തിരുവനന്തപുരം:ചീഫ് ഇലക്ഷൻ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രമേയം പാസാക്കി സംസ്ഥാന സർക്കാർ. ആദ്യമായാണ് രാജ്യത്ത് ഒരു സംസ്ഥാനം ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസാക്കുന്നത്. പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ രണ്ട് ബിജെപി എംഎൽഎ ബില്ലിന്മേല് പ്രതിഷേധം രേഖപ്പെടുത്തി.
രാജ്യത്തിൻറെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ പ്രമേയം പാസാക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശനാണ് നിർണായക പ്രമേയം സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. രാജ്യതലസ്ഥാനത്ത് സിജെപിയുടെയും ഇന്ത്യസഖ്യത്തിന്റെയുൾപ്പെടെയുള്ള പ്രതിപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ കേരളം കൈക്കൊണ്ട ഈ നീക്കം ഏറെ നിർണ്ണായകമാണ്.
അതേസമയം, രാഷ്ട്രീയ കോലാഹലങ്ങൾക്കിടെ ഇന്ന് ചേർന്ന പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിൽ ശക്തമായ വാക്പോരാണ് ഉണ്ടായത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വി ജോയിയും തമ്മിലായിരുന്നു സഭയിൽ വാക്പോരുണ്ടായത്. തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ലാത്തി ചാർജ് സഭയിൽ ഉന്നയിച്ച പ്രതിപക്ഷം. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായിട്ടാണ് സഭയിലെത്തിയത്. പോലീസ് ഉദ്യോഗസ്ഥരെ ആഭ്യന്തമന്ത്രി നിലയ്ക്ക് നിർത്തണമെന്ന് വി ജോയ് ആവശ്യപ്പെട്ടു. എന്നാൽ ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പി എറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി മറുപടി നല്കി. താൻ തമിഴ്നാട്ടില്‍ നിന്ന് വേറെ പോലീസുകാരെ ഇറക്കിയിട്ടില്ലെന്നും പത്ത് വര്‍ഷം എല്‍ഡിഎഫ് ഭരിച്ച കാലത്തെ പോലീസ് തന്നെയാണ് ഇപ്പോഴുമുള്ളതെന്നും രമേശ് ചെന്നിത്തല മറുപടി നൽകി. ഇതേതുടർന്ന് സഭയിൽ ബഹളം ഉയര്‍ന്നു. പ്രമേയാവതരണം തള്ളിയതോടെ പ്രതിപക്ഷ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
തലസ്ഥാനത്തെ സംഘർഷം നിയമസഭയില്‍ ഉന്നയിച്ച് സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. ചീഫ് ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടും ബിജെപിക്കെതിരെയും പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്ന് ബിയര്‍ കുപ്പികള്‍ എറിയുകയും കൂക്കിവിളിക്കുകയും ചെയ്തത് എന്തിനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ ചോദ്യമുന്നയിച്ചു


