വൃക്ക മാറ്റിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആശുപത്രിയിലെത്തി; നടക്കാനിറങ്ങവെ ടോറസ് ലോറിയിടിച്ച് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം
കൊച്ചി: ടോറസ് ലോറിയിടിച്ച് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. അബ്ദുള്‍ സത്താര്‍ (55) ആണ് മരിച്ചത്. ലേക് ഷോര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു അബ്ദുള്‍ സത്താര്‍. രാവിലെ നടക്കാനിറങ്ങവെ ആണ് ഇയാളെ ടോറസ് ലോറി ഇടിച്ചത്. നെട്ടൂരില്‍ ലേക് ഷോര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം ഉണ്ടായത്. സംഭവത്തില്‍ ആലപ്പുഴക്കാരനായ ടോറസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടോറസ് ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ നടക്കാനിറങ്ങിയ സത്താറിനെ ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിച്ചിടുകയായിരുന്നു. സത്താര്‍…

