ഗ്യാനേഷ് കുമാര്‍ രാജ്യത്തെ വഞ്ചിച്ചു, രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണം: ടിക്കാറാം മീണ
കൊച്ചി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സ്വതന്ത്ര സ്വഭാവവും തകര്‍ത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ പദവിയില്‍ നിന്ന് രാജിവെക്കണമെന്ന് കേരള മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടു. ജനങ്ങളോട് മാപ്പ് പറയാന്‍ ഗ്യാനേഷ് കുമാര്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്ത നടപടികളാണ് ഗ്യാനേഷ് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അദ്ദേഹം സ്വകാര്യ ടിവി ചാനലിനോട് പ്രതികരിക്കവെ കുറ്റപ്പെടുത്തി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം 6ലും വോട്ടര്‍…

