ബെയ്‌ലി പാലത്തിനുള്ള നിർമാണ സാമഗ്രികൾ ഉച്ചയോടെ എത്തും; രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് മന്ത്രി കെ രാജന്‍
കല്‍പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് റെവന്യു മന്ത്രി കെ രാജൻ. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുന്നതിനുള്ള ബെയിലി പാലം നിർമാണത്തിനുളള സാമഗ്രികൾ ഉച്ചയോടെ ബെംഗളൂരുവിൽ നിന്നെത്തും. പാലം നിര്‍മിച്ചാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാമെന്നും മന്ത്രി അറിയിച്ചു. കേരള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 151 മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 98 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. എന്നാല്‍ ബന്ധുക്കള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ അറിയിച്ച കണക്കുകള്‍ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ്…

