Headlines

തിരൂരിനും താനൂരിനും ഇടയിൽ  ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു

താനൂർ : താനൂരിനും തിരൂരിനും  ഇടയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ബി.പി അങ്ങാടി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പെരുംകുളത്ത്  സുരേഷിൻെറ ഭാര്യ ഷൈബയാണ് (36) ശനിയാഴ്ച രാവിലെ പുത്തൻതെരുവിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചത്. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷൈബ. താനൂർ പുത്തൻതെരുവിൽ വെച്ചാണ് ട്രെയിൻ തട്ടിയത്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കും.ജിഷ്ണു, വിഷ്ണു, ആദിഷ് എന്നിവർ മക്കളാണ്. മറ്റൊരു സംഭവത്തിൽ തിരൂർ…

Read More

ബംഗളൂരുവില്‍ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം കല്ലാച്ചി വലിയപറമ്പത്ത് അശ്വതി (20) ആണ് മരിച്ചത്.ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്ത് 30 ന് രാവിലെയാണ് യുവതിയെ തൂങ്ങി മരിച്ചനലയില്‍ കണ്ടെത്തിയത്. മൃതദേഹം യെലഹങ്ക സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്. സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍: അശ്വന്ത്, ആരാധ്യ.

Read More

സ്വകാര്യ ബസിൽ നിന്നും റോഡിൽ തെറിച്ചു വീണ് പരിക്കേറ്റ യുവാവ് മരിച്ചു.

പൂന്തുറ: സ്വകാര്യ ബസിന്റെ വാതിൽ തുറന്ന് റോഡില്‍ തെറിച്ചു വീണ് പരിക്കേറ്റ് യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കല്ലറ പാറമുകള്‍ സജീവ് മന്ദിരത്തില്‍ നിന്നും വാഴമുട്ടം കുന്നുംപാറ സുധാകരണ മന്ദിരത്തില്‍ സുഗതന്റെയും പരേതയായ സുധയുടെയും മകന്‍ സുബിന്‍കുമാര്‍(35) ആണ് മരിച്ചത്. കഴിഞ്ഞ 26 ന് രാത്രി 7.50 ഓടെ അമ്പലത്തറ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം. കിഴക്കേ കോട്ടയില്‍ നിന്ന് തിരുവല്ലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു ചികിത്സയിലിരിക്കെ…

Read More

സൂറത്തിൽ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം

അഹമ്മദാബാദ് : ഗുജറാത്തിലെ സൂറത്തിലെ ഹോട്ടലിലെ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് മലയാളിക്ക് ദാരുണാന്ത്യം. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മൃതദേഹം സൂറത്തിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോട്ടയത്തുനിന്നും ബിസിനസ് ആവശ്യങ്ങൾക്കായി സുറത്തിലെത്തിയതായിരുന്നു രഞ്ജിത്ത് ബാബു. ഹോട്ടലില്‍ ചെക്കിന്‍ ചെയ്ത ശേഷം കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്നും രഞ്ജിത്ത് ലിഫ്റ്റ് തുറന്ന് അകത്തേക്ക് കയറുമ്പോളാണ് അപടമുണ്ടായത്. ലിഫ്റ്റ് പിറ്റിലൂടെ താഴേക്ക് വീഴുകയായിരുന്നു

Read More

സിനിമ-നാടക ഗാന രചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു

കോട്ടയം: സിനിമാ- നാടക ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു. 54 വയസ്സായിരുന്നു. ചെങ്ങന്നൂരിൽ പുതിയ സിനിമയുടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശിയാണ്.ചെമ്പട , ഒഡീസ ,സ്റ്റേഷൻ 5, വീണ്ടും കള്ളൻ, കനൽ, അയാൾ ഞാനല്ല, നെല്ലിക്ക, തുടങ്ങിയ സിനിമകളിൽ ഗാനരചയിതാവായിരുന്നു. നാടകങ്ങളിലും ആല്‍ബങ്ങളിലും നിരവധി പാട്ടുകളെഴുതിയിട്ടുണ്ട്‌. ചെങ്ങന്നൂരിൽ ബിജു സി കണ്ണന്റെ ‘സൂത്രപ്പണി’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രകാശ് മാരാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.സ്റ്റേഷൻ 5…

Read More

സൗദിയിൽ മലയാളി ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ദമാം: സൗദി അറേബ്യയിലെ ദമാം അല്‍കോബാര്‍ തുഖ്ബയില്‍ താമസസ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ത്രിക്കരുവ സ്വദേശി അനൂപ് മോഹന്‍ (37) ഭാര്യ രമ്യമോള്‍ (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അനൂപ് മോഹനനെ തൂങ്ങി മരിച്ച നിലയിലും രമ്യയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ അഞ്ചു വയസ്സുള്ള മകള്‍ ആരാധ്യയുടെ കരച്ചില്‍ കേട്ട അയല്‍വാസികള്‍ എത്തിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന അനൂപ് മോഹനനെയും അതിനടുത്തുള്ള കട്ടിലില്‍ മരിച്ചുകിടക്കുന്ന രമ്യമോളുടെയും മൃതദേഹങ്ങള്‍ കണ്ടത്. തുഖ്ബ സനാഇയയില്‍…

Read More

വിവാഹ ദിവസം പ്രതിശ്രുത വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറം: വിവാഹ ദിവസം പ്രതിശ്രുത വരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലപ്പുറം കുമ്മണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. വിവാഹത്തിനായി തയ്യാറാകാൻ ശുചിമുറിയിലേക്ക് പോയതായിരുന്നു ജിബിൻ. ഏറെനേരമായിട്ടും കാണാതെ വന്നതോടെ വാതിൽ പൊളിച്ച് ബന്ധുക്കൾ അകത്തു കയറി നോക്കുകയായിരുന്നു. അപ്പോഴാണ് കൈ ഞരമ്പ് മുറിച്ചനിലയിൽ ജിബിനെ കണ്ടെത്തിയത്. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്വേഷണം ആരംഭിച്ചതായിട്ടാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വിദേശത്തായിരുന്ന ജിബിൻ കുറച്ച് ദിവസം മുമ്പാണ്…

Read More

സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ; ദുരൂഹതയുണ്ടെന്ന് കുടുംബം

കാസർകോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കൊല്ലം സ്വദേശിയായ സ്മൃതിയെ (20) ആണ് കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു സ്മൃതി. കൊല്ലം തെന്മലക്ക് സമീപമുള്ള ഉരുക്കുളത്ത് നിന്ന് ജോലി തേടി കാസർകോട്ടേക്കു വന്നതാണ് യുവതി. ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് ട്രെയിനിയായിരുന്നു. ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്. സ്മൃതിയുടെ മരണ വാർത്തയറിഞ്ഞ് അച്ഛനും സഹോദരിയും…

Read More

ചലച്ചിത്ര സംവിധായകൻ മോഹൻ അന്തരിച്ചു; വിടവാങ്ങിയത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

കൊച്ചി: മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ മോഹൻ വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. എഴുപതുകളുടെ അവസാനം മുതൽ സിനിമയിൽ സജീവമായിരുന്ന അദ്ദേഹം നിരവധി സിനിമകളൊരുക്കി. 2005 ൽ ഇറങ്ങിയ ദി ക്യാമ്പസ് ആണ് അവസാന ചിത്രം. വാടകവീട് (1978 )ആണ് ആദ്യ സിനിമ. ‘ശാലിനി എന്റെ കൂട്ടുകാരി ’ എന്ന ചലച്ചിത്രത്തിലൂടെ ശ്രദ്ധ നേടി. നെടുമുടി വേണുവിനെ നായകനായി അവതരിപ്പിച്ച വിടപറയും മുമ്പേ, ഇളക്കങ്ങൾ, ഇടവേള, ആലോലം, രചന, മംഗളം നേരുന്നു, തീർത്ഥം, ശ്രുതി,…

Read More

ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹതത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ലജ്‌നത്ത് വാർഡിൽ പനക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ്(22) മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ മരിച്ച നിലയിൽ കണ്ടത്.പിതാവിന്റെ മരണത്തിൽ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നും ഫേസ്ബുക്കിൽ ആസിയ സ്റ്റാറ്റസ് ഇട്ടിരുന്നു. എന്നാൽ സ്റ്റാറ്റസ് ഇട്ടത് യുവതി തന്നെയാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന് ഒരു മാസം മുമ്പാണ് ആസിയയുടെ പിതാവ് മരിച്ചത്.നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. മൂവാറ്റുപുഴയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial