കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം; 12 വര്‍ഷം മുൻപ് കാണാതായ സിജോയുടേതെന്ന് സംശയം; ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്
നാദാപുരം/ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം, 12 വർഷം മുൻപ് കാണാതായ യുവാവിന്റേതാണെന്ന് സംശയം. വിലങ്ങാട് വാളൂക്കിന് സമീപം ഇന്ദിരാ നഗർ സ്വദേശി ആലപ്പാട്ട് സ്കറിയയുടെ മകൻ സിജോയുടെ (2014-ല്‍ കാണാതായയാള്‍) മൃതദേഹമാണിതെന്നാണ് ബന്ധുക്കളുടെ നിഗമനം. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സിജോയുടെ കുടുംബം ആഭ്യന്തര മന്ത്രിക്കും പൊലീസിനും പരാതി നല്‍കി. കാണാതായി 7 വർഷത്തിനു ശേഷം പരാതി; ആശയക്കുഴപ്പത്തില്‍ വീട്ടുകാർ2014-ലാണ് സിജോയെ കാണതാവുന്നത്. എന്നാല്‍, സിജോ തന്റെ…

