി അബ്റാറ ആണ് മരിച്ചത്. ഫറോക്ക് ചന്ത എൽപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കരിയാത്തുംപാറ ബീച്ച് മേഖലയിലാണ് ട്രാവലറിൽ സംഘം എത്തിയത്. കുട്ടിയുടെ ഉമ്മ ഉൾപ്പെടെ പുഴയുടെ കരയിൽ ഭക്ഷണം കഴിക്കുകയായിരുന്നു. അബ്റാറ മറ്റു കുട്ടികൾക്കൊപ്പം പുഴയിലെ…

Read More

കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

മലപ്പുറം: കല്ല് തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടിൽ മഹ്റൂഫ്- റുമാന ദമ്പതികളുടെ മകൻ അസ്‍ലം നൂഹ് ആണ് മരിച്ചത്. കുഞ്ഞ് വീട്ടുമുറ്റത്തു നിന്നു അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും പിന്നീട് കോട്ടക്കലിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു ഖബറടക്കം പള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സഹോദരി: ഹെസ മറിയം

Read More

വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കിണറ്റിലേക്ക് വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കാസർകോട് എരിയാൽ ബ്ലാർകോട് ആയിരുന്നു സംഭവം. ഇക്ബാൽ- നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹ് ആണ് മരിച്ചത്. വീട്ടുമുറ്റത്തുണ്ടായിരുന്ന കിണറ്റിലേക്ക് കളിക്കുന്നതിനിടെ കുട്ടി കാൽ തെറ്റി വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരും നാട്ടുകാരുമെത്തുകയും കുഞ്ഞിനെ കരയ്‌ക്കെത്തിക്കുകയും ചെയ്തു. തുടർന്ന് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞ് സ്വാലിഹിന്റെ വേർപാട് ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മൃതദേഹം…

Read More

മത്സ്യബന്ധനത്തിന് പോയി മടങ്ങവെ പൊട്ടി വീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റു;50 കാരന് ദാരുണാന്ത്യം

കപ്പൂർ: മത്സ്യബന്ധനത്തിന് പോയി മടങ്ങവെ പൊട്ടി വീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റു. 50 കാരന് ദാരുണാന്ത്യം. കപ്പൂർ സ്വദേശി അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം മീൻ പിടിക്കുന്നതിനായി വീടിന് സമീപത്തെ വയലിലേക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനിടെ പുൽ ചെടികൾക്കിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് വീണ ചന്ദ്രനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം…

Read More

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർകോട്: ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. വെള്ളരിക്കുണ്ട്മാലോത്ത് മണ്ഡലത്താണ് സംഭവം. മാലോം കുഴിപ്പനത്തെ വിനയഭവനിൽ വിനയരാജിന്റെ മകൻ വിതുൽ രാജ് (20) ആണ് മരിച്ചത്. വിതുൽ രാജ് സുഹൃത്തുമായി വീട്ടിലേക്ക് പോകുന്നതിനിടെയാണ് വിതുൽ രാജിന്റെ ജീവനെടുത്ത അപകടമുണ്ടായത്. മാലോത്ത് ഭാഗത്ത് നിന്നും പുഞ്ച ഭാഗത്തുള്ള വീട്ടിലേക്ക് യാത്ര ചെയ്യവേ വിതുൽ ഓടിച്ച മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് ബൈക്ക് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിതുൽ രാജിനെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ…

Read More

പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി ഗൃഹനാന് ദാരുണാന്ത്യം

ചങ്ങരംകുളം:പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കപ്പൂർ സ്വദേശിക്ക് ദാരുണാന്ത്യം.കപ്പൂർ അന്തിമഹാളൻകാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തൻപൊന്നത്ത് പറമ്പിൽ ചന്ദ്രൻ(50)ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. മീൻ പിടിക്കുന്നതിനായി വീടിന് സമീപത്ത് വയലിലേക്ക് പോയതായിരുന്നു. തിരിച്ച് വരുന്നതിനിടെ പുൽ ചെടികൾക്കിടയിൽ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ അബദ്ധത്തിൽ പിടിക്കുകയായിരുന്നു. ഷോക്കേറ്റ് വീണ ചന്ദ്രനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചാലിശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തും. പോസ്റ്റുമോർട്ടത്തിന്…

Read More

വഴിയരികില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ യുവാവ് മരണപ്പെട്ടു

കൊച്ചി: ഉദയംപേരൂരില്‍ അപകടത്തില്‍ പെട്ട് ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി ലിനു മരണത്തിന് കീഴടങ്ങി. ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിലായ ലിനുവിന് ഡോക്ടര്‍മാര്‍ വഴിയരികില്‍ വച്ച് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ലിനുവിന്റെ മരണം ഏറെ സങ്കടകരമെന്ന് വഴിയരികില്‍ ചികില്‍സ നല്‍കിയ ഡോക്ടര്‍ മനൂപ് പറഞ്ഞു. അടിയന്തര ഇടപെടല്‍ അനിവാര്യമായിരുന്നു. റിസ്‌ക് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇടപെട്ടത്. ഇല്ലെങ്കില്‍ അപകടസ്ഥലത്തുതന്നെ ജീവന്‍ നഷ്ടമായേനെയെന്നും മനൂപ് പറയുന്നു. കൊച്ചി തൃപ്പൂണിത്തുറയ്ക്കു സമീപം ഞായറാഴ്ച രാത്രി 8.30നായിരുന്നു അപകടമുണ്ടായത്. ബൈക്കും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial