കാവിയല്ല; ഇന്ത്യൻ ഹോക്കി ടീമിന്റെ പ്രധാന ജഴ്‌സി പഴയത് തന്നെ
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി ടീമുകൾക്ക് പരമ്പരാഗതമായ നീലനിറത്തിലെ ജഴ്സി തന്നെ. ഇക്കഴിഞ്ഞ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീമുകളുടെ നീല ജഴ്സി മാറ്റി ഓറഞ്ച് ജഴ്സിയാക്കിയ ഹോക്കി ഇന്ത്യയുടെ നടപടിക്കെതിരെ മുൻ താരങ്ങൾ ഉൾപ്പടെ രംഗത്തുവന്നിരുന്നു. താനറിയാതെയാണ് ജഴ്സി മാറ്റിയതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റും മുൻ താരവുമായ ദിലിപ് തിർക്കിയും തുറന്നടിച്ചിരുന്നു. സംഭവം രാഷ്ട്രീയ വിവാദമാവുകയും ചെയ്തിരുന്നു. അതേസമയം, ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സംഘത്തിന്റെ ജഴ്സിയുടെ നിറത്തിനനുസരിച്ചാണ് ഹോക്കി ടീമിന്റെ ജഴ്സിയും തീരുമാനിച്ചതെന്നും ഓറഞ്ച് ജഴ്സി…

