Headlines

ജയ്പൂരിൽ കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളും അടക്കം ഏഴു പേർ മരിച്ചു

ജയ്പൂര്‍: ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഏഴ് പേര്‍ വെന്തുമരിച്ചു. രാജസ്ഥാനിലെ സിക്കാറില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശികളായ കാര്‍ യാത്രികര്‍ സലാസറില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് അപകടം. 55 കാരിയായ നീലം ഗോയല്‍, മകന്‍ അഷുതോഷ് ഗോയല്‍ (35), മഞ്ജു ബിന്ദാല്‍(58), മകന്‍ ഹാര്‍ദിക് ബിന്ദാല്‍ (37), ഭാര്യ സ്വാതി ബിന്ദാല്‍ (32) എന്നിവരും രണ്ട് കുട്ടികളുമാണ് മരിച്ചത്. ചുരു ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ട്രക്കിനെ…

Read More

വയനാട്ടിൽ പഞ്ചായത്ത് മാലിന്യത്തിന് തീ പിടിച്ചു; സമീപത്തെ ഷെഡിൽ ഉറങ്ങിക്കിടന്നയാൾ വെന്തുമരിച്ചു

സുല്‍ത്താന്‍ ബത്തേരി: മാലിന്യശേഖരണത്തിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു. വയനാട്ടിലെ പഞ്ചായത്ത് മാലിന്യത്തിനാണ് തീ പിടിച്ചത്. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് പണിയ കോളനിയിലെ ഭാസ്‌കരനാണ് മരിച്ചത്. ചുള്ളിയോട് കാലിചന്തയില്‍ ഹരിത കര്‍മ്മ സേന സൂക്ഷിച്ചിരുന്ന മാലിന്യത്തിനാണ് തീ പിടിച്ചത്. ഇതിന് സമീപത്തെ ഷെഡില്‍ കിടന്നുറങ്ങുകയായിരുന്ന ഭാസ്‌കരന്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് തീ ആളിപ്പടരുകയായിരുന്നു. അഗ്നിശമന സേനയെത്തി തീ അണക്കുന്നതിനിടെയാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഭാസ്‌കരന്റെ മൃതദേഹം സുല്‍ത്താന്‍ ബത്തേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Read More

കിഡ്നി ശസ്ത്രക്രിയ കഴിഞ്ഞ ഒരു സ്ത്രീ ഉൾപ്പെടെ 3 യാത്രക്കാർ; ഓടിക്കൊണ്ടിരുന്ന കാർ തീഗോളമായി, തലനാരിഴക്ക് രക്ഷ

ഹരിപ്പാട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയിൽ കരുവാറ്റ ടി ബി ജംഗ്ഷൻ സമീപം ഞായറാഴ്‌ച രാവിലെ ഏഴിനായിരുന്നു സംഭവം. കിഡ്‌നി മാറ്റി വെക്കൽ ശസ്ത്രക്രിയ തുടർന്നുള്ള ചികിത്സയ്ക്കായി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് യാത്രക്കാരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. ടി ബി ജംഗ്ഷനിൽ എത്തിയപ്പോൾ കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഷരീഫ് വാഹനം ഒതുക്കി നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു തുടർന്ന് തീ…

Read More

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഹരിപ്പാട് കരുവാറ്റ ടി.ബി ജംങ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.തിരുവനന്തപുരത്തുനിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്.കാറിൽ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന് യാത്രക്കാരാണ് ഉണ്ടായിരുന്നത്.തിരുവനന്തപുരം നേമം സ്വദേശി ഷരീഫ് ആണ് വണ്ടി ഓടിച്ചിരുന്നത്.ടി.ബി ജംങ്ഷന് സമീപം എത്തിയപ്പോൾ കാറിന്റെ ബോണറ്റ് ഭാഗത്തുനിന്ന് കറുത്ത പുക ഉയരുന്നത് കണ്ട ഉടനെ ഷരീഫ് വാഹനം വശത്തേക്ക് ഒതുക്കി നിർത്തിയശേഷം യാത്രക്കാരെ പുറത്തേക്ക് ഇറക്കി.ഇതിനുശേഷമാണ് തീ പടർന്നത്. ആർക്കും പരിക്കില്ല.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial