Headlines

ഓണാഘോഷത്തിനിടയ്ക്ക് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് : ഓണാഘോഷത്തിനിടയ്‌ക്ക് കുഴഞ്ഞുവീണ കോളേജ് വിദ്യാർത്ഥി മരിച്ചു. അഗളി ഐഎച്ച്‌ആർഡി കോളേജിലെ ജീവ(22) ആണ് മരിച്ചത് കോളേജില്‍ വടം വലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബല്‍ താലൂക്കാശുപത്രയിലെത്തിച്ചെങ്കിലും വിദ്യാർത്ഥി മരിച്ചിരിന്നു.

Read More

പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ആലുവ: പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വയനാട് മാനന്തവാടി വേമം വലിയ കുന്നേൽ ചാക്കോയുടെ മകൻ 47 കാരനായ ബിനു ജേക്കബാണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30ഓടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിനു നീന്തുന്നതിനിടയിൽ കുഴഞ്ഞുപോവുകയായിരുന്നു. ആലുവ മണപ്പുറം ദേശം കടവിലാണ് സംഭവം. വിവരമറിഞ്ഞ് ആലുവ അഗ്നി രക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീം (യു.കെ സ്കൂബ ടീം) അംഗങ്ങളായ അസ്‍ലം, ലത്തീഫ്, നിസാം, നിയാസ് കപ്പൂരി എന്നിവർ തിരച്ചിൽ…

Read More

കണ്ണൂരിൽ പട്ടാപകൽ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ വഴിത്തിരിവ്; മോഷണം നടന്ന വീട്ടിലെ മരുമകളെ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ കല്യാട് പട്ടാപകൽ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ വഴിത്തിരിവ്. മോഷണം നടന്ന വീട്ടിലെ മരുമകളെ കർണാടകയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിത(22)യെയാണ് കർണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച്ചയാണ് ദർഷിതയുടെ ഭർത്താവിന്റെ വീട്ടിൽ നിന്നും 30 പവനും നാലുലക്ഷം രൂപയും മോഷണം പോയ വിവരം അറിയുന്നത്. ദർഷിതയുടെ ഭർത്താവ് സുഭാഷ് വിദേശത്താണ്. കല്യാട്ടെ വീട്ടിൽ…

Read More

ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

         തിരുവനന്തപുരം : തിരുവനന്തപുരം ചെറുന്നിയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളിയായ വർക്കല സ്വദേശി സാവിത്രിയമ്മ (68) മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എതിർദിശയിൽ നിന്നു വന്ന ഒരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഐ എം പ്രവർത്തകൻ മരിച്ചു.

തളിപ്പറമ്പ്: മുസ്ലിം ലീഗ് പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് 13 വർഷമായി കിടപ്പിലായിരുന്ന സിപിഐ എം പ്രവർത്തകൻ മരിച്ചു. കണ്ണൂർ അരിയിലിലെ 60 കാരനായ വള്ളേരി മോഹനനാണ് മരിച്ചത്. 2012 ഫെബ്രുവരി 21 നാണ് മോഹനൻ ലീഗ് പ്രവർത്തകരുടെ ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ സിപിഎമ്മുകാർ വിചാരണ നടത്തി കൊലപ്പെടുത്തിയതിന് പിന്നാലെയാണ് മോഹനന് നേരെ ആക്രമണം ഉണ്ടായത്. കണ്ണൂർ എകെജി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.

Read More

തിരുവനന്തപുരത്ത് കടന്നൽ കുത്തേറ്റ യുവാവ് മരിച്ചു

തിരുവനന്തപുരം: വീടിന് സമീപത്തുണ്ടായിരുന്ന കടന്നൽക്കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, കടന്നലുകളുടെ കുത്തേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന മരംവെട്ട് തൊഴിലാളി മരിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ രതീഷ് (37) ആണ് ദാരുണമായി മരിച്ചത് വെടിവച്ചാൻകോവിലിന് സമീപം ഒരു വീട്ടിലെ മരത്തിലുണ്ടായിരുന്ന വലിയൊരു കടന്നൽക്കൂട് നശിപ്പിക്കാനായാണ് രതീഷും സുഹൃത്തും കൂടി എത്തിയത്. വീട്ടുകാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവരോട് വാതിലടച്ച് വീടിനുള്ളിൽത്തന്നെ കഴിയാൻ രതീഷ് നിർദേശിച്ചു. ഇതിനുശേഷം, പെട്രോൾ ഉപയോഗിച്ച് കടന്നൽക്കൂട് നശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ, ഇളകിയ കടന്നലുകൾ കൂട്ടമായി രതീഷിനെ ആക്രമിക്കുകയായിരുന്നു. കടന്നലുകളുടെ കുത്തേറ്റ…

Read More

പനി ബാധിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

കോഴിക്കോട്: താമരശ്ശേരി കോരങ്ങാട് ഒമ്പത് വയസുകാരി പനി ബാധിച്ച് മരിച്ചു. കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ ആണ് മരിച്ചത് പനി കൂടിയതോടെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു

Read More

പ്രമുഖ ഡോക്യുമെൻ്ററി സംവിധായകൻ ആർ.എസ്. പ്രദീപ് അന്തരിച്ചു

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പ്രശസ്ത ഡോക്യുമെൻ്ററി സംവിധായകനായ ആർ.എസ്. പ്രദീപ് അന്തരിച്ചു. 58 വയസ്സായിരുന്നു. അർബുദബാധിതനായി ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം കേരളത്തിലെ ടെലിവിഷൻ രംഗത്ത് നിർണായക സംഭാവനകൾ നൽകിയ വ്യക്തിയാണ് ആർ.എസ്. പ്രദീപ്. കേരളത്തിലെ ആദ്യകാല ടെലിവിഷൻ സ്റ്റുഡിയോകളിലൊന്നായ ട്രിവാൻഡ്രം ടെലിവിഷൻ്റെ സ്ഥാപകൻ അദ്ദേഹമാണ്. ദൂരദർശനുവേണ്ടി ഒട്ടേറെ പരിപാടികൾ സംവിധാനം ചെയ്തിട്ടുണ്ട്. 2005 മുതൽ 2013 വരെ കേന്ദ്ര സെൻസർ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചു നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തിൻ്റെ പ്രധാന ഡോക്യുമെൻ്ററികൾ താഴെ…

Read More

വാല്‍പ്പാറയില്‍ ഏഴുവയസുകാരനെ കരടി കടിച്ചു കൊന്നു;
വെവേര്‍ലി എസ്റ്റേറ്റിലാണ് സംഭവം.

തൃശൂര്‍: വാല്‍പ്പാറയില്‍ കരടിയുടെ ആക്രമണത്തില്‍ ഏഴ് വയസുകാരന്‍ കൊല്ലപ്പെട്ടു. വെവേര്‍ലി എസ്റ്റേറ്റിലാണ് സംഭവം. അസം സ്വദേശികളുടെ മകന്‍ നൂറിന്‍ ഇസ്ലാം അണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. പാടിക്ക് പുറത്ത് നില്‍ക്കുമ്പോള്‍ ആയിരുന്നു കരടിയുടെ ആക്രമണം. കുട്ടിയെ വലിച്ചിഴയ്ച്ച് കൊണ്ടുപോവുകയും ചെയ്തു. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പാടിയില്‍ നിന്നും അല്‍പം മാറി കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂണിൽ വാല്‍പ്പാറയില്‍ കുട്ടിയ്ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഝാര്‍ഖണ്ഡ്…

Read More

തൃശ്ശൂരിൽ പനി ബാധിച്ച് ഡി-ഫാം വിദ്യാർത്ഥിനി മരിച്ചു

തൃശൂർ: തൃശ്ശൂരിൽ പനി ബാധിച്ച് ഡി-ഫാം വിദ്യാർത്ഥിനി മരിച്ചു. തൃശൂർ പുത്തൻപീടിക തേയ്‌ക്കാനത്ത് സ്വദേശി ബിജുവിന്റെ മകൾ അലക്‌സിയയാണ് മരിച്ചത്. ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലെ ഡി-ഫാം വിദ്യാർത്ഥിനിയാണ് അലക്‌സി. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു അലക്സിയ. ചാലക്കുടിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവന്ന അലക്സിയയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ആരോഗ്യനില മോശമായതോടെയാണ് മരണം സംഭവിച്ചത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial