Headlines

കായലില്‍ നീന്തുന്നതിനിടെ അപസ്മാരം; ആലപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

ആലപ്പുഴ: കായലില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കരുമാടി ഇരുപതില്‍ചിറ വീട്ടില്‍ ജോജി അലക്‌സ് (30) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. മാതൃ സഹോദരിയുടെ കഞ്ഞിപ്പാടത്തുള്ള വീട്ടിലെത്തിയതായിരുന്നു. നീന്തുന്നതിനിടെ യുവാവിന് അപസ്മാരമുണ്ടായെന്നാണ് കരുതുന്നത്. ഫയര്‍ഫോഴ്സും അമ്പലപ്പുഴ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ വൈകിട്ട് നാലോടെ മൃതദേഹം കണ്ടെത്തി.

Read More

മലപ്പുറത്ത് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചനിലയിൽ. ചിറക്കൽ സ്വദേശി ഹിബ തസ്‌നി ആണ് മരിച്ചത്. 23 വയസായിരുന്നു. മലപ്പുറം വേങ്ങര കച്ചേരിപ്പടിയിൽ ആണ് സംഭവം. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ അപകടം; മതിൽ ഇടിഞ്ഞു വീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

പുതുച്ചേരി: അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെ അപകടം. സമീപത്തെ മതിൽ ഇടിഞ്ഞു വീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. അരിയല്ലൂർ ജില്ലയിലെ നെടാകുറിച്ചി സ്വദേശികളായ ഭാഗ്യരാജ്, ബാലമുരുകൻ, അന്തോണിസാമി, കമൽഹാസൻ, രാജേഷ് കണ്ണൻ എന്നിവരാണ് മരിച്ചത്. വൈദ്യുത വകുപ്പ് ഓഫിസിൻ്റെ മതിൽ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ. മൂന്നു പേർ സംഭവ സ്ഥലത്തും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. ഇന്ന് രാവിലെ പുതുച്ചേരിയിലെ മരപ്പാലം പ്രദേശത്തെ വസന്ത് നഗറിലാണ് അപകടം. മതിലിനോട് ചേർന്നുള്ള അഴുക്കുചാൽ നിർമിയ്ക്കുന്നതിനായി 16…

Read More

മലപ്പുറത്ത് വാഹനാപകടത്തിൽ റിട്ട. അധ്യാപകൻ മരിച്ചു

മലപ്പുറം :വാഹനാപകടത്തിൽ റിട്ട. അധ്യാപകൻ മരിച്ചു.പെരിന്തൽമണ്ണ അങ്ങാടിപ്പുറം കോട്ടപ്പറമ്പ് എഎം എൽപി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കിഴക്കേതലക്കൽ സലാഹുദ്ദീൻ (72) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ പത്തരയോടെ ദേശീയ പാതയിൽ ഓരാടം പാലത്താണ് സംഭവം. അങ്ങാടിപ്പുറത്തു നിന്നും തിരൂർക്കാട്ടെക്കുള്ള യാത്രയ്ക്കിടെ മലപ്പുറം – മണ്ണാർക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

Read More

പിറന്നാളിന് ഓൺലൈൻ ആയി വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ; 10 വയസുകാരിക്ക് ദാരുണാന്ത്യം

ഓൺലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പഞ്ചാബിലെ പട്യാല സ്വദേശിയായ മാൻവിയാണ് മറിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച മുഴുവൻ ആളുകൾക്കും ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. മാർച്ച് 24നാണ് കുടുബം പെൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി കേക്ക് ഓർഡർ ചെയ്യുന്നത്. വൈക്കുന്നേരെ ഏഴ് മണിയോടെ കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ രാത്രി പത്ത് മണിയോടെ പത്തോടെ കേക്ക്…

Read More

തിരുവനന്തപുരം നെടുമങ്ങാട് സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു

നെടുമങ്ങാട് : തിരുവനന്തപുരം നെടുമങ്ങാട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. നെടുമങ്ങാട് കല്ലിയോട് ജംഗ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സിൽക്കി നഗറിൽ വിശാഖം വീട്ടിൽ സ്മിതേഷ് (38) ആണ് മരിച്ചത്. കാട്ടാക്കട ടയർ പഞ്ചർകട നടത്തുന്ന സ്മിതേഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം വീട്ടിൽ ഇരുന്ന കത്തിയെടുത്ത് സ്വന്തമായി കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സ്മിതേഷ് കഴുത്തറുക്കുന്നത് കണ്ട ഭാര്യ അശ്വതി നിലവിളിച്ച് തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരെ അറിയിച്ചു. തുടർന്ന്…

Read More

ഉത്തർപ്രദേശിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം

ഡിയോറിയ: ഉത്തർപ്രദേശിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം. ഭാലുവാനി പോലീസ് സ്റ്റേഷൻ പരിധിയിലെ ദുമ്രി ഗ്രാമത്തിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ദുമ്രിയിൽ ചായക്കട നടത്തുന്ന ശിവ്ശങ്കർ ഗുപ്തിന്‍റെ ഭാര്യ ആരതി ദേവി(42), മക്കളായ ആഞ്ചൽ (14), കുന്ദൻ(12), സൃഷ്ടി (11) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ചായ തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു.

Read More

ചവറംമൂഴി പുഴയിൽ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാർഥി മുങ്ങിമരിച്ചു

കോഴിക്കോട്: ജാനകികാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴി നീർപാലത്തിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാർഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാവ് മണിയോടെയാണ് സംഭവം. മാഹിയിലെ ഡെന്റൽ കോളജിലെ ബിഡിഎസ് നാലാം വർഷ വിദ്യാർഥികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. കയമുള്ള ഭാഗത്ത് ഗൗഷിക് ദേവ് മുങ്ങി പോകുകയായിരുന്നു. പെരുവണ്ണാമുഴി പൊലീസും നാട്ടുകാരും ചേർന്ന് വിദ്യാർഥിയെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക്…

Read More

വർക്കലയിൽ മണമ്പൂർ സ്വദേശിയായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം : വർക്കലയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.മണമ്പൂർ ശങ്കരമുക്കിന് സമീപം വിളയിൽ വീട്ടിൽ 37 വയസ്സുള്ള വൈശാഖിനെ യാണ് ഇന്ന് ഉച്ചയോടെ പഴയ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയി കണ്ടെത്തുന്നത്. വർക്കല പോലീസ് സംഭവസ്ഥലത്ത് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈശാഖിന് ഭാര്യയും ഒരു കുട്ടിയും ഉള്ളതായിട്ടുള്ള വിവരങ്ങളാണ് ലഭിക്കുന്നത്

Read More

പള്ളിക്കൽ വട്ടത്തിൽ ആറിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പള്ളിക്കൽ പകൽക്കുറി ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് (19)ആണ് മരണപ്പെട്ടത്. അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്. ഇന്ന് വൈകുന്നേരം 5.30 ന് നാലംഗ സംഘം ആണ് ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയ്ക്കത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial