Headlines

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ സഹതടവുകാരന്റെ കാല്‍ കമ്പിപ്പാര കൊണ്ട് അടിച്ചു തകര്‍ത്തു, ആശുപത്രിയില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ആക്രമണത്തില്‍ സഹതടവുകാരന് പരിക്കേറ്റു. കമ്പി പാരകൊണ്ട് അടിയേറ്റ് ബ്ലോക്കിലെ എട്ടാം നമ്പര്‍ മുറിയിലെ തടവുകാരനായ എം പി വിനോദനാണ് (42) പരിക്കേറ്റത്. അബ്ദുല്‍ ജബ്ബാര്‍, അര്‍ഷാദ് എന്നീ തടവുകാരാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10.30 നാണ് സംഭവം. വിനോദിന്റെ കാലിന്റെ എല്ലുകള്‍ പൊട്ടുകയും മുട്ടിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു പേര്‍ ചേര്‍ന്ന് സഹതടവുകാരനെ ആക്രമിക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial