ആൺകുട്ടികൾക്കും മുടി വളർത്താൻ അവകാശമുണ്ട്, ശിക്ഷിക്കാനോ മാറ്റിനിർത്താനോ പാടില്ല”: ബാലാവകാശ കമ്മിഷൻ
തിരുവനന്തപുരം: ആൺകുട്ടികൾക്ക് തലമുടി നീട്ടി വളർത്താൻ പൂർണ അവകാശമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ. മുടി വളർത്തിയതിന്‍റെ പേരിൽ ആൺകുട്ടികളേയും ട്രാൻസ്ജെൻഡർ കുട്ടികളെയും സ്കൂൾ അധികൃതർ മാറ്റിനിർത്താനോ വിവേചനപരമായി പെരുമാറാനോ ശിക്ഷിക്കാനോ പാടില്ല. കുട്ടികളുടെ ബാഹ്യരൂപത്തേക്കാൾ അവരുടെ പഠനപുരോഗതിക്കും വ്യക്തിത്വവികസനത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും കമ്മിഷൻ അംഗം പി. ഷാജേഷ് ഭാസ്കർ വ്യക്തമാക്കി. ആൺകുട്ടികളുടെ മുടി വെട്ടുന്നതുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിച്ചാണ് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടത്. ലിംഗനിർണയം നടത്തിയിട്ടില്ലാത്ത കുട്ടികൾ അവരുടെ താൽപ്പര്യത്തിന് അനുസരിച്ച് മുടി…

