Headlines

നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സർവ്വേക്കല്ലിൽ ഇടിച്ചു; യുവാവ് മരിച്ചു

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സർവ്വേക്കല്ലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തെറ്റിവിള സ്വദേശി മിലൻ (24) ആണ് മരിച്ചത്. ഇയാൾ നെല്ലിമൂട് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മിലനെ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പോലീസ് കേസ്സെടുത്തു

Read More

തൃശൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: കുന്നംകുളത്ത് ചൊവ്വന്നൂരിൽ ടോറസ് ലോറി ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ പഴഞ്ഞി സ്വദേശിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. പഴഞ്ഞി ചെറുതുരുത്തി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിന്റെ മകൾ അപർണയാണ് (18) മരിച്ചത്. ചൊവ്വന്നൂരിലെ എസ്.എഫ്.ഐ. ഏരിയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് സുഹൃത്തിനൊപ്പം യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. ചൊവ്വന്നൂർ പാടത്തിന് സമീപം ബൈക്കിന് പിന്നിൽ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. നിലത്തു വീണ അപർണയുടെ തലക്ക് മുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ നന്മ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം…

Read More

കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങി ഗൃഹനാഥൻ; മധ്യവയസ്കന് ദാരുണാന്ത്യം

കൊല്ലം: കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ മധ്യവയസ്കൻ ശ്വാസം കിട്ടാതെ മരിച്ചു. അരിനിരത്തിൻ പാറ സ്വദേശി ഉണ്ണികൃഷ്ണകുറുപ്പ് (65) ആണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് സംഭവം. കിണറ്റിനുളളിൽ ഓക്സിജൻ ഇല്ലത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് കരയ്ക്കെത്തിച്ചത്. കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. കിണറ്റിൽ അകപ്പെട്ട ആടിനും ജീവൻ നഷ്ടമായി. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും

Read More

പെട്ടിഓട്ടോ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

പാറശ്ശാല: നിയന്ത്രണം വിട്ട പെട്ടിഓട്ടോറിക്ഷയും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഓട്ടോയിലുണ്ടായിരുന്ന പോത്തന്‍കോട് കണിയാംകോണം കീഴെ തോന്നയ്ക്കലില്‍ മുഹമ്മദ് ഷിജിന്‍ (24) ആണ് മരിച്ചത്. പാറശ്ശാല പ്ലാമൂട്ടുക്കടക്ക് സമീപം കാക്കവിളയിൽ വെളളിയാഴ്ച വൈകീട്ട് മൂന്നര മണിയോടെയാണ് അപകടമുണ്ടായത്. കടകുളം ഭാഗത്ത് നിന്ന് പ്ലാമൂട്ടുക്കടയിലേക്ക് അമിത വേഗത്തില്‍ പോവുകയായിരുന്ന പെട്ടി ഓട്ടോറിക്ഷനിയന്ത്രണം വിട്ട് കാക്കവിള ഗ്യാസ് ഏജന്‍സിക്ക് സമീപത്ത് വച്ച് ബസ്സിന് മുന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടകരമായ നിലയില്‍ ഓട്ടോറിക്ഷ വരുന്നത് ശ്രദ്ധയില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്…

Read More

ചേലക്കര ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കെട്ടിടത്തിൽ നിന്നും വീണ് യുവാവ് മരിച്ചു.

ചേലക്കര: കിള്ളിമംഗലത്ത് പ്രവർത്തിച്ചുവരുന്ന ചേലക്കര ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ പുതിയ കെട്ടിടത്തിൽ നിന്നും വീണ് യുവാവ് മരിച്ചു.ചാലക്കുടി സ്വദേശി സതീഷ്(26) ആണ് മരിച്ചത് ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കോളേജിലെ പോളിഷിംഗ് പണികൾക്കായി വന്നതായിരുന്നു സതീഷ്.നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ കോളേജ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നും താഴെ വീഴുകയായിരുന്നു.ഉടൻ തന്നെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സതീഷ് ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പുതിയ കോളേജ് കെട്ടിടത്തിലെ പെയിൻറിംഗ് പോളിഷിംഗ് ജോലികൾക്കായി ഒരാഴ്ചയോളമായി താമസിച്ച്…

Read More

മകനും അമ്മയും സഞ്ചരിച്ച ബൈക്ക് കാറിലിടിച്ചു; മകൻ മരിച്ചു, അമ്മയ്ക്ക് ഗുരുതരപരിക്ക്

