കേരളത്തിലേക്ക് വരികയായിരുന്ന ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. തീ പടരുന്നത് കണ്ടയുടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കാനായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. കർണാടകയിലെ മദ്ദൂരിൽ വച്ചായിരുന്നു അശോക ട്രാവൽസ് എന്ന ബസിന് തീപിടിച്ചത്. പിൻഭാഗത്തുനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അപകടസമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ മുഴുവൻ പുറത്തിറക്കാനായി. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടൻ തീ ആളിപ്പടരുകയായിരുന്നു. പിൻഭാഗം ഏറക്കുറെ പൂർണമായും കത്തിനശിച്ചു….

Read More

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു; ആളപായമില്ല

     നെടുമങ്ങാട് : നെടുമങ്ങാട് കൊല്ലംകാവിന് സമീപം കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു.  കൊല്ലങ്കാവ് വളവിലായിരുന്നു അപകടം. നെയ്യാറ്റിൻകരയിൽ നിന്നും ആനാട് ഭാഗത്തെ വീട് പണിക്കായി എത്തിയ വാഹനമാണ് ഓടുന്നതിനിടെ തീപിടിച്ചത്. ലോറി ഡ്രൈവർ ഇറങ്ങി ഓടി മാറിയതിനാൽ ആർക്കും പരിക്കുണ്ടായില്ല. പഴകുറ്റിയിൽ എത്തിയപ്പോൾ പുക ഉയർന്നതായും തീ കത്തിയതിനെ തുടർന്നാണ് വാഹനം നിർത്തി ഇറങ്ങിയതെന്നും ഡ്രൈവർ പറഞ്ഞു. നെടുമങ്ങാട് നിന്നും മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലോറിയുടെ മുൻഭാഗം പൂർണമായും…

Read More

മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു

ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ആലപ്പുഴ ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വീട് പൂർണമായും കത്തിയ നിലയിലാണ്. തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. പൊലീസ് പരിശോധന നടത്തിവരികയാണ്. ഒപ്പമുണ്ടായിരുന്ന ഇവരുടെ മകനെ കാണാനില്ല. ഇയാൾക്കായുള്ള തിരച്ചിൽ തുടങ്ങി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി

Read More

ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ നവവരന്‍ വീടും വാഹനങ്ങളും കത്തിച്ചെന്ന് പരാതി

മലപ്പുറം: ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ നവവരന്‍ വീടും വാഹനങ്ങളും കത്തിച്ചെന്ന് പരാതി. മലപ്പുറം പാറപ്പുറം മാങ്ങാട്ടൂരിലാണ് സംഭവം. 9 മാസം മുമ്പാണ് വടക്കേക്കാട് സ്വദേശിയായ വിനീഷും കാലടി സ്വദേശിയായ ഹരിതയും വിവാഹിതരായത്. കുറച്ചു നാളുകളായി ഇവർ അകന്നു കഴിയുകയായിരുന്നു. വിനീഷിനെതിരെ ഹരിത ഗാ‍ഹിക പീഡനപരാതിയും നൽകിയിരുന്നു. ഇയാൾ വധ ഭീഷണി ഉയർത്തിയതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. വടിവാളുമായി എത്തി പുറത്തേക്ക് ഇറങ്ങി ചെന്നില്ലെങ്കിൽ അമ്മാവനെ അടക്കം വെട്ടിക്കൊല്ലുമെന്ന യുവാവിന്റെ ഭീഷണിക്ക് പിന്നാലെയായിരുന്നു സ്റ്റേഷനിൽ…

Read More

താമരക്കുളത്ത് ലോട്ടറിക്കടയ്ക്ക് തീപിടിച്ചു; 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

ആലപ്പുഴ: താമരക്കുളത്തെ ലോട്ടറിക്കടയ്ക്ക് തീപിടിച്ച് 3 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. അഗ്നിരക്ഷാ സേനയെത്തി കടയിലെ തീയണച്ചു. താമരക്കുളം പഞ്ചായത്ത് ജംഗ്ഷനിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന താമരക്കുളം പച്ചക്കാട് സ്വദേശി അജിമോന്റെ വിനായക ലോട്ടറീസില്‍ ആണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് കടയ്ക്കുള്ളിൽ പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. അടുത്തുള്ള കടക്കാരും മറ്റും ചേർന്ന് ഷട്ടർ തുറന്നപ്പോഴേക്കും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും കമ്പ്യൂട്ടറും ഫർണീച്ചറുകളും മറ്റും കത്തിയമർന്നിരുന്നു. കായംകുളത്തുനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീ പൂർണമായും അണച്ചത്. കടമുറിയിലെ വയറിംഗ്…

Read More

എറണാകുളത്ത് വൻ അഗ്നിബാധ; ആക്രിക്കടയിലാണ് തീ പിടുത്തം ഉണ്ടായത്.

എറണാകുളം: എറണാകുളത്ത് വൻ അഗ്നിബാധ. എറണാകുളം ചെമ്പുമുക്കിന് സമീപത്തെ ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായത്. വലിയതോതിൽ തീ ആളിപ്പടരുകയാണ്. ജനവാസ മേഖലയിലാണ് അഗ്നിബാധയുണ്ടായത്. പ്രദേശവാസികളെ മാറ്റി പാർപ്പിച്ചു. ഫയർഫോഴ്സെത്തി അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്. മേരി മാതാ സ്കൂൾ ഉൾപ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തുണ്ടായത്. ഞായറാഴ്ചയായതിനാൽ സ്കൂൾ ഉൾപ്പെടെ പ്രവർത്തിക്കാത്തതിനാൽ വലിയ ആശങ്ക നിലവിൽ ഇല്ല. വലിയ രീതിയിൽ ആളി പടരുകയാണ്. നിലവിൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്. കൂടുതൽ ഫയർഫോഴ്സ്…

Read More

തിരുവനന്തപുരത്ത് മാനസിക വിഭ്രാന്തിയുള്ള യുവാവ് വീടിന് തീ വെച്ചു; വീട് പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയില്‍ മാനസിക വിഭ്രാന്തിയുള്ള മകന്‍ വീടിന് തീ വെച്ചു. വീട് പൂര്‍ണമായും കത്തി നശിച്ചു. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രി എട്ടരയോടു കൂടിയായിരുന്നു സംഭവം. കഴക്കൂട്ടത്ത് നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. ഇരുവരും വീടിനകത്തുള്ളപ്പോഴാണ് മകൻ വീടിന് തീ വെച്ചത്. തീ ആളിപ്പടര്‍ന്നതോടെ അമ്മ മകനെയും കൂട്ടി വീടിന് പുറത്തേക്ക് ഇറങ്ങി. വീട് കത്തി നശിച്ചതോടെ കുടുംബം പെരുവഴിയിലായി.

Read More

സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ 43വയസുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി; സംഭവം കോവളത്ത്

തിരുവനന്തപുരം: കോവളത്ത് സിപിഎം ജില്ലാ സമ്മേളന വേദിക്കരികിൽ ആത്മഹത്യാ ശ്രമം. തിരുവനന്തപുരം കരയടിവിളാകം സ്വദേശി രതീഷ് (43) ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. രതീഷിന് നാൽപ്പത് ശതമാനത്തിലേറെ പൊള്ളലേറ്റു. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യയും കുട്ടികളും പൊതുസമ്മേളനത്തിന് ശേഷമുള്ള കലാപരിപാടി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് രതീഷ് തീ കൊളുത്തിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Read More

പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന്റെ വീടിന് തീയിട്ടു; തടയാനെത്തിയ പോലീസുക്കാർക്ക് പരിക്ക്

തെലങ്കാന: തെലങ്കാനയിലെ ആദിലാബാദിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിന്റെ വീടിന് നേരെ നാട്ടുകാരുടെ ആക്രമണം. പ്രതിയായ യുവാവിന്റെ വീടിന് തീകൊളുത്തിയാണ് നാട്ടുകാരും പെൺകുട്ടിയുടെ ബന്ധുക്കളും ചേർന്ന് ആക്രമണം നടത്തിയത്. പ്രകോപിതരായ നാട്ടുകാർ ആക്രമണം തടയാനെത്തിയ പോലീസ് സംഘത്തിനു നേരെയും തിരിഞ്ഞു. രണ്ട് പോലീസ് വാഹനങ്ങൾക്കും അക്രമികൾ തീയിട്ടു. സംഭവമറിഞ്ഞ സ്ഥലത്തെത്തിയ പോലീസുകാർ ആക്രമണം തടയുന്നതിനിടെയാണ് അവർക്കു നേരെയും നാട്ടുകാർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്കും പരിക്കേറ്റു. സംഭവത്തിന്റെ സ്ഥിതി വഷളായതോടെ പോലീസുകാര്‍…

Read More

തമിഴ്‌നാട്ടിൽ ആശുപത്രിയിൽ തീപിടിത്തം; 3 വയസുള്ള കുട്ടിയടക്കം 7 പേർക്ക് ദാരുണാന്ത്യം

വ്യാഴാഴ്ച രാത്രി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഒരു ആൺകുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ട്രിച്ചി റോഡിലെ സിറ്റി ഹോസ്പിറ്റലിൽ ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. രാത്രി 11 മണി കഴിയുമ്പോഴും തീ നിയന്ത്രണ വിധേയമായിരുന്നില്ല. നാലുനില കെട്ടിടത്തിന്റെ പലഭാഗങ്ങളിലേക്കും തീ വ്യാപിച്ചു. സംഭവസമയം നൂറിലധികം ആളുകൾ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നു.വൈദ്യശാലയിലെ വൈദ്യുത ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം. എന്നിരുന്നാലും വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കെട്ടിടത്തിൽ നിന്ന് തീയും പുകയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial