നിർമാണം നടന്നുകൊണ്ടിരുന്ന വീടിനുമുകളിൽ നിന്ന് താഴേക്ക് വീണു; ഗൃഹനാഥന് ദാരുണാന്ത്യം

തൊടുപുഴ: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളിൽ നിന്നു വീണ് 59 വയസുകാരൻ മരിച്ചു. കലയന്താനി കീത്താപ്പിള്ളിൽ (പാറയ്ക്കൽ) ജോസ് (59) ആണ് മരിച്ചത്. വാടകയ്ക്ക് താമസിക്കുകയായിരുന്ന ജോസും കുടുംബവും സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഏതാനും ദിവസം മുൻപാണ് വീട് നിർമാണം ആരംഭിച്ചത്. മറ്റ് തൊഴിലാളികൾക്കൊപ്പം കെട്ടിടത്തിന് മുകളിൽ പണിയിലേർപ്പെട്ടിരുന്ന ജോസ് അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു

Read More

വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചു; മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു

രാജസ്ഥാൻ: സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചംഗ കുടുംബം വെന്തുമരിച്ചു. മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം ആണ് മരിച്ചത്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചായിരുന്നു അപകടം ഉണ്ടായത്. ജയ്പൂരിലെ ജസ്ല ഗ്രാമത്തിലെ ചേരിയിലായിലാണ് സംഭവം. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ബിഹാറിൽ നിന്നുള്ള കുടുംബം ജയ്പൂരിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിത്ത വിവരം ലഭിച്ചയുടൻ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം…

Read More

ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു

കോട്ടയം: ടർഫിൽ പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന പെൺകുട്ടി കുഴഞ്ഞ് വീണ് മരിച്ചു. പാലാ, കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ റെജിയുടെ മകൾ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കടപ്പാട്ടൂരിലെ ടർഫിൽ വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. കാർമ്മൽ പബ്ലിക് സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്

Read More

മലപ്പുറത്ത് കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചു; പിക്ക്അപ്പ് വാൻ ഡ്രൈവർ മരിച്ചു.

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിൽ കെ എസ് ആർ ടി സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്ക്അപ്പ് വാൻ ഡ്രൈവർ പാലക്കാട് സ്വദേശി രാജേന്ദ്രൻ (50) ആണ് മരിച്ചത്. സംഭവത്തിൽ അ‍ഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്തൃശൂർ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആർ ടി സി ബസും എതിർ ദിശയിൽ വന്ന പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ…

Read More

ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ അപകടം: ആനയ്ക്കും ലോറിയ്ക്കും ഇടയില്‍ കുടുങ്ങി പാപ്പാന്‍ മരിച്ചു

പാലക്കാട്: ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒന്നാം പാപ്പാന്‍ മരിച്ചു. കുനിശ്ശേരി കൂട്ടാല സ്വദേശി ദേവനാണ് (58) മരിച്ചത്. ചാത്തപുരം ബാബുവെന്ന ആനയുടെ ഒന്നാം പാപ്പാനായിരുന്നു. പാലക്കാട് മേലാര്‍കോട് താഴക്കോട്ടുകാവ് വേലയ്ക്കായി ആനയെ കൊണ്ടുവന്നപ്പോഴാണ് അപകടമുണ്ടായത്. ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആനയുടേയും ലോറിയുടേയും ഇടയില്‍പ്പെടുകയായിരുന്നു. ആനയെ ലോറിയില്‍ നിന്ന് ഇറക്കാന്‍ വേണ്ടി ആനയുടെ മുന്നില്‍ നിന്ന് തള്ളുകയായിരുന്നു. അതിനിടെ അപ്രതീക്ഷിതമായി ആന മുന്നോട്ടു നീങ്ങിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ ആനയ്ക്കും ലോറിയില്‍ ഉറപ്പിച്ച ഇരുമ്പ്…

Read More

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു

നീലഗിരി: ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപച്ച് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം നീലഗിരിയില്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇവിടെ നാലാമത്തെ മരണമാണ് കാട്ടാന ആക്രമണത്തില്‍ സംഭവിക്കുന്നത്. ഏറ്റവും ഒടുവില്‍ ഗൂഡല്ലൂരിലാണ് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചത്. ഗൂഡല്ലൂര്‍ ഓവേലിയ പെരിയ ചുണ്ടിയില്‍ പ്രസാദാണ് മരിച്ചത്. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തി കാട്ടിലേക്ക് മടക്കി അയക്കാന്‍…

Read More

തലസ്ഥാനത്ത് വീണ്ടും ടിപ്പർ അപകടം; ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മലയൻകീഴ് സ്വദേശി സുധീർ ആണ് മരിച്ചത്. പനവിള ജംഗ്ഷനിലാണ് അപകടമുണ്ടായത്.വിഴിഞ്ഞം അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് വീണ്ടും ജീവനെടുത്ത് ടിപ്പർ അപകടമുണ്ടായിരിക്കുന്നത്.

Read More

കാട്ടുപന്നി ബൈക്കിലിടിച്ചു; തെറിച്ചു വീണ യാത്രക്കാരന്‍ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് വന്യമൃഗ ആക്രമണത്തില്‍ ഒരാള്‍ കൂടി മരിച്ചു. കൊല്ലം കടയ്ക്കലില്‍ കാട്ടുപന്നി ഇടിച്ച് ബൈക്കില്‍ നിന്നും തെറിച്ചു വീണ ആള്‍ മരിച്ചു. മുക്കുന്നം സ്വദേശി മനോജ് (47) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കടയ്ക്കല്‍ മുക്കുനത്തിനും കല്ലുതേരിക്കും ഇടയില്‍ വെച്ച് മനോജ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്ന് തെറിച്ചു വീണ മനോജിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെയാണ്…

Read More

നാട്ടിൽ നിന്നും അവധി കഴിഞ് തിരിച്ചുപോയ സൈനികൻ ട്രെയിനിനടയിൽ പെട്ട് ദാരുണാന്ത്യം

കൊട്ടാരക്കര: അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് തിരിച്ചുപോയ സൈനികന്‍ ട്രെയിനില്‍ നിന്നും പാളത്തിലേക്ക് വീണുമരിച്ചു. താഴത്തുകുളക്കട സുദര്‍ശനത്തില്‍ വിമുക്തഭടനും പരേതനുമായ സുദര്‍ശന ബാബുവിന്റെയും ശ്രീജ.എസ്.ബാബുവിന്റെയും മകന്‍ എസ്.അഖില്‍ ബാബു (33) ആണ് മരിച്ചത്. കരസേനയിലെ 21 എന്‍ജിനീയറിങ് കോറിലെ സൈനികനായിരുന്നു.17ന് രാവിലെ 11.40ന് മഹാരാഷ്ട്രയിലെ നവിമുംബൈ പന്‍വേല്‍ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. ആഹാരം വാങ്ങാന്‍ പുറത്തിറങ്ങിയ അഖില്‍ ബാബു തിരികെ ട്രെയിനിലേക്ക് കയറുന്നതിനിടയില്‍ സഞ്ചരിച്ചിരുന്ന നേത്രാവതി എക്‌സ്പ്രസില്‍ നിന്നും കാല്‍ വഴുതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീഴുകയായിരുന്നു. അഖില്‍…

Read More

വർക്കലയിൽ തിരയില്‍പെട്ട് തമിഴ്‌നാട് സ്വദേശിയായ വിദ്യാർഥി മരിച്ചു

വർക്കല : വര്‍ക്കല തിരുവമ്പാടിയില്‍ കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍പെട്ട് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് കാരൂര്‍ പോളിടെക്നിക് കോളേജിലെ വിദ്യാര്‍ഥിയായ നാമക്കല്‍ സ്വദേശി വിശ്വ (21) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ പാപനാശം തിരുവമ്പാടി ബ്ലാക്ക് സാന്റ് ബീച്ചിലായിരുന്നു അപകടം. കടലില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് ലൈഫ് ഗാര്‍ഡ് അപകട മുന്നറിയിപ്പ് നല്‍കിയിരുന്നു. കോളേജില്‍ നിന്നുള്ള 30 അംഗസംഘത്തിനൊപ്പമാണ് വിശ്വ തിരുവമ്പാടി തീരത്തെത്തിയത്. കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയിലും അടിയൊഴുക്കിലുംപെട്ട് വിശ്വയും രണ്ട് വിദേശ വനിതകളും മുങ്ങിത്താഴുകയായിരുന്നു. തീരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial