ബിജെപിക്ക് വീണ്ടും വെല്ലുവിളി; കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നാലെ ഇ20 ജനതാ പാർട്ടി
ന്യൂഡൽഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയൊരു പ്രചാരണം ശ്രദ്ധ നേടുന്നു. ഇ20 പെട്രോളിന് പകരം 100 ശതമാനം ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി ‘ഇ20 ജനതാ പാർട്ടി’ എന്ന പേരിൽ പുതിയ സോഷ്യൽ മീഡിയ അക്കൗണ്ട് സജീവമായിരിക്കുകയാണ്. എക്‌സിലെ ഈ അക്കൗണ്ടിന്റെ ബയോയിൽ, “ഓരോ പൗരന്റെയും ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള അവകാശത്തിനായി പോരാടുന്നു. ഉപഭോക്താക്കൾക്ക് അവരുടെ വാഹന ടാങ്കിലേക്ക് എന്ത് ഇന്ധനം എത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം വേണം” എന്ന ആശയമാണ്…

