സംസ്ഥാനത്ത് മുട്ടവിലയിൽ വൻ വർധനവ്;
റെക്കോർഡുകൾ ഭേദിച്ച് വിലക്കയറ്റം
തിരുവനന്തപുരം: സംസ്ഥാനത്ത് മുട്ടവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ താറാവുമുട്ടയ്ക്ക് രണ്ടു രൂപ വര്‍ധിച്ചതോടെ വിപണിവില ഒന്നിന് 15 രൂപയിലെത്തി. ആറുമാസം മുന്‍പ് 11 രൂപയായിരുന്നു താറാവുമുട്ടയുടെ വില. കോഴിമുട്ടയുടെ വിലയും റെക്കോര്‍ഡ് ഉയരത്തിലാണ്. നാടന്‍ കോഴിമുട്ടയുടെ വില ഒന്നിന് 7 രൂപയില്‍ നിന്ന് 10 രൂപയായി ഉയര്‍ന്നു. തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന സാധാരണ കോഴിമുട്ടയ്ക്കും ഇപ്പോള്‍ 9 രൂപവരെയാണ് വില. വിലവര്‍ധനയ്ക്ക് പുറമെ മുട്ടയുടെ തൂക്കം ഗണ്യമായി കുറഞ്ഞതും ഉപഭോക്താക്കള്‍ക്ക്…

