Headlines

ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് വരുകയായിരുന്ന നഴ്സിംഗ് വിദ്യാർഥിനി ട്രെയിനിൽനിന്ന് വീണു മരിച്ചു

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി ട്രെയിനിൽനിന്ന് വീണു മരിച്ചു. വായ്പൂര് സ്വദേശിയായ ശബരിപൊയ്കയിൽ സജികുമാറിന്റെയും മഞ്ജുവിന്റെയും മകൾ ഇരുപതുകാരിയായ കൃഷ്ണപ്രിയ ആണ് മരിച്ചത്. ബെംഗളുരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൃഷ്ണപ്രിയ അപകടത്തിൽപെട്ടത്. ബെംഗളൂരുവിൽ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രിയ. ഇന്നലെ നാട്ടിലേയ്ക്ക് ട്രെയിനിൽ വരുമ്പോൾ കോയമ്പത്തൂർ പോത്തന്നൂരിനും മധുക്കരയ്ക്കും ഇടയിൽവച്ചാണ് ട്രെയിനിൽനിന്ന് വീണത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാവിലെ 8 മണിയോടെ മരിക്കുകയായിരുന്നു. എസ്.ആകാശാണ് സഹോദരൻ.

Read More

വാമനപുരത്ത് 36 വയസുകാരനെ വീട്ടിനുളളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: വാമനപുരത്ത് 36 വയസുകാരനെ വീട്ടിനുള്ളിൽ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമ്മൂട് വില്ലേജിൽ കോട്ടുകുന്നം പരപ്പാറമുകൾ വി.എൻ. നിവാസിൽ ഭുവനചന്ദ്രൻ മകൻ വിപിൻ അനീഷി (36) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വിപിൻ മുറിയിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച ഏറെ വൈകിയും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ജനാലയുടെ നോക്കുമ്പോഴാണ് മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വെഞ്ഞാറമൂട് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വാതിൽപൊളിച്ച് അകത്ത് പ്രവേശിക്കുമ്പോഴേക്കും വിപിൻ കഴുത്തറുത്ത് മരിച്ച നിലയിലായിരുന്നു. വെഞ്ഞാറമൂട്…

Read More

ആശുപത്രി കാൻ്റീനിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.

കോഴിക്കോട്: ആശുപത്രി കാന്റീനില്‍ വെച്ച് യുവാവ് ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി സ്വദേശി ചവലപ്പാറ സ്വദേശി അബിന്‍ വിനു (27) ആണ് മരിച്ചത്. കൂടരഞ്ഞി കരിങ്കുറ്റി സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 10.30ഓടെയാണ് സംഭവം. രോഗിയായ സുഹൃത്തിനെ കാണാനാണ് അബിന്‍ വിനുആശുപത്രിയില്‍ എത്തിയത്. തുടര്‍ന്നാണ് അപകടത്തില്‍ പെടുന്നതും മരിക്കുന്നതും.മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Read More

ട്രെയിൻ യാത്രയ്ക്കിടെ കാണാതായ സിആർപിഎഫ് ജവാൻ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ

മാന്നാർ: ട്രെയിൻ യാത്രയ്ക്കിടെ കാണാതായ സി.ആർ.പി.എഫ് ജവാൻ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ. ബുധനൂർ പെരിങ്ങിലിപ്പുറം ഉളുന്തി വർഗീസ് ഭവനത്തിൽ പരേതനായ ഫിലിപ്പിന്റെ മകൻ പിപി ജോസ്പോൾ ആണ് മരിച്ചത്. തിരുപ്പതിക്ക് ഒരുകിലോമീറ്റർ അകലെ റെയിൽവേ ട്രാക്കിനു സമീപത്താണ് ജോസ് പോളിന്റെ മൃതദേഹം കണ്ടെത്തിയത്. അവധിക്ക് ശബരി എക്സ്പ്രസിൽ നാട്ടിലേക്ക് വരുന്നതിനിടെയാണ് ജോസ് പോളിനെ കാണാതായത്. ഈ മാസം മൂന്നിനു ശബരി എക്സ്പ്രസിൽ ഛത്തീസ്ഗഡിൽ നിന്നും യാത്ര തിരിച്ച ജോസ് പോളിനെ തിരുപ്പതിക്കും കാട്പാടിക്കും ഇടയിൽ വെച്ച് ട്രെയിനിൽ…

Read More

നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി നാലു യുവാക്കൾ മരിച്ചു

ചെന്നൈ: നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി നാലു യുവാക്കൾ മരിച്ചു. കോവളത്തിനു സമീപം ഇസിആറിൽ ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. കോയമ്പത്തൂർ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. രാത്രി റോഡിന്റെ വശം ചേർന്ന് അനധികൃതമായി ലോറികൾ നിർത്തിയിടുന്നത് ഇവിടെ പതിവാണ്. റിഫ്ലക്ടർ, ലൈറ്റ് എന്നിവ ഇല്ലാതെ ലോറി നിർത്തിയിട്ടതാണ് അപകടത്തിനു കാരണമായത്.

Read More

ഉടമ ഓട്ടോ വിറ്റതോടെ മാനസിക സംഘർഷം; ഒറ്റപ്പാലത്ത് യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആര്‍കെ നഗര്‍ താണിക്കപ്പടി വീട്ടില്‍ നിഷാദാണ് (41) മരിച്ചത്. വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചിരുന്ന നിഷാദ് ഉടമ ഓട്ടോറിക്ഷ വിറ്റതോടെ മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നിഷാദിനെ മീറ്റ്‌നയില്‍ വെച്ച് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ അടക്കം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു

Read More

മലപ്പുറത്ത് വീടിന് തീ പിടിച്ച് ചികിത്സയിലായിരുന്ന മൂന്നു പേർ മരിച്ചു

മലപ്പുറം: വീടിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർ മരിച്ചു. പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിനു സമീപം താമസിക്കുന്ന ഏറാട്ടുവീട്ടിൽ മണികണ്ഠൻ (50), മാതാവ് സരസ്വതി (70), മണികണ്ഠന്റെ ഭാര്യ റീന (40) എന്നിവരാണ് മരിച്ചത്. ഇവർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അപകടത്തിൽ മക്കളായ അനിരുദ്ധൻ നന്ദന എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവം ആത്മഹത്യ ആണെന്ന് ആണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് വീടിന്റെ മുറിയിൽ തീപിടിച്ചത്. മണികഠ്നാണ് വീടിന് തീകൊളുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ….

Read More

നരണിപ്പുഴയിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ഗൃഹനാഥനെ കച്ചവട സ്ഥാപനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നരണിപ്പുഴ സ്വദേശി അയ്യാരത്ത് വളപ്പിൽ വിജയൻ (63)ആണ് വീടിനടുത്തുള്ള തന്റെ കച്ചവട സ്ഥാപനത്തിൽ തൂങ്ങി മരിച്ചത്.ചൊവ്വാഴ്‌ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് വിജയനെ ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സ്ഥാപനത്തിൽ നിന്ന് പോലീസ് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മൂലം ആത്മഹത്യ ചെയ്ത‌താണെന്നാണ് സൂചന.മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തും. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്…

Read More

പശുകടത്ത് ആരോപിച്ച് വിദ്യാർത്ഥിയെ വെടി വെച്ചു കൊന്നു

ഫരീദാബാദ് :  പശുക്കടത്താരോപിച്ച് 30 കിലോമീറ്റര്‍ ദൂരം കാറിനെ പിന്തുടര്‍ന്ന അക്രമികള്‍ വിദ്യാര്‍ഥിയെ വെടിവച്ചുകൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിയായ ആര്യന്‍ മിശ്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനില്‍ കൗശിക്, വരുണ്‍, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോസംരക്ഷണ സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവര്‍. ആഗസ്ത് 23നാണ് ആര്യന്‍ മിശ്രയെ അക്രമിസംഘം കൊലപ്പെടുത്തിയത്. കൂട്ടുകാരായ ഷാങ്കി, ഹര്‍ഷിത് എന്നിവര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു സംഭവദിവസം ആര്യന്‍ മിശ്ര. പശുമോഷ്ടാക്കളെന്നു കരുതി അക്രമി സംഘം കാറില്‍…

Read More

തിരുവനന്തപുരത്ത് ഇൻഷുറൻസ് കമ്പനിയിൽ വൻതീപിടിത്തം; രണ്ടുപേർ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ഓഫീസിൽ തീപിടിത്തം. പാപ്പനംകോടുള്ള ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലാണ് തീപിടിത്തം ഉണ്ടായത്. 2 പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മുകൾ നിലയിൽ പ്രവ‍ർത്തിച്ച ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial