തിരുപ്പൂരില്‍ കാറും ബസും കൂട്ടിയിടിച്ചു; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓലപാളയത്തിന് സമീപം വെള്ളക്കോവിലില്‍ പുലര്‍ച്ചെയായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പൂര്‍ നെല്ലിക്കോവുണ്ടന്‍ പുതൂര്‍ സ്വദേശികളായ ചന്ദ്രശേഖര്‍ (60), ഭാര്യ ചിത്ര (57), മകന്‍ ഇളവരശന്‍ (26), ഭാര്യ അരിവിത്ര (30), മൂന്ന് മാസം…

