Headlines

പനി ബാധിച്ച് വിവാഹദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ചികിത്സയിലായിരുന്ന നവവധു മരിച്ചു

കൽപ്പറ്റ: പനി ബാധിച്ച് ചികിത്സയിലായിരുന്നു നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.ഈ മാസം 11ന് ആണ് ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു മുൻപ് ചെറിയ പനിയും മറ്റുമുണ്ടായിരുന്നു. ചടങ്ങിനു ശേഷം പനി ശക്തമായതോടെ അന്നു വൈകിട്ട് തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട്…

Read More

പൊലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കുളത്തില്‍ ചാടി; ധിങ് കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി മരിച്ച നിലയില്‍

ഗുവാഹത്തി: അസമിലെ വിവാദമായ ധിങ് കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി കുളത്തില്‍ മരിച്ച നിലയില്‍. കേസിലെ പ്രധാന പ്രതിയായ തഫാസുല്‍ ഇസ്ലാമിന്റെ മൃതദേഹമാണ് കുളത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാനാണ് ഇയാള്‍ കുളത്തില്‍ ചാടിയത്.ഇന്നലെ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഇയാള്‍ പൊലീസിനെ വെട്ടിച്ച് സമീപത്തെ കുളത്തില്‍ ചാടിയത്. തുടര്‍ന്ന് പൊലീസും എസ്ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ തഫാസുല്‍ ഇസ്ലാമിന്റെ മൃതദേഹം കണ്ടെടുത്തത്. കേസിലെ പ്രതികളായ രണ്ടുപേര്‍ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയതായി നഗാവോണ്‍…

Read More

ചലചിത്ര താരം നിർമ്മൽ ബെന്നി അന്തരിച്ചു

       ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നിർമ്മൽ ബെന്നി ( 37 ) അന്തരിച്ചു. മരണകാരണം ഹൃദയാഘാതമെന്നാണ് പ്രാഥമിക സംശയം. തൃശൂർ ചേർപ്പിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ നിർമ്മലിനെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കകം തന്നെ അന്ത്യം സംഭവിക്കുക ആയിരുന്നു. സ്റ്റേജ് ഷോകളിലൂടെ സിനിമയിലെത്തിയ നിർമ്മൽ ഹാസ്യതാരമായി ശ്രദ്ധനേടിയിരുന്നു. ടാ തടിയാ, ആമേൻ, ദൂരം തുടങ്ങിയവയാണ് നിർമ്മൽ അഭിനയിച്ച പ്രധാന സിനിമ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിലെ കൊച്ചച്ചന്റെ വേഷം ഏറെ…

Read More

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ശുചിമുറിയിൽ തീ കൊളുത്തി മരിച്ച നിലയിൽ

പാലക്കാട്: ധനകാര്യ ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ് യുവതിയെ നിലയില്‍ കണ്ടെത്തിയത്. ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയാണ് (37) മരിച്ചത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗനം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണന്ന് പൊലീസ് അറിയിച്ചു.

Read More

ദേശീയപാതയിൽ യുവാവിനെ ഇടിച്ചുതെറിപ്പിച്ചശേഷം വാഹനം നിര്‍ത്താതെ പോയി, രക്തവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം

  കല്ലമ്പലം : തിരുവനന്തപുരം കല്ലമ്പലം ദേശീയ പാതയിൽ  യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയി. അപകടത്തിൽ പരിക്കേറ്റ യുവാവ് റോഡിൽ കിടന്നു രക്തം വാര്‍ന്ന് മരിച്ചു. നാവായികുളം ഐ ഒ ബി ബാങ്കിന് മുൻവശം അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ചിറയിൻകീഴ് മുടപുരം സ്വദേശിയായ 43 വയസ്സുള്ള വിനോദ് ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായ വിനോദിനെയാണ് അജ്ഞാത വാഹനമിടിച്ചത്. റോഡിൽ ഒരു യുവാവ് കിടകുന്നതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് മൃതദേഹം…

Read More

കലാസംവിധായകൻ ഹരി വർക്കല അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വർക്കല അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളിൽ സഹസംവിധായകനായും കലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. വർക്കലയിലെ സ്വന്തം വസതിയിൽ വെച്ചായിരുന്നു അന്ത്യം. ജോഷിയുടെ ഇഷ്ട കലാസംവിധായകനായിരുന്നു. നിരവധി ജോഷി സിനിമകളിലാണ് അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളത്. ന്യൂ ഡെൽഹി , സൈന്യം , കൗരവർ, റൺ ബേബി റൺ , ധ്രുവം, ലേലം, പത്രം , നായർ സാബ്, ക്രസ്ത്യൻ ബ്രദേഴ്സ് , റൺവെ, നരൻ, നമ്പർ 20 മദ്രാസ് മെയിൽ…

Read More

പലിശക്കാരുടെ ക്രൂരമര്‍ദനം; പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് പലിശക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു. കുഴല്‍മന്ദം നടുത്തറ വീട്ടില്‍ കെ മനോജ്(39) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം പലിശക്കാര്‍ മനോജിന് നല്‍കിയ പണം തിരിച്ച് ലഭിക്കാത്തതാണ് ആക്രമണ കാരണം. കൊളവന്‍ മുക്കിലെ സാമ്പത്തിക ഇടപാടുകാരാണ് മനോജിനെ ആക്രമിച്ചതെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസ് പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയിരുന്നു ഈ മാസം ഒമ്പനിനാണ് മനോജിന് നേരെ ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സഹോദരി താമസിക്കുന്ന…

Read More

ഉത്തര്‍പ്രദേശില്‍ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 മരണം; 20 പേര്‍ക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ബസും ടെമ്പോയും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 20പേര്‍ക്ക് പരിക്കേറ്റു.ടെമ്പോയിലുണ്ടായിരുന്നവരാണ് മരിച്ചത്.ബുലന്ദ്ഷഹറിലെ സലേംപൂര്‍ ഏരിയയില്‍ വെച്ചായിരുന്നു അപകടം. 25 പേരാണ് ടെമ്പോയില്‍ യാത്ര ചെയ്തിരുന്നത്. ഇവരില്‍ 10 പേരാണ് മരിച്ചത്.മറ്റൊരു വാഹനത്തെ മറികടക്കാനുള്ള സ്രമത്തിനിടെ, സ്വകാര്യ ബസ് ടെമ്പോയില്‍ വന്നിടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read More

വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണ്; കിളിമാനൂരിൽ യുവാവ് മരിച്ചു

കിളിമാനൂർ: വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയിൽ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. അടയമൺ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. വീടിന് സമീപം അപ്പൂപ്പനൊപ്പമായിരുന്നു ബിജേഷിന്റെ വെറ്റില കൃഷി. ഞായറാഴ്ച രാവിലെ പൊതുചന്തയിൽ വിൽക്കാനായി വെറ്റില ശേഖരിക്കുന്നതിനിടെ ബിജേഷ് ഏണിയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. അപ്പോൾ തന്നെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കിളിമാനൂർ പൊലീസ് മേൽനടപടികൾ…

Read More

വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആത്മജ (15) യാണ് മരിച്ചത്. വിതുര ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആണ് ആത്മജ. ഇന്നലെ രാത്രി 10 മണിയോടെ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial