കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡീസൽ ടാങ്ക് ചോർന്നതായി സൂചന

കായംകുളത്ത് ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീപിച്ചു. ഡീസൽ ടാങ്ക് ചോർന്നതായി സൂചന. കരുനാഗപ്പള്ളിയിൽ നിന്ന് തൊപ്പുംപടിയിലേക്കു പോയ ബസിനാണ് തീപിടിച്ചത്.എംഎസ്എം കോളജിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം ബസിന് സാങ്കേതികപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് പരിഹരിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ബസ് ഡ്രൈവർ പറയുന്നു. ബസ് പൂര്‍ണമായി കത്തിനശിച്ചു. തീപടരും മുന്‍പ് യാത്രക്കാരെ പുറത്തിറക്കിയതിനാല്‍ ആര്‍ക്കും പരുക്കില്ല. മണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർ ഇടപെട്ടത്. ബസിൽനിന്ന് രൂക്ഷമായ ഗന്ധം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ തന്നെ…

Read More

കെഎസ്ആർടിസി സിഎംഡിയായി പ്രമോജ് ശങ്കറിനെ നിയമിച്ചു; ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം

തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡിയായി പ്രമോജ് ശങ്കറെ നിയമിച്ചു. ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് പ്രമോജ് ശങ്കറിന്റെ നിയമനം. നിലവിൽ ജോയിൻറ് എംഡിയാണ് പ്രമോജ് ശങ്കർ. അഡിഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ചുമതലയുമുണ്ട്. കെ.എസ്.ആര്‍.ടി.സി സ്വഫ്റ്റിന്‍റെ അധിക ചുമതലയും പ്രമോജ് ശങ്കറിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ് ഐഒഎഫ്എസ് ഉദ്യോഗസ്ഥനായ പ്രമോജ് ശങ്കർ. കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്നും ബിജു പ്രഭാകർ ഒഴിഞ്ഞതിന് പിന്നാലെയാണ് പ്രമോജ് ശങ്കറെ നിയമിച്ചത്.ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ കഴിഞ്ഞ ദിവസമാണ് മാറ്റിയത്….

Read More

കൊല്ലത്ത് സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

കൊല്ലം : കൊല്ലത്ത് സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടു സ്കൂ‌ൾ വിദ്യാർഥികൾ മരിച്ചു. കൊല്ലം ക്രിസ്തു‌രാജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു സയൻസ് വിദ്യാർഥികളായ ചിന്നക്കട ബംഗ്ലാവ് പുരയിടം ഷീജ ഡെയിലിൽ സേവ്യറിൻ്റെ മകൻ അലൻ സേവ്യർ, തിരുമുല്ലവാരം രാമേശ്വരം നഗർ അപ്പൂസ് ഡെയിലിൽ സജിയുടെ മകൻ ആൽസൻ എസ് വർഗീസ് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആശ്രാമം ശങ്കേഴ്സ് ആശുപത്രി റോഡിലായിരുന്നു അപകടം. കൊല്ലത്തു നിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി…

Read More

ബിജു പ്രഭാകറിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; പകരം നിയമനം വ്യവസായ വകുപ്പിൽ

തിരുവനന്തപുരം: ബിജു പ്രഭാകറിനെ ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. വ്യവസായ വകുപ്പിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. ഗതാഗത മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ തർക്കങ്ങളെ തുടർന്നാണ് മാറ്റം. ബിജു പ്രഭാകർ കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനവും ഒഴിഞ്ഞു. കെ വാസുകിക്ക് ആണ് ഗതാഗത വകുപ്പിന്റെ അധിക ചുമതല. ഇന്ന് ബിജു പ്രഭാകർ ഐ.എ.എസ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഗതാഗത സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി എന്നീ സ്ഥാനങ്ങളിൽനിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതിനു പിന്നാലെയായിരുന്നു അവധിയിൽ പ്രവേശിച്ചത്. ഗതാഗത…

Read More

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം; ദാരിദ്ര്യമെല്ലാം മാറുമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദാരിദ്ര്യമെല്ലാം മാറുമെന്ന് മന്ത്രി ഗണേഷ് കുമാർ. ഒന്നാം തീയതി തന്നെ ജീവനക്കാർക്കെല്ലാം ശമ്പളം കൊടുക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തെന്നും മന്ത്രി പറഞ്ഞു. അതേസമയം മുൻ ഗതാഗത മന്ത്രി ആന്റണി രാജുവും ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറും തമ്മിലുള്ള ഭിന്നത വീണ്ടും മറനീക്കി. ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളുടെ ഉദ്ഘാടനത്തിൽനിന്ന് സ്ഥലം എംഎൽഎ ആന്റണിരാജുവിനെ ഒഴിവാക്കി. എംഎൽഎയെ ഒഴിവാക്കാൻ ഉദ്ഘാടന വേദിയും മാറ്റി. ഇലക്ട്രിക് ബസുകളുടെ പേരിൽ ഇരുവരും…

Read More

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ വച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ.

മലപ്പുറം : കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ. കോട്ടക്കൽ പറപ്പൂർ സ്വദേശി വള്ളിൽ ഹാരിസ് (43) നെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഊട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിലാണ് സംഭവം. ഗൂഡല്ലൂരിൽ നിന്നും ബസ്സിൽ കയറിയ പ്രതി പെൺകുട്ടിയെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ കാല് കൊണ്ട് സീറ്റിനടിയിലൂടെ ചവിട്ടുകയായിരുന്നു. ശേഷം കൈകൊണ്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ഉപദ്രവം തുടർന്നതോടെ പെൺകുട്ടി കണ്ടക്ടറുടെ അടുത്ത് പരാതി പറഞ്ഞു. സംഭവം…

Read More

സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്നും കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ആർടിസി

സംസ്ഥാനത്തെ വിവിധ യൂണിറ്റുകളിൽ നിന്നും കൂടുതൽ അന്തർ സംസ്ഥാന സർവ്വീസുകൾ ഉടൻ ആരംഭിക്കുമെന്ന് കെഎസ്ആർടിസി. 2019ൽ കേരളം തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറിൻ്റെ ഭാഗമായാണ് കൂടുതൽ അന്തർ സംസ്ഥാന സർവീസുകൾ ആരംഭിക്കുന്നത്. വോൾവോ ലോ ഫ്ലോർ എസി, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവീസുകൾക്കായി ഉപയോഗിക്കുക. പ്രധാനമായും പൊള്ളാച്ചി, കോയമ്പത്തൂർ, തെങ്കാശി, തേനി, വാളയാർ, കമ്പംമേട്, ചെങ്കോട്ട, ആനക്കട്ടി, ഉദുമൽപേട്ട് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് സർവ്വീസുകളെന്നും കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന തരത്തിലാണ് ഓരോ…

Read More

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു…ഒരു മരണം

അടൂർ: കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എംസി റോഡിൽ കൂരമ്പാല അമ്യത വിദ്യാലയത്തിന് സമീപമായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാരിലൊരാളാണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 7 മണിയോടാണ് അപകടം സംഭവിച്ചത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More

‘കെ.എസ്.ആര്‍.ടി.സിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യം’: ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍.അഴിമതി ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി യൂണിയനുകളുമായുള്ള ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍. കെ.എസ്.ആര്‍.ടി.സിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. യൂണിയനുകളുമായി പ്രത്യേകം ചര്‍ച്ച നടത്തുമെന്നും. സ്റ്റോക്ക്, അക്കൗണ്ട്, പര്‍ച്ചേയ്‌സ് എന്നിവക്കായി പുതിയ സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി അഡ്മിനിസ്‌ട്രേഷന്‍ കമ്പ്യൂട്ടറൈസ് ചെയ്യും. സിസ്റ്റം ഇല്ലാത്ത കെ.എസ്.ആര്‍.ടി.സിയില്‍ പുതിയൊരു…

Read More

കെഎസ്‌ആർടിസിക്ക്‌ ധനസഹായം; 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ 30 കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. 9 മാസത്തിനുള്ളിൽ 1,380 കോടിയാണ്‌ കോർപറേഷന്‌ സർക്കാർ സഹായമായി ലഭിച്ചത്‌. കഴിഞ്ഞ മാസം 121 കോടി രൂപ നൽകിയിരുന്നു. ഈ വർഷത്തെ ബജറ്റ്‌ വകയിരുത്തിയിട്ടുള്ളത്‌ 900 കോടിയാണ്‌. രണ്ടാം പിണറായി സർക്കാർ 5084 കോടി രൂപ കെഎസ്‌ആർടിസിക്കായി നീക്കിവച്ചു. ഒന്നാം പിണറായി സർക്കാർ 4936 കോടി നൽകി. രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത്‌ 10,020 കോടി രൂപയാണെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial