
പാലക്കാട് അമ്മയുടെ മുന്നിൽ വെച്ച് സ്കൂൾ ബസിടിച്ച് ആറ് വയസുകാരന് ദാരുണാന്ത്യം
പട്ടാമ്പി : പാലക്കാട് പട്ടാമ്പിയില്‍ ആറു വയസുകാരന് സ്കൂള്‍ ബസിടിച്ച് ദാരുണാന്ത്യം. അമ്മയുടെ മുന്നില്‍ വെച്ചായിരുന്നു അപകടം ഉണ്ടായത്. പട്ടാമ്പി പുലാശ്ശേരിക്കര സ്വദേശി കാന്നികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർഥിയാണ്. ഇന്നലെയായിരുന്നു അപകടം നടന്നത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട്…