മലപ്പുറം: കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിൽ ബൈക്ക് കാറുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന അമ്മയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുവാരക്കുണ്ട് ചുള്ളിയോട് സ്വദേശി പൊട്ടൻ തൊടികസനൂഫ് (ചിഞ്ചു-34) ആണ് മരിച്ചത്. മാതാവ് ഫാത്തിമയോടൊപ്പം ബൈക്കിൽ ഇരിങ്ങാട്ടിരിയിലെ ബന്ധു വീട്ടിലേക്ക് പോകുമ്പോളാണ് അപകടം. ഇരിങ്ങാട്ടിരി പാലത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഫാത്തിമ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരുവാരക്കുണ്ട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ബൈക്കിലിടിച്ചത്. പ്രവാസിയായ സനൂഫ് ഒരു വയസ് പ്രായമുമുള്ള കുട്ടിയെ കാണാനായി ഒരു…

Read More

വീട്ടിലെ ചപ്പുചവറുകൾക്ക് തീയിടുന്നതിനിടെ ദേഹത്ത് തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റ 58 വയസുകാരൻ മരിച്ചു

തൃശ്ശൂർ: വീട്ടിൽ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. അയ്യന്തോള്‍ കോലംപറമ്പ് കാര്യാലയത്തില്‍ അജയനാണ് (58) മരിച്ചത്. 27-ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെ ചപ്പുചവറുകള്‍ പെട്രോള്‍ ഒഴിച്ച് തീയിടുന്നതിനിടയില്‍ ദേഹത്ത് പടര്‍ന്ന് പിടിക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പോലീസ് പറയുന്നു. അജയനെ വിവിധ ആശുപ ത്രികളിലും തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: മീന. മക്കള്‍: അമല്‍, അഞ്ജന. സംസ്‌കാരം വെള്ളിയാഴ്ച 11-ന്.

Read More

ട്രെയിനിന് തീ പിടിച്ചെന്ന് കരുതി താഴേക്ക് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു; ഝാര്‍ഖണ്ഡില്‍ ട്രെയിന്‍ ദുരന്തത്തില്‍ 12 മരണം

ഝാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജംതാരയിലെ കലജ് ഹാരിയ റെയില്‍വേ സ്‌റ്റേഷനിലാണ് ദുരന്തമുണ്ടായത്. ട്രെയിനിന് തീ പിടിച്ചെന്ന് ഒരു സന്ദേശം വന്നതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയവര്‍ക്ക് മേല്‍ മറ്റൊരു ട്രെയിന്‍ തട്ടിയാണ് മരണങ്ങള്‍ സംഭവിച്ചത്. ഭഗല്‍പൂരിലേക്കുള്ള അംഗ എക്‌സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. സംഭവച്ചത് എന്താണെന്നും ഈ സന്ദേശം എങ്ങനെ പരന്നു എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. അംഗ എക്‌സ്പ്രസില്‍ നിന്ന് താഴേക്ക് ചാടിയവരെ ഝഝാ അസന്‍സോള്‍ എക്‌സ്പ്രസാണ് ഇടിച്ചു തെറിപ്പിച്ചത്. ട്രെയിനിന് തീ പിടിച്ചെന്ന്…

Read More

മധ്യപ്രദേശിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു; 14 മരണം, നിരവധി പേർക്ക് പരിക്ക്

ഭോപ്പാൽ: ദിൻഡോരി ജില്ലയിൽ പിക്കപ്പ് വാൻ മറിഞ്ഞ് 14 മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ‘ഗോധ് ഭാരായി’ പരിപാടിയിൽ പങ്കെടുത്തവർ മടങ്ങുമ്പോഴാണ് സംഭവം. അപകടത്തെ തുടർന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റി. അവർ അവിടെ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

Read More

നീന്തൽ പരിശീലനത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

വെഞ്ഞാറമൂട് : നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.കോലിയക്കോട് കുന്നിട ഉല്ലാസ് നഗറിൽ അശ്വതി ഭവനിൽ താര, ബിനു ദമ്പതികളുടെ മകൾ ധ്രുബിത (15) ആണ് മരിച്ചത്. പിരപ്പൻകോട് നീന്തൽ കുളത്തിൽ ബുധനാഴ്ച വൈകിട്ട് ആറര മണിയ്ക്കാണ് സംഭവം. നീന്തൽ പരിശീലനം നടത്തിക്കൊണ്ടിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ധ്രുബിതയെ  തൈക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.പോത്തൻകോട് എൽ വി എച്ച് എസി ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. നാലുവയസ്സു മുതൽ നീന്തൽ പരിശീലനം നടത്തി വരികയായിരുന്നു.മൃതദ്ദേഹം മെഡിക്കൽ കോളേജ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial