Headlines

ചൂണ്ടയിടാന്‍ പോയപ്പോൾ കാൽവഴുതി പറക്കുളത്തിലേക്ക്; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോട്ടയം: ചൂണ്ടയിടാന്‍ പോയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ അയല്‍വാസികളായ കുട്ടികള്‍ ചെമ്പുപുറത്തുള്ള പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ പോകുകയായിരുന്നു. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തില്‍ വീണത്. ഒഴിഞ്ഞ പ്രദേശമായതിനാല്‍ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതയോടതെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്….

Read More

കട്ടപ്പനയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു

കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ നേരത്തെയും പൊലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.

Read More

ഇടുക്കിയിൽ ഹോട്ടൽ മുറിയിൽ പോലീസുകാരൻ മരിച്ച നിലയിൽ; ആത്മഹത്യ സഹപ്രവർത്തകനെ അറിയിച്ച ശേഷം

ഇടുക്കി: പോലീസ് ഉദ്യോഗസ്ഥൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. ഇടുക്കി വണ്ടമ്മയുടെ പോലീസ് സ്റ്റേഷനിലെ സിപിഎം ആലപ്പുഴ സ്വദേശി രതീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുമളിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് ആത്മഹത്യ. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയ്യാറാകാനും സഹപ്രവർത്തകരോട് ഫോണിൽ അറിയിച്ച ശേഷമാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ് കുറച്ച് നാളുകളായി ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു ഇയാള്‍. വ്യാഴാഴ്ച ഡ്യൂട്ടിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല. വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇയാളുടെ ഫോണ്‍…

Read More

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇരുമ്പിൻ ചീടൻ കുന്നുമ്മൽ സക്കീർ ബാബു (43) ആണ് മരിച്ചത്. താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവർ ആണിയാൾ. താമരശ്ശേരിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറിൽ പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കാർ ആശുപത്രിക്ക് സമീപം നിര്‍ത്തി നടന്നു പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

വീടിന് തീപിടിച്ചു; യുപിയില്‍ പിഞ്ച് കുഞ്ഞ് ഉള്‍പ്പടെ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വെന്തുമരിച്ചു; വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീടിന് തീപിടിച്ച് ഒരുകുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമനസേനയും പൊലീസും ചേര്‍ന്ന് ഒരു സ്ത്രീയെയും കുട്ടിയെയും രക്ഷപ്പെടുത്തി. മൂന്ന് നിലകളുള്ള വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. മുറിക്കകത്ത് സൂക്ഷിച്ച രാസവസ്തുക്കളും ഫോം ഷീറ്റുകളുമാണ് തീപടര്‍ന്ന് പിടിക്കാന്‍ കാരണണമായതെന്നാണ് പൊലീസ് പറയുന്നത്. മുകളിലത്തെ നിലയിലേക്കും തീ ആളിപ്പടര്‍ന്നതോടെയാണ് അപകടം ഉണ്ടായത്. മുകളിൽ താമസിക്കുന്നവര്‍ മുറിക്കകത്ത് കുടുങ്ങിയതോടെയാണ് അഞ്ച്…

Read More

ശാസ്താംകോട്ടയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം

കൊല്ലം: ശാസ്താംകോട്ടയിൽ ആഞ്ഞിലിമൂടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തട്ടുവിള കിഴക്കതിൽ റോബർട്ട് അണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. എതിർ ദിശയിൽ നിന്നും ബൈക്കിൽ എത്തിയ രാജഗിരി വാറുതുണ്ടിൽ അലൻ, സുഹൃത്ത് സിബിൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. സിബിൻ അലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും അലൻ സ്വകര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Read More

കൊച്ചിയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു

കൊച്ചി: വൈറ്റിലയില്‍ വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു. എളംകുളം സ്വദേശി ഡെന്നി റാഫേല്‍ (46), ഡെന്നിസണ്‍ ഡെന്നി (11) എന്നിവരാണ് മരിച്ചത്. വൈറ്റില പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്‌കോര്‍പിയോ വാഹനത്തിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചായിരുന്നു അപകടം ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

Read More

പട്ടാമ്പിയിൽ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു; അപകടം ട്രെയിനിന്‍റെ ചവിട്ടുപടിയിൽ ഇരിക്കവെ

പാലക്കാട്: കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ആലത്തിയൂർ സ്വദേശി പുതുപറമ്പിൽ അഫ്സൽ സാദിഖ് (23) ആണ് മരിച്ചത്. ട്രെയിനിന്‍റെ ചവിട്ടുപടിയിൽ യുവാവ് ഇരിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. പട്ടാമ്പി പുതിയ ഗേറ്റിന് സമീപം എത്തിയപ്പോളാണ് അഫ്സൽ വീണത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടനെ ട്രെയിൻ ചെയിൻ വലിച്ച് നിർത്തി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തും. പട്ടാമ്പി…

Read More

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തം; മരിച്ച ആറ് മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 6 മലയാളികളെ തിരിച്ചറിഞ്ഞു. പരിക്കേറ്റ 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്. അപകടത്തില്‍ മരിച്ച പന്തളം സ്വദേശി ആകാശ് എസ്.നായര്‍ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍ (33), കാസര്‍കോട് ചെര്‍ക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരന്‍(54), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു (29), കോന്നി സ്വദേശി സാജു വര്‍ഗീസ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ 49 പേരാണ്…

Read More

കിണർ നിർമാണത്തിനിടെ പടവ് തകർന്ന് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

കൽപ്പറ്റ: കിണർ നിർമാണത്തിനിടെ പടവ് തകർന്ന് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കോഴിക്കോട് രാമനാട്ടുകര സ്വദേശി ആക്കോട് മുഹമ്മദ് (40) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനമരം എരനെല്ലൂരിൽ ആണ് സംഭവം. കിണറ്റിൽ അകപ്പെട്ട മറ്റു രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിണറിന്റെ പടവ് തകർന്നായിരുന്നു അപകടം. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial