Headlines

കൊല്ലത്ത് കൊറ്റംകുളങ്ങര ക്ഷേത്രാങ്കണത്തിൽ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസുകാരി മരിച്ചു.

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയായിരുന്നു അപകടം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടിയുടെ ദാരുണാന്ത്യം.

Read More

വൃക്ക മാറ്റിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിലെത്തി; നടക്കാനിറങ്ങവെ ടോറസ് ലോറിയിടിച്ച് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

കൊച്ചി: ടോറസ് ലോറിയിടിച്ച് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. അബ്ദുള്‍ സത്താര്‍ (55) ആണ് മരിച്ചത്. ലേക് ഷോര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു അബ്ദുള്‍ സത്താര്‍. രാവിലെ നടക്കാനിറങ്ങവെ ആണ് ഇയാളെ ടോറസ് ലോറി ഇടിച്ചത്. നെട്ടൂരില്‍ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്. സംഭവത്തില്‍ ആലപ്പുഴക്കാരനായ ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോറസ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ സത്താറിനെ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചിടുകയായിരുന്നു. സത്താര്‍…

Read More

വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം മൂലം സ്ഥാപിച്ച വൈദ്യുത ലൈനില്‍ നിന്നാണ് ഷോക്കേറ്റാണ് അന്ത്യം സംഭവിച്ചത്. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടില്‍ ഉണ്ണിയാണ് മരിച്ചത്. 35 വയസായിരുന്നു. രാത്രി ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റില്‍ നിന്നും മീന്‍ പിടിച്ച് മടങ്ങിവരവേയാണ് അപകടം.കാട്ടുപന്നി സ്ഥിരമായി കൃഷി നശിപ്പിക്കുന്നതിനാല്‍ മേഖലയില്‍ നാട്ടുകാര്‍ ഇടപെട്ടാണ് വൈദ്യുത വേലി സ്ഥാപിച്ചിരുന്നത്. രാത്രി 11 മണിയ്ക്കുശേഷം ആറ്റില്‍ നിന്ന് മീന്‍ പിടിച്ച് മടങ്ങുമ്പോഴാണ് ഉണ്ണിയ്ക്ക് ഷോക്കേറ്റത്….

Read More

പെട്രോൾ പമ്പിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: പെട്രോൾ പമ്പിലെത്തി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയില്‍ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിക്കാണ് സംഭവം. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു. തീ…

Read More

മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങവെ അപകടം; കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസുകാരിക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

ഇടുക്കി: മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങവെ അപകടം. ചേറ്റുകുഴിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് ആറു വയസുകാരി മരിച്ചു. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന സംഘം മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്.

Read More

ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോൾ കുഴഞ്ഞു വീണു; ചികിത്സയിലിരിക്കെ പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു, സംഭവം കൂട്ടുകാരികളുടെ വീടുകളിൽ വിരുന്ന് എത്തിയപ്പോൾ

അരൂർ: കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തോപ്പുംപടി അറക്കൽ വീട്ടിൽ പ്രിയങ്ക കന്തസ്വാമി (17) ആണ് മരിച്ചത്. ചിന്മയ വിദ്യാലയയിലെ പ്ലസ് ടു വിദ്യാർഥിനിയാണ് പെൺകുട്ടി. അരൂരിലുള്ള കൂട്ടുകാരികളുടെ വീടുകളിൽ വിരുന്ന് എത്തിയതായിരുന്നു. ഭക്ഷണം കഴിച്ച് വിശ്രമിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ നെട്ടൂർ ലെയ്ക്ക് ഷോർ ആശുപതിയിൽ എത്തിച്ചുവെങ്കിലും ശനിയാഴ്ച പുലർച്ചെ മരിച്ചു. വെള്ളിയാഴ്ച്ചയാണ് പ്രിയങ്ക അരൂരിൽ എത്തിയത്. നാഗർകോവിൽ സ്വദേശികളായ ഇവർ ഇരുപതു വർഷമായി എറണാകുളം പള്ളൂരുത്തിയിലാണ് താമസം. കന്തസ്വാമി, പ്രത്മ…

Read More

ബാറിനുള്ളിലിരുന്ന് പുക വലിക്കുന്നത് വിലക്കി; ജീവനക്കാരനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു; കോട്ടയത്ത് നാലുപേർ അറസ്റ്റിൽ

കോട്ടയം: ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ യുവാക്കൾ ചേർന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തിൽ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടിൽ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശികളായ നാല് യുവാക്കളാണ് അറസ്റ്റിലായത്. വേളൂർ പുളിനാക്കൽ നടുത്തരവീട്ടിൽ ശ്യാംരാജ് (28), വേളൂർ പുളിക്കമറ്റം വാഴേപ്പറമ്പിൽ ആദർശ് (24), വേളൂർ പതിനാറിൽചിറ കാരക്കാട്ടിൽ വീട്ടിൽ ഏബൽ ജോൺ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരിൽ വീട്ടിൽ ജെബിൻ ജോസഫ്…

Read More

ബൈക്ക് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല്പത്തിയഞ്ചുകാരൻ മരിച്ചു

പുറമേരി: ബെെക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല്പത്തിയഞ്ചുകാരൻ മരിച്ചു. കുനിങ്ങാട് എരേമ്മം കണ്ടിതാഴ കുനി ബിജീഷ് (45 ) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടുണ്ടായ അപകടതെ തുടർന്ന് കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്നു ബിജീഷ്. നാദാപുരം ഗവ.ആശുപത്രിക്ക് സമീപത്തെ എസി റിപ്പയറിങ് ഷോപ്പ് ഉടമയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ജിജി, മക്കൾ: ദേവദർശ് (വിദ്യാർഥി,കെആർഎച്ച്എസ്എസ്), ദേവാത്മിക(വിദ്യാർഥി, വിലാപുരം എൽപി സ്കൂൾ). അച്ഛൻ: പരേതനായ ബാലൻ, അമ്മ:ബേബി, സഹോദരി: ബിന്ദു

Read More

മോസ്കോയിൽ സംഗീതനിശയ്ക്കിടെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിൽ സംഗീതനിശയ്ക്കിടെ അഞ്ചംഗ അക്രമിസംഘം നടത്തിയ വെടിവയ്പിൽ 40 പേർ കൊല്ലപ്പെട്ടു. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് സൈനിക വേഷം ധരിച്ചെത്തിയ അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തിൽ നൂറിലേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്….

Read More

നോമ്പ് തുറക്കാനിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

നോമ്പ് തുറക്കാനിരുന്നവരുടെ ഇടയിലേക്ക് അമിത വേഗത്തിലെത്തിയ കാര്‍ പാഞ്ഞു കയറി പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മക്കയിലാണ് സംഭവം. മഞ്ചേരി പുല്‍പ്പറ്റ എടത്തില്‍ പള്ളിയാളി പ്രദേശത്തെ സ്രാംബിക്കല്‍ മുഹമ്മദ് ബഷീര്‍ ആണ് മരിച്ചത്. ഇന്നലെ(വ്യാഴം) മക്ക സഹ്‌റത്തുല്‍ ഉംറ പള്ളി അങ്കണത്തിലാണ് ദാരുണമായ അപകടം. സംഭവത്തില്‍ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. അമിത വേഗത്തിലെത്തിയ കാര്‍ തെന്നി മാറി മറ്റൊരു വാഹനത്തില്‍ കൂട്ടിയിടിച്ച ശേഷം നോമ്പുതുറക്കാനിരുന്നവരുടെ ഇടയിലേക്ക് മറിയുകയായിരുന്നു. ട്രാഫിക് വകുപ്പും സൗദി റെഡ് ക്രസന്റും അപകടസ്ഥലത്തെത്തി പരുക്കേറ്റവരെ അല്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial