Headlines

ഞരമ്പ് മുറിച്ചശേഷം പുഴയിൽ ചാടിയ കോളജ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: കൈ ഞരമ്പ് മുറിച്ചശേഷം പുഴയിൽ ചാടിയ കോളജ് വിദ്യാർത്ഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്. ഉള്ളിയേരി കണയങ്കോട് പാലത്തിൽ വച്ച് മുഹമ്മദ് ഉവൈസ് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാർ ഇയാളോട് കാര്യം തിരക്കുന്നതിനിടയിൽ പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഫയർ സ്റ്റേഷൻ ഓഫിസർ സി.കെ.മുരളീധരന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തി കണ്ടെത്തിയ യുവാവിനെ…

Read More

കോഴിക്കോട് മുത്തശ്ശിയും പേരമകളും കിണറ്റിൽ മരിച്ച നിലയിൽ

കോഴിക്കോട്: ചാത്തമംഗലം ഈസ്റ്റ്‌ മലയമ്മയിൽ മുത്തശ്ശിയും പേരമകളും കിണറ്റിൽ മരിച്ച നിലയിൽ. ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയിൽ സുഹാസിനി (56), ശ്രീ നന്ദ (12) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇരുവരേയും വൈകിട്ട് 4 മണി മുതൽ കാണാതായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

Read More

ആലപ്പുഴയില്‍ യുവതി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്

ആലപ്പുഴ: യുവതിയെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാര്‍ഡ് കാവുങ്കല്‍ കണ്ണാട്ടു ജംഗ്ഷനു സമീപം പൂജപറമ്പ് വീട്ടില്‍ ജ്യോതിഷിന്റെ ഭാര്യ ശ്രുതിദേവി (32) ആണ് മരിച്ചത്. സിവില്‍ പൊലീസ് ഓഫിസറാണ് ജ്യോതിഷ്.ഇന്നു രാവിലെയാണ് സംഭവം. ശ്രുതി ഉറക്കമുണാരാത്തതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പാമ്പു കടിയേറ്റതാണെന്നു സംശയമുണ്ട്. രാത്രി ഭര്‍ത്താവിനൊപ്പമാണ് ശ്രുതി കിടന്നിരുന്നത്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Read More

പാറശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി;
മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സെല്‍വരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പൊലീസ് സൂചിപ്പിച്ചു. മകന്‍ എറണാകുളത്താണ് പഠിക്കുന്നത്. കഴിഞ്ഞദിവസം മകന്‍ എത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വീടിന്റെ ഗേറ്റ് അടച്ചിട്ട നിലയിലും വാതിലുകള്‍ തുറന്ന നിലയിലുമായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു….

Read More

മൊബൈൽ ചാർജു ചെയ്യുന്നതിനിടെ വയറിൽ തട്ടി ഷോക്കേറ്റ യുവാവ് മരിച്ചു

ഹൈദരാബാദ്: ഉറക്കത്തിനിടെ കിടക്കയ്ക്ക് സമീപം ചാർജ് ചെയ്യാൻ വെച്ചിരുന്ന മൊബൈലിൽ നിന്ന് ഷോക്കേറ്റ യുവാവ് മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ അനിൽ എന്ന യുവാവാണ് മരിച്ചത്. 23 വയസ്സായിരുന്നു. കിടക്കയ്ക്ക് സമീപമായിരുന്നു മൊബൈൽ ചാർജ് ചെയ്തിരുന്നത്. ഉറങ്ങുന്നതിനിടെ വയറിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. യുവാവിന് ഭാര്യയും ഒന്നര വയസ്സുള്ള മകളുമുണ്ട്. അടുത്തിടെ ബംഗളൂരുവിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഫോൺ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് 24കാരനായ യുവാവാണ് ബംഗളൂരുവിൽ മരിച്ചത്.

Read More

പാറക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

കിളിമാനൂർ : പാറക്കുളത്തിൽ സുഹൃത്തിനൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നഗരൂർ കടവിള പുല്ലതോട്ടം ആകാശ് ഭവനിൽ സുദർശനൻ ബേബി ദമ്പതികളുടെ മകൻ ആദർശ് (28) ആണ് മരിച്ചത്. കടവിള സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്.അവിവാഹിതനാണ്.  ഇന്ന് വൈകുന്നേരം മൂന്നുമണിയോടെയാണ് സംഭവം. കടവിളയിലെ അദാനിയുടെ പാറക്കോറിക്ക് സമീപം ഉപയോഗിക്കാതെ കിടന്ന പാറമടയിലെ കുളത്തിൽ ചന്ദ്രൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് എന്ന സുഹൃത്തിനോടൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

Read More

വെഞ്ഞാറമൂടില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ കെട്ടിടത്തില്‍ നിന്ന് വീണ് പെയിന്റിങ് തൊഴിലാളി മരിച്ചു. 56കാരനായ കുമാറാണ് മരിച്ചത്. രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. പെയിന്റിങ് തൊഴിലാളിയായ കുമാര്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുകളില്‍ കയറുകയും തലകറങ്ങിയതിനെ തുടര്‍ന്ന് താഴേക്ക് വീഴുകയുമായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല

Read More

അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചു; മലപ്പുറത്ത് പതിമൂന്നുകാരൻ ജീവനൊടുക്കി

മലപ്പുറം: പതിമൂന്നുകാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചേളാരിയിലാണ് സംഭവം. ചേളാരി സ്വദേശി മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അമിതമായി ഫോൺ ഉപയോഗിക്കുന്നതിന് ശകാരിച്ചതിനാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും

Read More

കോൺഗ്രസ് നേതാവ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു.

തിരുവനന്തപുരം: കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിലായിരുന്നു അന്ത്യം. കെപിസിസി എക്‌സിക്യൂട്ടിവ് അംഗമാണ്. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു ലാല്‍ വര്‍ഗീസ് കല്‍പകവാടി. 17 വര്‍ഷം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2016-ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്ററായി. 2021-ല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്…

Read More

പമ്പയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി;കഴക്കൂട്ടം സ്വദേശി ആഷിലാണ് മരിച്ചത്

പത്തനംതിട്ട: ഇന്നുരാവിലെ പമ്പയിൽ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ആഷിലിന്‍റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഒന്‍പതംഗ സംഘം റാന്നി മാടമന്‍ ക്ഷേത്രക്കടവിന് സമീപം പമ്പയില്‍ ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ പമ്പയില്‍ ശക്തമായ ഒഴുക്കുണ്ട്. ആഷില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഒഴുക്കില്‍പ്പെട്ട് കാണാതായ ആഷിലിനെ കണ്ടെത്താന്‍ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയോടെയാണ് മൃതദേഹം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial