Headlines

പാലക്കാട് 3 വയസുകാരി പനി ബാധിച്ച് മരിച്ചു

പാലക്കാട്: പനി ബാധിച്ച് പലാക്കാട് മൂന്നു വയസുകാരി മരിച്ചു. മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് പനിബാധിച്ച് മരിച്ചത്. അമ്പലപ്പാറ എസ്ടി കോളനിയിലെ കുമാരന്റെ മകള്‍ ചിന്നു (3) ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Read More

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാളികാവ് ചോക്കോട് സ്വദേശിയായ 14 കാരന്‍ ജിഗിനാണ് മരിച്ചത്. ഭിന്നശേഷിക്കാരനാണ്. ജില്ലയില്‍ നിന്നും ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. ജില്ലയില്‍ ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ഒരുമാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ ഒമ്പതു പേരടങ്ങുന്ന കുടുംബത്തിലെ ആറുപേര്‍ക്കും രോഗം ബാധിച്ചിരുന്നു. ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത് ജിഗിന്റെ സഹോദരന്‍ ജിബിനെയാണ്. ജിബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു….

Read More

ബൈക്കിന്റെ പിറകിൽ കാറിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലജ് ഓഫിസർ മരിച്ചു

കൊട്ടാരക്കര: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വില്ലജ് ഓഫിസർക്ക് ദാരുണാന്ത്യം. വാളകം വില്ലേജ് ഓഫിസിലെ സ്പെഷ്യൽ വില്ലേജ് ഓഫിസർ കെ.ബി. ബിനു(43) ആണ് മരിച്ചത്. ഏപ്രിൽ ആറിന് ഉച്ചയോടെ കൊട്ടാരക്കരയിൽ ബിനു സഞ്ചരിച്ച ബൈക്കിന്റെ പിറകിൽ മാരുതി എർട്ടിഗ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ ബിനുവിന്റെ തലയ്ക്ക് ക്ഷതം സംഭവിച്ചതിനെ തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. ഇടിച്ചിട്ടിട്ട് നിർത്താതെ പോയ വാഹനം കൊട്ടാരക്കര പൊലീസ് പിടികൂടി. പുതിയവീടിന്റെ പ്രതിഷ്ഠാശുശ്രൂഷ നടക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. ഭാര്യ: നവോമി (അധ്യാപിക,…

Read More

കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ട വച്ചു; പുറത്തേക്ക് കയറാനാകാതെ വീണുപോയ നാല്പത്തിയഞ്ചുകാരൻ മരിച്ചു

പെരിന്തല്‍മണ്ണ: കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ടയ്ക്ക് തിരികൊളുത്തി പുറത്തേക്ക് കയറാനാകാതെ വീണുപോയ തമിഴ്നാട് സ്വദേശി മരിച്ചു. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രന്‍ (45) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.45-ഓടെ പെരിന്തല്‍മണ്ണ തേക്കിന്‍കോട് ആണ് സംഭവം. തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണര്‍ ആഴം കൂട്ടുന്നതിനായാണ് തോട്ടപൊട്ടിച്ചത്. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയില്‍ വെച്ചത്. ഇതിന്റെ തിരിക്ക് തീ കൊടുത്തശേഷം രാജേന്ദ്രന്‍ പകുതിയിലേറെ കയറിയെങ്കിലും മുകളിലെത്താനായില്ല. കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. പുറത്തുനിന്നവര്‍ രക്ഷിക്കാന്‍…

Read More

വിഴിഞ്ഞത്ത് വിദ്യാർത്ഥി ആത്മഹത്യ നിലയിൽ; തൂങ്ങി മരിച്ചത് പരീക്ഷയിൽ തോറ്റ വിഷമം മൂലമെന്ന് സംശയം

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ തോറ്റതിന്റെ മനോവിഷമത്തിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌തു. കല്ലുവെട്ടാൻകുഴി സ്വദേശിയായ കൃഷ്ണന്‍ ഉണ്ണിയാണ് മരിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. കുട്ടിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

Read More

സൈനിക വാഹനത്തിന് മുകളിൽ കല്ല് വീണു; മലയാളി ജവാന് ദാരുണാന്ത്യം

കോഴിക്കോട്: ഹിമാചൽപ്രദേശിൽ സൈനിക വാഹനത്തിന് മുകളിലേക്ക് കല്ല് വീണ് സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശിയായ പി ആദർശ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. മൃതദേഹം ശനിയാഴ്ച വൈകിട്ട് നാട്ടിൽ എത്തിക്കും. കരസേന 426 ഇൻഡിപെൻഡന്റ് എൻജിനീയറിങ് കമ്പനിയിൽ സൈനികനായ ആദർശ് സഞ്ചരിച്ച വാഹനത്തിനു മുകളിലേക്ക് മലമുകളിൽ നിന്ന് കരിങ്കല്ല് വീഴുകയായിരുന്നു. ഷിംലയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശനിയാഴ്ച വൈകിട്ടോടെ കണ്ണൂരിൽ എത്തിക്കുമെന്നാണു കരസേനയിൽ നിന്നു ബന്ധുക്കൾക്ക് ലഭിച്ച വിവരം….

Read More

മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂര്‍ സ്വദേശി യഹിയ(25) ആണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായ യഹിയയെ ഇന്നലെ വൈകീട്ടോടെയാണ് കാണാതായത്. മഹാരാജാസ് കോളജിലെ എം എസ് സി ബോട്ടണി വിദ്യാര്‍ഥിയാണ്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇന്നലെ ഡാമില്‍ ഇറങ്ങിയപ്പോഴാണ് യഹിയ അപകടത്തില്‍പ്പെട്ടത്. പീച്ചി വന ഗവേഷണ കേന്ദ്രത്തില്‍ ഇന്റേണ്‍ഷിപ്പിന് എത്തിയതായിരുന്നു യഹിയ. അപകടം നടന്ന് ഉടന്‍ തന്നെ സുഹൃത്തുക്കള്‍ പൊലീസിനെയും അഗ്നിരക്ഷാസേനയെയും…

Read More

കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ നിന്നും കോസ്റ്റൽ ഗാർഡ് കണ്ടെടുത്തു.

കിളിമാനൂർ : കാണാതായ യുവാവിന്റെ മൃതദേഹം കടലിൽ നിന്നും കോസ്റ്റൽ ഗാർഡ് കണ്ടെടുത്തു. കിളിമാനൂരിലെ അശ്വതി ടെക്സ്റ്റയിൽ വ്യാപാരശാലയിലെ സെയിൽസ്മാനായ മടവൂർ തുമ്പോട് കൃഷ്ണ കൃപയിൽ രാകേഷി (31) ന്റെ മൃതദേഹമാണ് മുതലപ്പൊഴി ഭാഗത്തുനിന്നും കോസ്റ്റൽ ഗാർഡ് കണ്ടെടുത്തത്. കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഈ മാസം അഞ്ചിന് ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ രാകേഷിനെ പിന്നീട് കാണാതാവുകയായിരുന്നു . ഇത് സംബന്ധിച്ച് പള്ളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു…

Read More

തിരുവനന്തപുരത്ത് ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകുന്നേരം 6.45ന് മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം വച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരന്‍ പുറത്തേക്ക് വീണത്. മരിച്ച യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Read More

കുന്നംകുളം പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണന്ത്യം

കുന്നംകുളം : പാറേമ്പാടത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. പെരുമ്പിലാവ് കോട്ടോൽ സ്വദേശി അഭിഷേകാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. പെരുമ്പിലാവ് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്നു മൈത്രി ബസ്സും എതിർദിശയിൽ വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അഭിഷേകിന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial