ബി.എ പാസായില്ല, പക്ഷേ എം.എ നേടി; കാലടി സർവകലാശാലയിൽ വിചിത്ര സംഭവം
കൊച്ചി: ബിരുദ പരീക്ഷയിൽ പരാജയപ്പെട്ടിട്ടും ബിരുദാനന്തര ബിരുദം നേടി വിദ്യാർഥിനി. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് പ്രവേശന നടപടികളിലെ അസാധാരണമായ വീഴ്ച പുറത്തായത്. 2014–17 കാലയളവിൽ തുറവൂർ കേന്ദ്രത്തിൽ ബി.എ സംസ്കൃത സാഹിത്യത്തിന് പഠിച്ച വിദ്യാർഥിനി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരുന്നില്ല. എന്നാൽ ബിരുദം നേടാത്ത ഈ വിദ്യാർഥിനിക്ക് 2017ൽ അതേ കേന്ദ്രത്തിൽ എം.എയ്ക്ക് പ്രവേശനം ലഭിച്ചു. രണ്ട് വർഷത്തിന് ശേഷം, 2019ൽ എം.എ പരീക്ഷയും വിജയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പാസായ സർട്ടിഫിക്കറ്റും മാർക്ക്…

