ജഡ്ജി നിയമനത്തിൽ കേന്ദ്ര ഇടപെടലെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ്
കൊച്ചി : സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. ജഡ്ജി നിയമനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടുന്നുവെന്നും കൊളീജിയം ശുപാർശകൾ അട്ടിമറിക്കുന്നുവെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം. യൂത്ത് ലീഗ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ജുഡീഷ്യറിയിലെ സർക്കാർ ഇടപെടലുകളെക്കുറിച്ചുള്ള തുറന്നുപറച്ചിൽ. സുപ്രിംകോടതിയിലെ ജഡ്ജിമാരെ ഇപ്പോൾ തീരുമാനിക്കുന്നത് സർക്കാരാണെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ആരോപിച്ചു. ഭാവിയിൽ ആരായിരിക്കണം ചീഫ് ജസ്റ്റിസ് എന്നതുപോലും മുൻകൂട്ടി കണക്കുകൂട്ടിയാണ് കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തുന്നതെന്നും…

