Headlines

അച്ഛൻ മരിച്ചതറിയാതെ ധനുഷ എസ്എസ്എൽസി പരീക്ഷ എഴുതി തീർത്തു; സതീശിന്റെ മരണം ഭാര്യയേയും കുട്ടികളെയും അറിയിച്ചത് ധനുഷ മടങ്ങിയെത്തിയ ശേഷം

കായംകുളം: കായംകുളം സെന്റ് മേരീസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ധനുഷ സതീഷ് എസ്എസ്എൽസി കണക്ക് പരീക്ഷയെഴുതുമ്പോൾ പിതാവ് സതീഷിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു. അച്ഛൻ മരിച്ചതറിയാതെ പരീക്ഷ എഴുതി തീർത്ത ധനുഷ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഇനി അച്ഛന്റെ കരുതലില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞത്. ഞായറാഴ്ച രാത്രി നടന്ന ബൈക്ക് അപകടത്തിലാണ് പുള്ളിക്കണക്ക് മയൂരി ഹൗസിൽ സതീശ് കുമാർ(45) മരിച്ചത്. സതീഷിന്റെ മരണവിവരം ഇന്നലെ ഉച്ചവരെ ഭാര്യയെയും മക്കളെയും അറിയിച്ചിരുന്നില്ല. പുള്ളിക്കണക്ക് കൊച്ചാലുംമൂട് ജംക്‌ഷനിൽ ഞായറാഴ്ച…

Read More

മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു; യുവാവ് മരിച്ചു

കൊച്ചി: എറണാകുളം കോതമംഗലത്ത് മ്ലാവ് ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മാമലക്കണ്ടം സ്വദേശി പറമ്പില്‍ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രോഗിയുമായി മാമലക്കണ്ടത്തു നിന്നും കോതമംഗലത്തേക്ക് വരുമ്പോള്‍ കളപ്പാറയില്‍ വെച്ചാണ് അപകടമുണ്ടായത്. ഓട്ടോഡ്രൈവറാണ് വിജില്‍. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. മറിഞ്ഞ ഓട്ടോയുടെ അടിയില്‍ വിജില്‍ പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജിലിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓടിക്കൊണ്ടിരിക്കുന്നതിനിടെ മ്ലാവ് അപ്രതീക്ഷിതമായി ഓട്ടോയുടെ മുന്നിലേക്ക് വന്നുകയറുകയായിരുന്നു

Read More

തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതിയ്ക്ക് ദാരുണാന്ത്യം

കോട്ടയം: തീപ്പൊള്ളലേറ്റ് ബാങ്ക് മാനേജരായ യുവതിയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് ദേവി കൃപയിൽ അരുണിന്റെ ഭാര്യ രാധിക(36) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. പ്രദേശവാസികൾ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ 11.20 ഓടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. സൗത്ത് ഇന്ത്യൻ ബാങ്ക് കരിങ്കുന്നം ബ്രാഞ്ച് മനേജരാണ് രാധിക

Read More

നിർമാണം നടക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്ന് ദേഹത്തേയ്ക്കു വീണു; കോഴിക്കോട് പതിനാലുകാരന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡ് സ്ലാബ് തകർന്നുവീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ആറങ്ങോട് അയ്യപ്പൻകാവിൽ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അഭിൻ. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. തൊഴിലാളികൾ പണി നിർത്തി പോയതിന് ശേഷം വീടിന്റെ പോർച്ചിന് മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടയിൽ നിർമാണം നടക്കുന്ന മുകളിലത്തെ നിലയിലെ സൺഷേഡ് സ്ലാബ് അടർന്ന് അഭിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. നരിക്കുനിയിൽ നിന്നും…

Read More

ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ അപകടം: കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു

തിരുവനന്തപുരം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അമ്മയും കുഞ്ഞും മരിച്ചു. കല്ലിയൂർ വള്ളം കോട് കല്ലുവിള വീട്ടിൽ അഖിലിന്റെ ഭാര്യ ശരണ്യ (27), എട്ട് മാസം പ്രായമുള്ള മകൻ ആദിഷ് ദേവ് എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന അഖിലും മൂത്ത കുട്ടി അജിദേവും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കരമന – കളിയിക്കാവിള പാതയിൽ നേമം പോലീസ് സ്റ്റേഷനു മുന്നിൽ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. അഖിലും ശരണ്യയും കുഞ്ഞുങ്ങൾക്കൊപ്പം നേമം ഭാഗത്ത്…

Read More

സ്കൂൾ ബസിടിച്ച് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

മാനന്തവാടി: സ്കൂൾ ബസ് തട്ടി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കമ്പളക്കാട് പള്ളിക്കുന്ന് മൂപ്പൻകാവ് അറപ്പത്താനത്തിൽ ജിനോ ജോസ്, അനിത ദമ്പതികളുടെ മകനായ ഇമ്മാനുവൽ (5) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് ആണ് അപകടം. ബസിൽ നിന്നിറങ്ങിയ സഹോദരിയുടെ അടുത്തേക്ക് എത്തിയ ഇമ്മാനുവൽ അബദ്ധത്തിൽ ബസ്സിനടിയിൽപ്പെടുകയായിരുന്നു. സഹോദരങ്ങൾ: ഏറിക്ക, ഏയ്ഞ്ചൽ, ആൽബിൻ

Read More

എറണാകുളത്ത് കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണു; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം പിറവത്ത് മണ്ണിടിഞ്ഞ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. കെട്ടിട നിർമ്മാണത്തിന് മണ്ണ് നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പിറവം പേപ്പതിയിലാണ് മൂന്ന് നില കെട്ടിടം നിർമ്മിക്കാനായി ഇതര സംസ്ഥാന തൊഴിലാളികൾ മണ്ണ് നീക്കം ചെയ്തിരുന്നത് . ഗൗർ, സുബ്രധോ, സുകുമാർ ഘോഷ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്ന് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്. ആകെ എട്ട് തൊഴിലാളികൾ അപകട സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേർ മണ്ണിനടിയിൽപ്പെടുകയായിരുന്നു.

Read More

മൊബൈൽ ചാർജറിൽ നിന്നു ഷോക്കേറ്റെന്ന് സംശയം; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: ഉറങ്ങാൻ കിടന്ന യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൊബൈൽ ചാർജറിൽ നിന്നു വൈദ്യുതാഘാതം ഏറ്റത് ആണെന്നാണ് സംശയം. ചവറ സൗത്ത് വടക്കുംഭാഗം അമ്പലത്തിന്റെ കിഴക്കേതിൽ മുരളീധരന്റെയും വിലാസിനിയുടെയും മകൻ എം ശ്രീകണ്ഠൻ (39) ആണ് മരിച്ചത്. ഉറക്കം ഉണരാൻ വൈകിയതിനെത്തുടർന്നു വീട്ടുകാർ കിടപ്പുമുറിയിൽ എത്തി നോക്കിയപ്പോൾ ശ്രീകണ്ഠനെ കട്ടിലിൽ നിന്നു വീണു താഴെ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് തെറിച്ചു വീണു മരിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More

സ്വകാര്യ ബസ് സ്‌കൂട്ടറിനു പിന്നിൽ ഇടിച്ചു; ഇരുപത്തിയൊന്നുകാരന് ദാരുണാന്ത്യം

മാവൂർ (കോഴിക്കോട്) : സ്‌കൂട്ടറിനു പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം തവനൂർ ചെറിക്കമ്മൽ മുഹമ്മദ് ഷാഫി (21) ആണ് മരിച്ചത്. വെള്ളിമാട്‌കുന്ന് ജെഡിടി പോളിടെക്നിക് കംപ്യൂട്ടർ എൻജിനീയറിങ് വിദ്യാർഥിയാണ് മുഹമ്മദ് ഷാഫി. തിങ്കളാഴ്ച രാത്രി ഏഴരയോടെ പൂവാട്ടുപറമ്പ് പെട്രോൾ ബങ്കിനു മുൻവശത്തായിരുന്നു അപകടം. കോഴിക്കോട്ടുനിന്നു മാവൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് അതേ ദിശയിൽ വരികയായിരുന്ന സ്‌കൂട്ടറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഷാഫി സംഭവ സ്‌ഥലത്തുതന്നെ മരിച്ചു. പിതാവ്:…

Read More

പതിനെട്ടുകാരി കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്: പതിനെട്ടുകാരി കുഴഞ്ഞു വീണു മരിച്ചു. മണ്ണാര്‍ക്കാട് പയ്യനെടം അക്കിപ്പാടത്ത് നടക്കാവില്‍ അഡ്വ. രാജീവിന്റെ മകള്‍ അനാമിക ആണ് മരിച്ചത്. കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥി കുഴഞ്ഞ് വീണത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉടന്‍ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് കാഞ്ഞിരപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. അമ്മ: ശാലിനി

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial