ബുള്ളറ്റ് നിയന്ത്രണം വിട്ട് പാലത്തിൽ ഇടിച്ചുകയറി; കൈവരിക്കായി സ്ഥാപിച്ച കമ്പി തുളച്ച് കയറി യുവാക്കൾക്ക് ദാരുണാന്ത്യം

മലപ്പുറം: ബുള്ളറ്റിൽ സഞ്ചരിച്ച യുവാക്കളുടെ ശരീരത്തിൽ കമ്പി തുളച്ച് കയറി രണ്ടുപേർക്ക് ദാരുണാന്ത്യം. വെളിയംകോട് സ്വദേശി ആഷിക്ക് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്. ബുള്ളറ്റ് നിയന്ത്രണം വിട്ട് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി അപകടമുണ്ടാവുകയായിരുന്നു. ചാവക്കാട് – പൊന്നാനി ദേശീയ പാതയിൽ വെളിയംകോട് ആണ് ഇന്നലെ രാത്രി അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

മാള പട്ടാളപ്പടിയിൽ മാനസിക രോഗിയായ മകൻ്റെ കുത്തേറ്റു മാതാവ് മരിച്ചു; മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

     തൃശൂർ : മാള പട്ടാളപ്പടിയിൽ മാനസിക രോഗിയായ മകന്റെ കുത്തേറ്റു ഉമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്.  മകൻ ആദിലിനെ മാള പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പരിക്കേറ്റ ശൈലജയെ അയൽവാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

Read More

കൊച്ചിയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കൊച്ചി: മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കൂടുതൽ പേരെ…

Read More

കണ്ണൂരിൽ വിദ്യാർത്ഥി കോളേജ് ബസിൽ കുഴഞ്ഞുവീണു മരിച്ചു

പരിയാരം: പത്തൊമ്പതുകാരി ബസിൽ കുഴഞ്ഞു വീണുമരിച്ചു. പാപ്പിനിശ്ശേരി വെസ്റ്റിലെ ഫാത്തിമത്തുൽ സി.ടി. ഷസിയ (19) ആണ് മരിച്ചത്. വിളയാങ്കോട് എംജിഎം കോളജിലെ ബിഫാം വിദ്യാർഥിനിയാണ്. ശനിയാഴ്ച രാവിലെ കോളജ് ബസിൽ കയറിയതിനു പിന്നാലെ കിച്ചേരിയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Read More

രണ്ട് വയസുകാരി ഗോവണിയിൽ നിന്നും വീണു മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ടുവയസുകാരിക്ക് വീട്ടിലെ ഗോവണിയിൽ നിന്നും വീണ് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി മാങ്കുളത്താണ് സംഭവം. പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

ആത്മഹത്യാ ശ്രമം; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

       കോഴിക്കോട് : കോഴിക്കോട് കൈവേലിയിൽ ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വളയം ചുഴലി സ്വദേശിനി ശ്രീലിമ (23 ) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കൈവേലി ടൗണിനടുത്തുള്ള ബന്ധുവീട്ടിലെ കുളിമുറിയിൽ ഇന്നലെ വൈകിട്ടാണ് ശ്രീലിമയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. വെൻ്റിലേറ്ററിലായിരുന്ന യുവതി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്. കുറ്റ്യാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Read More

നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

        തിരുവനന്തപുരം: നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. കരകുളത്തെ ശശിധരൻ നായർ ആണ് മരിച്ചത്. ദേവി തിയേറ്ററിന് സമീപം വെച്ചായിരുന്നു അപകടം. ശശിധരൻ നായർ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ശശിധരൻ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

കടവരാന്തയിലിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി പിക്കപ്പ് ലോറി; 2 മരണം, 3 പേർക്ക് പരിക്ക്; ഒഴിവായത് വൻദുരന്തം

         കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയില്‍ പിക്കപ്പ് ലോറി കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കടവരാന്തരയില്‍ ഇരിക്കുകയായിരുന്ന കൂടരഞ്ഞി സ്വദേശികളായ ജോണ്‍, സുന്ദരന്‍ എന്നിവരാണ് മരിച്ചത്. രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണാപകടം. മലയോരമേഖലയായ കൂടരഞ്ഞി കുളിരാമുട്ടിയില്‍ പതിവായി രാവിലെ ആളുകള്‍ കൂടിച്ചേരാറുള്ള കടയിലേക്കാണ് ഇറക്കം ഇറങ്ങി വരുകയായിരുന്ന പിക്കപ്പ് ലോറി ഇടിച്ചു കയറിയത്. വളം ചാക്ക് കയറ്റി വരികയായിരുന്ന വാഹനത്തിന്റെ നിയന്ത്രണം വിട്ട് ആളുകള്‍ക്ക് നേര്‍ക്ക് ഇടിച്ചുകയറുകയായിരുന്നു. കടയുടെ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നു. കൂടരഞ്ഞി…

Read More

കോട്ടയത്ത് സ്വകാര്യബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ലോറിയിൽ ബൈക്കിടിച്ചു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

      കോട്ടയം : കോട്ടയത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളിയിലാണ് അപകടം ഉണ്ടായത്. കോളജ് വിദ്യാർത്ഥി അമൽ ഷാജിയാണ് മരിച്ചത്. കാഞ്ഞിരപ്പളളി- എരുമേലി റോഡിൽ 26ാം മൈലിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അമൽ ജ്യോതി എൻജിനീയറിങ് കോളജിലാണ് വിദ്യാർത്ഥി പഠിക്കുന്നത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ അമൽ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശിയാണ് അമൽ. അമൽ വീട്ടിൽ നിന്ന് കോളജിലേക്ക് പോകുകയായിരുന്നു. സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെ വന്ന ലോറിയിൽ ബൈക്ക് ഇടിച്ചാണ്…

Read More

ബൈക്ക് തെന്നി മറിഞ്ഞ് അപകടം: പൊന്നാനി സ്വദേശി മരണപ്പെട്ടു

പൊന്നാനി:  ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പാപ്പാളി നൂറി മദ്രസ്സക്ക് മുൻവശം ഇന്നലെ രാത്രി 9.15 ഓടെയാണ് ബൈക്ക് തെന്നി വീണ് അപകടം ഉണ്ടായത്. KKB പച്ചക്കറികടയിലെ കോയയാണ് മരണപ്പെട്ടത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയ പൊന്നാനി വണ്ടിപേട്ട സ്വദേശി പുതുവീട്ടിൽ കോയ എന്നയാളെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി കെൻസ് ഐ.സി.യു ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial