ടൂർ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി; ലോറയിലേക്ക് കാർ ഇടിച്ചുകയറ്റി; അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത
അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ ദുരൂഹത. നൂറനാട് സ്വദേശി അനുജ, ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തിൽ മരിച്ചത്. എതിർദിശയിൽ നിന്ന് വന്ന കണ്ടെയ്‌നർ ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റിയതെന്ന് സൂചന. ഇരുവരും തൽക്ഷണം മരിച്ചു.സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇരുവരും അടുത്ത…

