മേൽപ്പാലത്തിൽ നിന്ന് സ്കൂട്ടർ താഴേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; മകൾക്കും സഹോദരിക്കും പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോവളം വെള്ളാർ സ്വദേശിനി സിമിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സിമിയുടെ മകൾ ശിവന്യ (3) സഹോദരി സിനി (32) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ സിമിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് വൈകിട്ടോടെ സിമിയുടെ മരണം സം‌ഭവിച്ചത്.സ്കൂട്ടർ നിയന്ത്രണം തെറ്റി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. പേട്ട പൊലീസ് അപകടവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചു. കൊല്ലത്ത് മരണാനന്തര ചടങ്ങിന്…

Read More

വെള്ളച്ചാട്ടത്തിൽ ഏഴംഗ കുടുംബം ഒലിച്ചുപോയി, 5 പേർ മരിച്ചു

മുംബൈ: ലോണാവാലയിൽ കനത്തമഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ അകപ്പെട്ട ഏഴംഗ കുടുംബം ഒലിച്ചുപോയി. അഞ്ച് പേർ മരിച്ചു. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്. പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്‌നാൻ അൻസാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്. പൂനെ സിറ്റിയിലെ സയ്യദ് നഗർ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്. ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. നിരവധി…

Read More

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

ഇടുക്കി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. അടിമാലിയിൽ ആണ് സംഭവം. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ജോവാന സോജ (9)നാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കുടുങ്ങിയപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഇന്റർവ്യൂവിന് പോകാനെന്ന് പറഞ്ഞ് ഇറങ്ങി; യുവാവിനെ കണ്ടെത്തിയത് ആളൊഴിഞ്ഞ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ

ചേർത്തല: ആളൊഴിഞ്ഞ കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടിൽപൊന്നപ്പൻ – തങ്കമ്മ ദമ്പതികളുടെ മകൻ അരുൺ (26) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. തിരുവനന്തപുരത്ത് ഇന്റർവ്യൂവിന് പോകാനാണ് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ചേർത്തല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Read More

ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കി; യുവതി ചികിത്സയിലിരിക്കെ മരിച്ചു

പത്തനംതിട്ട: കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്നതിനിടെ ഭർത്താവ് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി നൽകിയ യുവതി മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ഗർഭാശയ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ഇവരുടെ ഭർത്താവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിലാണ്. ലൈംഗികബന്ധത്തിന് വിസമ്മതിച്ച തന്നെ കട്ടിലിൽനിന്ന് താഴെയിട്ട് ഇയാൾ ചവിട്ടിയെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അതേ സമയം മരണകാരണം സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ടെന്ന്…

Read More

കനത്ത മഴയ്ക്കിടെ മതിൽ തകർന്നുവീണു; ഗ്രേറ്റർ നോയിഡയിൽ മൂന്ന് കുട്ടികൾ മരിച്ചു; അഞ്ച് കുട്ടികൾക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയിൽ മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം. നിര്‍മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തില്‍പ്പെട്ട എട്ട് കുട്ടികളുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു. പോലീസും ബന്ധുക്കളും ചേര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ച് അഞ്ച് കുട്ടികള്‍ ചികിത്സയിലാണ്. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതല്‍ കനത്ത മഴ പെയ്തിരുന്നു. രാത്രിയോടെയാണ് അപകടം

Read More

സംസ്ഥാനത്ത് മഴക്കെടുതിയിൽ വീണ്ടും മരണം; കണ്ണൂരിൽ വെള്ളക്കെട്ടിൽ യുവാവിന്റെ മൃതദേഹം

കണ്ണൂർ: സംസ്ഥാനത്ത് മഴക്കെടുതിയും വീണ്ടും മരണം. കണ്ണൂർ ചാലയിൽ യുവാവിന്റെ മൃതദേഹം വെള്ളക്കെട്ടില്‍ കണ്ടെത്തി. ചാല കിഴക്കേക്കരയിലെ സുധീഷ് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചാല തോടിനോട് ചേർന്ന ചതുപ്പിലെ വെള്ളക്കെട്ടിലാണ് യുവാവിനെ രാവിലെ നാട്ടുകാർ മരിച്ച നിലയിൽ കണ്ടത്. ജോലി കഴി‌‌ഞ്ഞ് രാത്രി വൈകി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ വെള്ളക്കെട്ടിൽ വീണതാണെന്നാണ് സംശയം. എടക്കാട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, നെയ്യാറ്റിന്‍കരയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ചായ്ക്കോട്ടുകോണം സ്വദേശി…

Read More

നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറി; കർണാടകയിൽ രണ്ട് കുട്ടികളടക്കം 13 പേർക്ക് ദാരുണാന്ത്യം

         ബെംഗളൂരു : കർണാടകയിലെ ഹാവേരിയിൽ വാഹനാപകടത്തിൽ രണ്ട് കുട്ടികളടക്കം പതിമൂന്ന് പേർ മരിച്ചു. നിർത്തിയിട്ട ട്രക്കിലേക്ക് മിനി ബസ് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. 9 സ്ത്രീകളും 2 കുട്ടികളും 2 പുരുഷന്മാരുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഹാവേരിയിലെ ബ്യാദ്‍ഗി താലൂക്കിൽ ഗുണ്ടനഹള്ളി ക്രോസിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെല്ലാം ശിവമൊഗ്ഗയിലെ ഭദ്രാവതി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. വിവിധ ക്ഷേത്രങ്ങളിൽ…

Read More

ദിവസങ്ങൾക്കു മുമ്പ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി വയോധികന് ദാരുണാന്ത്യം; തെങ്ങ് വീണ് ലൈൻ പൊട്ടിയത് അറിയിച്ചിട്ടും നടപടിയുണ്ടായില്ല

തിരുവനന്തപുരം: തെങ്ങ് വീണ് ദിവസങ്ങൾക്ക് മുൻപ് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടി വയോധികൻ മരിച്ചു. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണത്ത് ആണ് സംഭവം. നടൂർകൊല്ല തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബു (68) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ റോഡിലൂടെ നടന്നുവന്നപ്പോഴാണ് വൈദ്യുതി ലൈനിൽ ചവിട്ടി ഷോക്കേറ്റ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പാണ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ തെങ്ങ് മറിഞ്ഞ് വൈദ്യുതി ലൈനിനുമേൽ വീണത്. വൈദ്യുതി കമ്പി പൊട്ടിവീണത് സമീപവാസികൾ മാരായമുട്ടം കെഎസ്ഇബി ഓഫീസിൽ അറിയിച്ചിരുന്നെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്….

Read More

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു

      നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial