പിറന്നാളിന് ഓൺലൈൻ ആയി വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ; 10 വയസുകാരിക്ക് ദാരുണാന്ത്യം

ഓൺലൈനായി ഓഡർ ചെയ്തു വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. പഞ്ചാബിലെ പട്യാല സ്വദേശിയായ മാൻവിയാണ് മറിച്ചത്. പട്യാലയിലെ തന്നെ ഒരു ബേക്കറിയിൽ നിന്ന് ഓൺലൈൻ ആയി കേക്ക് ഓർഡർ ചെയ്യുകയായിരുന്നു. കേക്ക് കഴിച്ച മുഴുവൻ ആളുകൾക്കും ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. മാർച്ച് 24നാണ് കുടുബം പെൺകുട്ടിയുടെ പിറന്നാൾ ആഘോഷത്തിനായി കേക്ക് ഓർഡർ ചെയ്യുന്നത്. വൈക്കുന്നേരെ ഏഴ് മണിയോടെ കേക്ക് മുറിച്ച് ആഘോഷിച്ചു. എന്നാൽ രാത്രി പത്ത് മണിയോടെ പത്തോടെ കേക്ക്…

Read More

തിരുവനന്തപുരം നെടുമങ്ങാട് സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു

നെടുമങ്ങാട് : തിരുവനന്തപുരം നെടുമങ്ങാട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. നെടുമങ്ങാട് കല്ലിയോട് ജംഗ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സിൽക്കി നഗറിൽ വിശാഖം വീട്ടിൽ സ്മിതേഷ് (38) ആണ് മരിച്ചത്. കാട്ടാക്കട ടയർ പഞ്ചർകട നടത്തുന്ന സ്മിതേഷ് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം വീട്ടിൽ ഇരുന്ന കത്തിയെടുത്ത് സ്വന്തമായി കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സ്മിതേഷ് കഴുത്തറുക്കുന്നത് കണ്ട ഭാര്യ അശ്വതി നിലവിളിച്ച് തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരെ അറിയിച്ചു. തുടർന്ന്…

Read More

ഉത്തർപ്രദേശിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം

ഡിയോറിയ: ഉത്തർപ്രദേശിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അമ്മയ്ക്കും മൂന്ന് കുട്ടികൾക്കും ദാരുണാന്ത്യം. ഭാലുവാനി പോലീസ് സ്റ്റേഷൻ പരിധിയിലെ ദുമ്രി ഗ്രാമത്തിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ദുമ്രിയിൽ ചായക്കട നടത്തുന്ന ശിവ്ശങ്കർ ഗുപ്തിന്‍റെ ഭാര്യ ആരതി ദേവി(42), മക്കളായ ആഞ്ചൽ (14), കുന്ദൻ(12), സൃഷ്ടി (11) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ചായ തയ്യാറാക്കുന്നതിനിടെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് പോലീസ് പറഞ്ഞു.

Read More

ചവറംമൂഴി പുഴയിൽ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാർഥി മുങ്ങിമരിച്ചു

കോഴിക്കോട്: ജാനകികാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴി നീർപാലത്തിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ബിഡിഎസ് വിദ്യാർഥി മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാവ് മണിയോടെയാണ് സംഭവം. മാഹിയിലെ ഡെന്റൽ കോളജിലെ ബിഡിഎസ് നാലാം വർഷ വിദ്യാർഥികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. കയമുള്ള ഭാഗത്ത് ഗൗഷിക് ദേവ് മുങ്ങി പോകുകയായിരുന്നു. പെരുവണ്ണാമുഴി പൊലീസും നാട്ടുകാരും ചേർന്ന് വിദ്യാർഥിയെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക്…

Read More

വർക്കലയിൽ മണമ്പൂർ സ്വദേശിയായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കല്ലമ്പലം : വർക്കലയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.മണമ്പൂർ ശങ്കരമുക്കിന് സമീപം വിളയിൽ വീട്ടിൽ 37 വയസ്സുള്ള വൈശാഖിനെ യാണ് ഇന്ന് ഉച്ചയോടെ പഴയ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയി കണ്ടെത്തുന്നത്. വർക്കല പോലീസ് സംഭവസ്ഥലത്ത് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈശാഖിന് ഭാര്യയും ഒരു കുട്ടിയും ഉള്ളതായിട്ടുള്ള വിവരങ്ങളാണ് ലഭിക്കുന്നത്

Read More

പള്ളിക്കൽ വട്ടത്തിൽ ആറിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പള്ളിക്കൽ പകൽക്കുറി ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് (19)ആണ് മരണപ്പെട്ടത്. അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ് മരണപ്പെട്ട വൈഷ്ണവ്. ഇന്ന് വൈകുന്നേരം 5.30 ന് നാലംഗ സംഘം ആണ് ആറ്റിൽ കുളിക്കാൻ ഇറങ്ങിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയ്ക്കത്തിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

Read More

ടൂർ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി; ലോറയിലേക്ക് കാർ ഇടിച്ചുകയറ്റി; അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത

അടൂർ പട്ടാഴിമുക്കിൽ ലോറിയിൽ കാറിടിച്ച് രണ്ടു പേർ മരിച്ച അപകടത്തിൽ ദുരൂഹത. നൂറനാട് സ്വദേശി അനുജ, ചാരുംമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തിൽ മരിച്ചത്. എതിർദിശയിൽ നിന്ന് വന്ന കണ്ടെയ്‌നർ ലോറിയിലേക്ക് കാർ ഇടിച്ചുകയറ്റിയതെന്ന് സൂചന. ഇരുവരും തൽക്ഷണം മരിച്ചു.സഹ അധ്യാപകർക്കൊപ്പം തിരുവനന്തപുരത്ത് നിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം വാഹനം തടഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇരുവരും അടുത്ത…

Read More

300 അടി താഴ്ചയിലേക്ക് പാസഞ്ചര്‍ ടാക്സി വീണു; ജമ്മു കശ്മീരിൽ 10 മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ പത്ത് പേ‌ർ മരിച്ചു. . ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോയ പാസഞ്ചർ ടാക്സിയാണ് അപകടത്തിൽപ്പെട്ടത്. വാഹനം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. പുലര്‍ച്ചെ 1.15ഓടെ റാംബനിലാണ് സംഭവം. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് വാഹനം അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പൂര്‍ണമായി അവസാനിച്ചിട്ടില്ല. പ്രദേശത്ത് നേരിയ മഴയുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുഷ്കരമായിരുന്നു. വാഹനം വീണ ചെങ്കുത്തായ ഭാഗത്തേക്ക് ഇറങ്ങലും ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. അപകടത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ വരും മണിക്കൂറുകളില്‍ അറിയാൻ സാധിക്കും.

Read More

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; മൂന്നു മരണം

ചെന്നൈ: ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് മൂന്നു മരണം. ചെന്നൈ ആല്‍വാര്‍പേട്ടിലെ പ്രമുഖമായ സെഖ്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. ഒരു തമിഴ്‌നാട്ടുകാരനും രണ്ട് മണിപ്പൂര്‍ സ്വദേശികളുമാണ് മരിച്ചത്. മെട്രോ ഭൂഗര്‍ഭ തുരങ്കപാത നിര്‍മിക്കുന്നതിനു സമീപമാണ് അപകടമുണ്ടായത്. ഡിണ്ടിഗല്‍ സ്വദേശി സൈക്ലോണ്‍ രാജ് (45), രണ്ട് അതിഥി തൊഴിലാളികളായ മാക്‌സ്, ലോലി എന്നിവരാണ് മരിച്ചത്. ബാറിന്റെ ആദ്യത്തെ നില തകര്‍ന്നു വീഴുകയായിരുന്നു എന്ന്് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മെട്രോ വര്‍ക്കാണ് അപകടത്തിന് കാരണമായതെന്ന് ആരോപണമുണ്ട്. അതിനിടെ…

Read More

അടൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചു; രണ്ടു മരണം

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. രാത്രി 11. 15 ഓടെയായിരുന്നു അപകടമുണ്ടായത്. കെപി റോഡില്‍ പട്ടാഴി മുക്കിനു സമീപത്തായിരുന്നു അപകടം. കാര്‍ യാത്രക്കാരായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് സ്വദേശി ഹാഷിം (35) എന്നിവരാണ് മരിച്ചത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial