Headlines

ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാൻ കിടന്ന പതിനെട്ടുകാരൻ മരിച്ചു; മകന് മറ്റ് അസുഖങ്ങള്‍ ഇല്ലായിരുന്നുവെന്ന് കുടുംബം

പാലക്കാട്: ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാൻ കിടന്ന പതിനെട്ടുകാരൻ മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്. ചാലിശ്ശേരി എച്ച്എസ്എസിലെ പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിയാണ് മുഹമ്മദ് നാജിൽ. ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു. മകന് മറ്റ് അസുഖങ്ങള്‍ ഇല്ലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌ബുധനാഴ്ച രാത്രിയാണ് സംഭവം. സംസ്ഥാന കലോത്സവങ്ങളില്‍ മാപ്പിളക്കലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥിയായിരുന്നു. പിതാവ്:…

Read More

കുമളിയിൽ ഓടുന്ന ബൈക്കിന് തീ പിടിച്ചു; ഡ്രൈവർ വെന്ത് മരിച്ചു

കുമളി: ഓടുന്ന ബൈക്കിന് തീ പിടിച്ച് ബസ് ഡ്രൈവർ വെന്തുമരിച്ചു. അണക്കര കളങ്ങരയില്‍ എബ്രഹാം (തങ്കച്ചന്‍, 50) ആണ് മരിച്ചത്. തീ പിടിച്ചതോടെ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് എബ്രഹാമിന് ഗുരുതരമായി പൊള്ളലേറ്റത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. സ്വകാര്യ ബസ് ഡ്രൈവറായ എബ്രഹാം രാവിലെ ബൈക്കില്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അണക്കര ഏഴാംമൈലിലെ ഇറക്കത്തില്‍വെച്ച് ബൈക്കിന് തീ പിടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് ഇയാളുടെ വസ്ത്രത്തിലേക്ക് തീ വേഗത്തില്‍ പടര്‍ന്നുകയറുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ പാടത്തിലേക്ക് പ്രാണരക്ഷാര്‍ഥം…

Read More

ജമ്മുകശ്മീരിൽ പരിശീലനത്തിനിടെ ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശിയായ സി.ആർ.പി.എഫ്. ജവാൻ മരിച്ചു

തിരുവനന്തപുരം: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് സി.ആർ.പി.എഫ്. ജവാൻ മരിച്ചു. കരമന സ്വദേശിയായ ജെ.ശ്രീജിത്ത്(33) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ജയകുമാർ- ഗിരിജ ദമ്പതിമാരുടെ മകനാണ്. വ്യാഴാഴ്ച രാവിലെയാണ് വീട്ടുകാർക്കു വിവരം ലഭിച്ചത്. ക്യാമ്പിലെ പരേഡ് ഗ്രൗണ്ടിൽ ഓടിയതിനുശേഷം ശ്രീജിത്ത് കുഴഞ്ഞുവീഴുകയായിരുന്നു. യൂണിറ്റിലെ മെഡിക്കൽ സംഘം പരിശോധന നടത്തി കുപ്‌വാരയിലെ സബ് ഡിവിഷണൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വീട്ടുകാർക്കു ലഭിച്ച വിവരം. 2010ലാണ് ശ്രീജിത്ത് ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: രേണുക. മക്കൾ: ഋത്വിക്…

Read More

നിർമാണം നടന്നുകൊണ്ടിരുന്ന വീടിനുമുകളിൽ നിന്ന് താഴേക്ക് വീണു; ഗൃഹനാഥന് ദാരുണാന്ത്യം

തൊടുപുഴ: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളിൽ നിന്നു വീണ് 59 വയസുകാരൻ മരിച്ചു. കലയന്താനി കീത്താപ്പിള്ളിൽ (പാറയ്ക്കൽ) ജോസ് (59) ആണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുകയായിരുന്ന ജോസും കുടുംബവും സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഏതാനും ദിവസം മുൻപാണ് വീട് നിർമാണം ആരംഭിച്ചത്. മറ്റ് തൊഴിലാളികൾക്കൊപ്പം കെട്ടിടത്തിന് മുകളിൽ പണിയിലേർപ്പെട്ടിരുന്ന ജോസ് അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു

Read More

വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചു; മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു

രാജസ്ഥാൻ: സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചംഗ കുടുംബം വെന്തുമരിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം ആണ് മരിച്ചത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം ഉണ്ടായത്. ജയ്പൂരിലെ ജസ്ല ഗ്രാമത്തിലെ ചേരിയിലായിലാണ് സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബിഹാറിൽ നിന്നുള്ള കുടുംബം ജയ്പൂരിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിത്ത വിവരം ലഭിച്ചയുടൻ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം…

Read More

ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം: ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ, കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ ടർഫിൽ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. കാർമ്മൽ പബ്ലിക് സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്

Read More

മലപ്പുറത്ത് കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചു; പിക്ക്അപ്പ് വാൻ ഡ്രൈവർ മരിച്ചു.

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്ക്അപ്പ് വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. സംഭവത്തിൽ അ‍ഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആർ ടി സി ബസും എതിർ ദിശയിൽ വന്ന പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ…

Read More

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ അപകടം: ആനയ്ക്കും ലോറിയ്ക്കും ഇടയില്‍ കുടുങ്ങി പാപ്പാന്‍ മരിച്ചു

പാലക്കാട്: ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒന്നാം പാപ്പാന്‍ മരിച്ചു. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവനാണ് (58) മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനായിരുന്നു. പാലക്കാട് മേലാര്‍കോട് താഴക്കോട്ടുകാവ് വേലയ്ക്കായി ആനയെ കൊണ്ടുവന്നപ്പോഴാണ് അപകടമുണ്ടായത്. ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടേയും ലോറിയുടേയും ഇടയില്‍പ്പെടുകയായിരുന്നു. ആനയെ ലോറിയില്‍ നിന്ന് ഇറക്കാന്‍ വേണ്ടി ആനയുടെ മുന്നില്‍ നിന്ന് തള്ളുകയായിരുന്നു. അതിനിടെ അപ്രതീക്ഷിതമായി ആന മുന്നോട്ടു നീങ്ങിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ ആനയ്ക്കും ലോറിയില്‍ ഉറപ്പിച്ച ഇരുമ്പ്…

Read More

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

നീലഗിരി: ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപച്ച് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം നീലഗിരിയില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവിടെ നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തില്‍ സംഭവിക്കുന്നത്. ഏറ്റവും ഒടുവില്‍ ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചത്. ഗൂഡല്ലൂര്‍ ഓവേലിയ പെരിയ ചുണ്ടിയില്‍ പ്രസാദാണ് മരിച്ചത്. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തി കാട്ടിലേക്ക് മടക്കി അയക്കാന്‍…

Read More

തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം; ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്. പനവിള ജംഗ്ഷനിലാണ് അപകടമുണ്ടായത്.വിഴിഞ്ഞം അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടമുണ്ടായിരിക്കുന്നത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial