കഴക്കൂട്ടത്തെ ഷീ ലോഡ്ജിന്റെ എ സി പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: നഗരസഭയുടെ ഷീലോഡ്ജിൻ്റെ ഫാബ്രിക്കേഷൻ നിർമ്മാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.നെടുമങ്ങാട് അയ്യപ്പൻകുഴി സ്വദേശി ലാൽ കൃഷ്ണ (27) ആണ് മരിച്ചത്. നഗരസഭയുടെ കഴക്കൂട്ടത്തെ ഷീൽ ലോഡ്ജിന്റെ എ സി പി പാനൽ വർക്ക് ചെയ്യുന്നതിനിടയിൽ ഡ്രില്ലിംഗ് മെഷീനിൽ നിന്നും ഷോക്കേറ്റാണ് ലാൽ കൃഷ്ണ മരിച്ചത്.വൈകിട്ടോടെയായിരുന്നു സംഭവം. ഷോക്കേറ്റയുടൻ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.

Read More

മീൻപിടിക്കാൻ പുഴയിലിറങ്ങി ഒഴുക്കിൽപ്പെട്ടു; തരൂർ ഗായത്രിപ്പുഴയിൽ കാണാതായ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: പാലക്കാട് തരൂരിൽ ഗായത്രിപുഴയിൽ കാണാതായ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സിൻ്റെ പരിശോധനയിലാണ് ചിറ്റൂർ സ്വദേശി ഷിബിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മീൻപിടിക്കാനാണ് ഷിബിൽ മൂന്നു കൂട്ടുകാർക്കൊപ്പം പുഴയിൽ ഇറങ്ങിയത്. തരൂരിലെ അമ്മ വീട്ടിലെത്തിയതായിരുന്നു ചിറ്റൂർ സ്വദേശിയായ ഷിബിൻ. കൂട്ടുകാർക്കൊപ്പം മീൻപിടിക്കാൻ പുഴയിലിറങ്ങിയ സമയത്ത് ഒഴുക്കിൽപെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റ് കുട്ടികൾ നീന്തി രക്ഷപ്പെട്ടു. ഷിബിന് നീന്തലറിയില്ലായിരുന്നു. രക്ഷപ്പെട്ട കുട്ടികളാണ് വീട്ടുകാരെയും ഫയർഫോഴ്സിനെയും അപകടമുണ്ടായ വിവരമറിയിച്ചത്.പടവിൽ കാലുവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്ന് കൂട്ടത്തിലുണ്ടായിരുന്ന കുട്ടി പറയുന്നു. രക്ഷിക്കാൻ…

Read More

ബൈക്കിടിച്ച് റോഡിലേക്ക് വീണു; പിന്നാലെ വന്ന ആംബുലൻസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം

       തിരുവനന്തപുരം : വാഹനാപകടത്തിൽ പെട്ട് റോഡിൽ വീണ യുവാവിന് മേൽ ആംബുലൻസ് കയറിയിറങ്ങി ദാരുണാന്ത്യം. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) വിനാണ് ദാരുണ മരണം സംഭവിച്ചത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് അനന്തു റോഡിൽ വീഴുകയായിരുന്നു. തുടർന്ന് തൊട്ടുപിന്നാലെ വന്ന ആംബുലൻസ് അന്തുവിന്റെ ശരീരത്തിൽ കയറിയിറങ്ങിയാണ് അപകടമുണ്ടായത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. അപകടത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

Read More

കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അച്ഛനും മകനും മരിച്ചു, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലൂന്നിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകന്‍ യാസിന്‍ (10) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി നെല്ലൂന്നി വളവില്‍ വച്ചായിരുന്നു അപകടം. നവാസിന്റെ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് വീണു. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല. അപകടത്തില്‍ നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാന്‍, ഫാത്തിമ എന്നിവരെ…

Read More

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവയ്പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു; യുവതി ആശുപത്രിയിൽ എത്തിയത് കിഡ്‌നി സ്റ്റോണിന് ചികിത്സ തേടി

തിരുവനന്തപുരം: കിഡ്നിസ്റ്റോണിന് ചികിത്സ തേടിയെത്തി കുത്തിവയ്‌പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിൻറെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. കൃഷ്ണയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ….

Read More

പാലക്കാട് അട്ടപ്പാടിയിൽ സിപിഒ ഉൾപ്പെടെ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ

പാലക്കാട് അട്ടപ്പാടിയിൽ സിപിഒ ഉൾപ്പെടെ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് മരിച്ച നിലയിൽ. മേലെ ഭൂതയാർ സ്വദേശികളായ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മുരുകൻ, കാക്കൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് വരഗയാർ പുഴക്കരികിൽ നിന്നാണ്. വനം വകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.പുതൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ മുരുകനും, സുഹൃത്ത് കാക്കനും മൂന്നുദിവസം മുമ്പാണ് ഊരായ മേലേ ഭൂതയാറിലേക്ക് പുറപ്പെട്ടത്. മൂന്നു ദിവസത്തെ അവധിക്ക് പോയ മുരുകൻ തിരിച്ചെത്തതായതോടെ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വീട്ടിൽ…

Read More

ഓയൂരിൽ വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു

ഓയൂർ: വിദ്യാർഥിനി പനി ബാധിച്ചു മരിച്ചു. ചെറുവക്കൽ ഊതുങ്കൽ അഞ്ജനാഭവനിൽ അർച്ചന (14) ആണ് മരിച്ചത്. മൈലോട് ടിഇഎം എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഒരാഴ്ചയായി ആശുപത്രിയിൽ നിന്നു. മരുന്നു വാങ്ങി വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇന്നലെ പുലർച്ചെ അസുഖം മൂർച്ചിച്ചതിനെത്തുടർന്നു ആശുപത്രിയിലേക്ക് പോകും വഴി മരിച്ചു. അച്ഛൻ വിജയൻ. അമ്മ ശാന്തി. സഹോദരി അഞ്ജന. സംസ്കാരം നടത്തി

Read More

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്നു 10 വയസുകാരി മരിച്ചു

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്നു 10 വയസ്സുകാരി മരിച്ചു. കൊടുവള്ളി എളേറ്റിൽ പുതിയോട്ടിൽ കളുക്കാംചാലിൽ കെസി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ(10) ആണ് മരിച്ചത്. ഏതാനും ആഴ്ചകൾക്ക് മുമ്പ് പനി ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി പനി മൂർച്ഛിച്ചതിനെ തുടർന്ന് വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇലറ്റിൽ ജിഎം യു പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Read More

കട്ടപ്പനയിൽ എട്ടുവയസ്സുകാരി മരിച്ച നിലയിൽ; ജാർഖണ്ഡ് ബാലികക്ക് മലേറിയ ബാധിച്ചിരുന്നതായി സംശയം

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയില്‍ ആനകുത്തിയില്‍ എട്ടുവയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് സ്വദേശി ബബിത കൗളിനെ മരിച്ച നിലയിൽ കണ്ടത്. ഇവിടെ ജോലി ചെയ്യുന്ന സഹോദരി ബഹമയ്ക്കൊപ്പം താമസിക്കാന്‍ നാലുദിവസം മുന്‍പാണ് കുട്ടി ആനകുത്തിയില്‍ എത്തിയത്. വ്യാഴാഴ്ച രാത്രിയില്‍ തോട്ടത്തിലെ പണിക്കുശേഷം ലയത്തിലെത്തിയ സഹോദരിയും സംഘവും കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടിക്ക് പനി ബാധിച്ചിരുന്നതായി സൂചനയുണ്ട്. കട്ടപ്പന പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഫൊറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെട്ട സംഘം തെളിവെടുത്തെങ്കിലും സംശയകരമായി ഒന്നും…

Read More

കോട്ടയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് തിരുവാതുക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കീഴ്മേൽ മറിഞ്ഞപകടം. ഓട്ടോയിൽ സഞ്ചരിച്ച യുവാവ് മരിച്ചു. വൈക്കം സ്വദേശി ഷഹബാസാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. തിരുവാതുക്കൽ ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി 11.15-നായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോറിക്ഷ. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും റോഡിലേക്ക് തെറിച്ചു വീണു. കൺട്രോൾ റൂമിൽ നിന്ന് പോലീസെത്തിയാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജിലെത്തിച്ചത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial