ഫെയ്‌സ് ക്രീം ഉപയോഗത്തെ തുടര്‍ന്ന് വൃക്കരോഗമെന്ന പരാതി: അന്വേഷണം ആരംഭിച്ച് പൊലീസ്
മലപ്പുറം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ പരസ്യങ്ങളിൽ ആകൃഷ്ടരായി ഓൺലൈൻ വഴി സൗന്ദര്യവർദ്ധക ക്രീമുകൾ വാങ്ങി ഉപയോഗിക്കുന്നവർക്ക് കനത്ത മുന്നറിയിപ്പുമായി ഞെട്ടിക്കുന്ന സംഭവം. ഇൻസ്റ്റഗ്രാം പേജ് വഴി വാങ്ങിയ ഫെയർനസ് ക്രീം ഒരു വർഷത്തോളം ഉപയോഗിച്ച മലപ്പുറം സ്വദേശിനിയായ 17-കാരിക്ക് ‘മെംബ്രനസ് നെഫ്രോപ്പതി’ (Membranous Nephropathy) എന്ന ഗുരുതര വൃക്കരോഗം കണ്ടെത്തി. പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ അനുവദനീയമായതിലും എത്രയോ ഇരട്ടി, അതായത് 1.25 ശതമാനം മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കേന്ദ്ര ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചു. മുഖത്തെ കറുത്ത പാടുകൾ നീക്കം…

