46,000 രൂപ കെട്ടിവച്ചു; കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം

കോട്ടയം :ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ, കാറിന്റെ മിററില്‍ തട്ടിയെന്നാരോപിച്ച് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത കേസില്‍ യുവതിയ്ക്ക് ജാമ്യം. പൊന്‍കുന്നം സ്വദേശി സുലുവിനാണ് ചങ്ങനാശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. 46,000 രൂപ കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വൈകീട്ടാണ് സുലുവിനെ അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. ഇന്നലെ ഉച്ചയ്ക്ക് കെഎസ്ആര്‍ടിസി ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാറിന്റെ…

Read More

കെഎസ്ആര്‍ടിസി ബസില്‍ അധ്യാപകന്റെ നഗ്നതാ പ്രദര്‍ശനം; അറസ്റ്റ്

കോഴിക്കോട് താമരശേരിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ പിടിയിൽ. കിനാലൂർ സ്വദേശി ഷാനവാസിനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം സുൽത്താൻ ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു ഇയാളുടെ അതിക്രമം. വിദ്യാർത്ഥി ബഹളം വച്ചതോടെ യാത്രക്കാർ ഇടപെട്ട് ബസ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പൂവമ്പായി എ എം ഹയർസെക്കൻഡറി സ്കൂൾ അറബി അധ്യാപകനാണ് പിടിയിലായ ഷാനവാസ്‌.

Read More

ഗുരുതര കൃത്യവിലോപം ; നാല് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം; ഗുരുതര കൃത്യവിലോപവും, അച്ചടക്കലംഘനവും കാട്ടിയ നാല് ജീവനക്കാരെ കെഎസ്ആർടിസി സസ്പെൻഡ് ചെയ്തു.പോസ്കോ കേസിൽപ്പെട്ട പെരുമ്പാവൂർ യൂണിറ്റിലെ കണ്ടക്ടർ ജിജി. വി ചേലപ്പുറത്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. 16 വയസുള്ള വിദ്യാർത്ഥിനിയെ അപമാനിച്ചുവെന്ന് കാട്ടി ആലുവ ഈസ്റ്റ് പോലീസിൽ വിദ്യാർത്ഥിനി പരാതി നൽകിയിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാൽ കഴിഞ്ഞമാസം 23 മുതൽ ജോലിക്ക് ഹാജരായിട്ടുമില്ല. ബസിൽ യാത്രചെയ്ത വിദ്യാർത്ഥിനിയെ ഡ്യൂട്ടിക്കിടയിൽ പീഡിപ്പിച്ച സംഭവത്തെ തുടർന്നാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞമാസം 23 ന് കൊല്ലം…

Read More

കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ബസിടിച്ച് യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം :കാട്ടാക്കടയിൽ കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ ഇന്ന് വൈകിട്ടായിരുന്നു സംഭവം. അഭന്യ (18) ആണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാരെ ബസ് സ്റ്റാന്റിലുണ്ടായിരുന്ന രോഷാകുലരായ യാത്രക്കാർ കൈയ്യേറ്റം ചെയ്തു. സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭന്യ….

Read More

കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ തമിഴ് സിനിമാ പ്രദർശനം ; ജീവനക്കാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ്ബസിൽ കഴിഞ്ഞമാസം 31ന് പുതിയ തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തി സർവീസ് നടത്തിയ ബസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. ചെങ്ങന്നൂർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടറായ ദീപു പിള്ളയെ ആണ് അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തത്. ചെങ്ങന്നൂരിൽ നിന്നും പാലക്കാട് നടത്തിയ സർവീസിലാണ് വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദർശനം നടത്തിയത്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. കൂടുതൽ ജീവനക്കാർക്ക് ഇതിൽ പങ്കാളിത്തം ഉണ്ടെന്ന്…

Read More

പെൻഷനു പണമില്ലെന്ന് സർക്കാർ, മനുഷ്യന്‍റെ ജീവിതപ്രശ്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് പണമില്ലെന്ന് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണ്. ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പെൻഷൻ വിതരണം മുടങ്ങിയത്. കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയല്ല. എങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും സഹായം വിതരണം ചെയ്യാറുണ്ടെന്നും ചീഫ് സെക്രട്ടറി കോടതിയെ…

Read More

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണ മരണം. കുണ്ടറ മുക്കോട് സ്വദേശിനി അനീഷ (35) ആണ് മരിച്ചത്. കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് മരിച്ച അനീഷ. ജോലിക്കായി പോകുംവഴിയാണ് അപകടമുണ്ടായത്. കൊട്ടാരക്കര പുലമൺ ട്രാഫിക്ക് സിഗ്നലിലാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് സ്‌കൂട്ടറിന്റെ പിന്നിലൂടെ സൈഡ് ചേർത്ത് കൊണ്ടുപോയപ്പോൾ ബസ് തട്ടി സ്കൂട്ടർ യാത്രിക ബസ്സിനടിയിലേക്ക് വീഴുകയും പിൻ ചക്രങ്ങൾ കയറിയിറങ്ങുകയുമായിരുന്നു. മൃതദേഹം കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

Read More

പോത്തൻകോട് കെഎസ്‌ആര്‍ടിസി ടെര്‍മിനല്‍ രണ്ടുമാസത്തേക്ക് അടച്ചിടും

പോത്തൻകോട് : കെഎസ്‌ആര്‍ടിസി ബസ്ടെര്‍മിനല്‍ നവീകരണത്തിന്‍റെ ഭാഗമായി രണ്ടു മാസത്തേക്ക് അടച്ചിടാൻ പഞ്ചായത്ത് അവലോകന യോഗത്തില്‍ തീരുമാനമായി. പ്രസിഡന്‍റ് ടി.ആര്‍.അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. ടെര്‍മിനലിനുള്ളല്‍ നിലവിലെ ടാര്‍ ഇളക്കിമാറ്റി നിരപ്പാക്കി കമ്പി കെട്ടി കോണ്‍ക്രീറ്റ് ചെയ്യാനാണ് പുതിയ പദ്ധതി. ചൊവ്വാഴ്ച മുതല്‍ ടെര്‍മിനല്‍ അടച്ചിടാനാണ് തീരുമാനിച്ചതെങ്കിലും ഒരാഴ്ച കൂടി വൈകുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്തംഗം കെ.വേണുഗോപാലൻ നായര്‍ പറഞ്ഞു. ആറു…

Read More

കെഎസ്ആർടിസി ഡ്രൈവർമാർക്കും മുൻസീറ്റിലെ യാത്രക്കാർക്കും നവംബർ 1 മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം

തിരുവനന്തപുരം: കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളുടെ ഡ്രൈവർക്കും ഡ്രൈവറുടെ നിരയിലെ മുൻ സീറ്റിൽ യാത്ര ചെയ്യുന്നയാൾക്കും നാളെ (നവംബർ 1)മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം. ബസുകൾക്കുള്ളിലും പുറത്തും ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവും നാളെ പ്രാബല്യത്തിൽ വരും. ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന് നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഹെവി വാഹനങ്ങളിലെ ഡ്രൈവർമാർക്കും മുൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനുള്ള നിർദേശം നേരത്തെ തന്നെ വന്നതാണ്. നടപ്പാക്കുന്നതിന് കുറച്ച് സാവകാശം…

Read More

കെഎസ്ആർടിസി ശമ്പളവിതരണത്തിന് 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു

തിരുവനന്തപുരം :കെഎസ്ആർടിസി ശമ്പളവിതരണത്തിന് 20 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. തിങ്കളാഴ്ചയോടെ തുക കെഎസ്ആർടിസിക്ക് കൈമാറുമെന്നാണ് വിവരം. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും ശമ്പളം കൃത്യമായി ലഭിക്കുന്നതു വരെ സമരവുമായി മുന്നോട്ടുപോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. അതേസമയം, കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് ഇന്ന് വീണ്ടും കെഎസ്ആർടിസി ചീഫ് ഓഫീസ് ഉപരോധിക്കും.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial