കെഎസ്ആര്‍ടിസിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിക്ക് ടൂർ പാക്കേജ് സർവീസുകൾ നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ടൂർ പാക്കേജ് സർവീസുകൾ നടത്തുന്നത് ചോദ്യം ചെയ്ത് സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജ് ഓപ്പറേറ്റർമാർ നൽകിയ ഹർജി തള്ളികൊണ്ടാണ് ഉത്തരവ്.ടൂർ പാക്കേജ് സർവീസ് നടത്താൻ കെഎസ്ആർടിസിക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.പ്രത്യേക സ്ഥലങ്ങളിലേക്ക് ടൂർ സർവീസ് നടത്താനാണ് കെഎസ്ആർടിസിക്ക് പെർമിറ്റ് നൽകിയിട്ടുള്ളത്.ഈ സ്ഥലങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ ഓപ്പറേറ്റർമാർക്ക് സാധിക്കില്ല.അതുകൊണ്ട് സ്വകാര്യ കോൺട്രാക്ട് ഓപ്പറേറ്റർമാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് കെഎസ്ആർടിസി തുടങ്ങിയ കൊറിയർ ആൻഡ്…

Read More

ബസുകളുടെ വരവും പോക്കും ഗൂഗിള്‍ മാപ്പിലൂടെ അറിയാം; ഹൈടെക് ആകാന്‍ കെ.എസ്.ആര്‍.ടി.സി

ഹൈടെക്കാകാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി ബസുകള്‍. ഇനി ഗൂഗിള്‍ മാപ്പിലൂടെ യാത്രക്കാര്‍ക്ക് ബസുകളുടെ സമയക്രമം അറിയാനാകും. ഇതിനായി കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളാണ് ഗൂഗിള്‍ മാപ്പിലേക്ക് പ്രവേശിക്കുന്നത്. ഗൂഗിള്‍ ട്രാന്‍സിസ്റ്റ് സംവിധാനമാണ് കെഎസ്ആര്‍ടിസി ഇതിനായി ഉപയോഗിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തമ്പാനൂര്‍ ഡിപ്പോയിലെ ദീര്‍ഘദൂര ബസുകളാണ് ഗൂഗിള്‍ മാപ്പിലേക്ക് എത്തുന്നത്. ഇതേ തുടര്‍ന്ന് 1200 സൂപ്പര്‍ക്ലാസ് ബസുകളില്‍ പകുതിയോളം ബസുകളുടെ സമയക്രമം ഗൂഗിള്‍ ട്രാന്‍സിറ്റിലേക്ക് കെഎസ്ആര്‍ടിസി മാറ്റിയിട്ടുണ്ട്. ഇതിനായി ബസുകളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കുന്നത് അന്തിമഘട്ടത്തിലാണ്.ഇത് പ്രാവര്‍ത്തികമാകുന്നതോടെ ബസുകളുടെ ലൈവ് ലൊക്കേഷന്‍…

Read More

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം ബിനു ബി കമാൽ റിമാൻഡിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഹാസ്യതാരം ബിനു ബി കമൽ റിമാൻഡിൽ. വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്ത ബിനുവിനെ നെടുമങ്ങാട് കോടതിയാണ് റിമാൻഡ് ചെയ്തത്.ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്ത് നിന്ന് നിലമേലക്കുള്ള യാത്രയ്ക്കിടെ ബസ് വട്ടപ്പാറ ഭാഗത്ത് എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്ന പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് ഇരയുടെ പരാതി. പ്രതിയുടെ ശല്യം സഹിക്കാനാവാതെ പരാതിക്കാരി ബഹളം വച്ചതോടെ ബസ് നിർത്തി. ഇതിനിടെ ബസിൽ നിന്നിറങ്ങി ഓടിയ ബിനുവിനെ…

Read More

കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു, വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ച് വീണു. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് വീഡിയോ കാണാം.

തിരുവനന്തപുരം: യാത്രക്കിടെ കെഎസ്ആർടിസി ബസിന്റെ ഡോർ തുറന്നു പോയി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ച് വീണു. തലനാരിഴയ്ക്കാണ് പെൺകുട്ടി രക്ഷപെട്ടത്. തിരുവനന്തപുരത്ത് പോത്തൻകോട് എൽവിഎച്ച്എസ്സിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെവൈകുന്നേരം നാലുമണിക്ക് സ്കൂളിൽ നിന്ന് തിരികെ മോഹനപുരത്തെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോൾബസിന്റെ വാതിലിന് സമീപമായിരുന്നു പെൺകുട്ടി നിന്നിരുന്നത്. ബസ് അല്പം മുന്നോട്ട് നീങ്ങിയതും ഡോർ തുറന്ന് പോയതോടെ ഫാത്തിമ…

Read More

കാക്കി യൂണിഫോമിലേക്ക് തിരിച്ചു പോകാൻ കെഎസ്ആർടിസി; ഡ്രൈവർക്കും കണ്ടക്ടർക്കും ഇനി കാക്കി യൂണിഫോം

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും കാക്കി യൂണിഫോം. രണ്ടുമാസത്തിനകം യൂണിഫോം വിതരണം പൂർത്തിയാക്കും. നിലവിലെ ആകാശ നീല ഷർട്ടും നീല പാന്റുമാണ് മാറ്റുന്നത്. ജോലിക്ക് ഇണങ്ങുന്നത് കാക്കി പാന്റ്‌സും ഷർട്ടുമാണെന്ന് ജീവനക്കാരുടെ യൂണിയനുകൾ പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് യൂണിഫോം മാറ്റുന്നത്. ഇരുപതിനായിരത്തിലേറെ ജീവനക്കാർക്ക് യൂണിഫോം നൽകും. വർഷങ്ങൾക്കു ശേഷമാണ് പഴയ കാക്കി യൂണിഫോമിലേക്ക് തിരിച്ചുവരുന്നത്. രണ്ടുജോടി യൂണിഫോം ജീവനക്കാർക്ക് സൗജന്യമായി നൽകും. മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് നിലവിലെ നീല യൂണിഫോം തുടരും. പത്തുവർഷത്തിനിടെ ഇതാദ്യമായാണ് സൗജന്യമായി കെഎസ്ആർടിസി യൂണിഫോം…

Read More

പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു

നെടുമങ്ങാട് : പനയമുട്ടത്ത് കെ.എസ്.ആർ.ടി സി ബസ് കയറിയിറങ്ങി ഒരാൾ മരിച്ചു. പനയമുട്ടം സ്വദേശി കൃഷ്ണൻ നായർ(78) ആണ് മരിച്ചത്. ചേപ്പിലോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ബസ്. പാലുമായി ക്ഷീരസംഘത്തിലേക്ക് പോകുന്നതിനായി ബസ് കയറാൻ എത്തിയആളാണ് മരിച്ച കൃഷ്ണൻ നായർ. ഇയാളുടെ തലയിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. കൃഷ്ണൻനായർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. 3.20ന് ചേപ്പിലോട്ടുനിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിപെട്ടത്. ബസിൻ്റെ മുൻഭാഗം എങ്ങനെയോ തട്ടിയ കൃഷ്ണൻ…

Read More

കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

കാട്ടാക്കട ബസ്റ്റാന്റിൽ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച പ്രതിയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. അമ്പൂരി മായം കണ്ടംതിട്ട കാവുംമൂലവീട്ടിൽ സുരേഷ്(36)ആണ് പിടിയിലായത്. ഈ മാസം അഞ്ചിന് കാട്ടാക്കട ഡിപ്പോയിൽ നിറുത്തിയിരുന്ന ഡിപ്പോയിലെ ഡ്രൈവറുടെ ബൈക്ക് കടത്തി കൊണ്ട് പോയ കേസിലാണ് ഇയാള് പിടിയിലായത്.തുടർന്ന് ബൈക്കുമായി പൂഴനാട് ഭാഗത്തുകൂടി കറങ്ങി നടക്കുന്നത് സംശയം തോന്നിയ ആൾ പോലീസിനെ വിവരം ധരിപ്പിക്കുകയും പോലീസ് നിരീക്ഷണം നടത്തിയത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇയാൾക്കെതിരെ കേസുകൾ ഉള്ളതായി…

Read More

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി; കെഎസ്ആർടിസി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ഇടുക്കി:മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കട്ടപ്പന യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ കെ.കെ കൃഷ്ണൻ, ഇൻസ്പെക്ടർ പി.പി തങ്കപ്പൻ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.കട്ടപ്പന ഡിപ്പോയിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെ കെ.കെ കൃഷ്ണനോടും പി.പി തങ്കപ്പനോടും സംസാരിച്ചപ്പോൾ ഇരുവരിൽ നിന്നും മദ്യത്തിന്റെ ഗന്ധവും, ഭാഷയിൽ അവ്യക്തതയും മനസിലാക്കുകയായിരുന്നു. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധിച്ചതിൽ ഇരുവരും മദ്യപിച്ചതായി കണ്ടെത്തി.

Read More

വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി

തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൺസഷൻ പ്രായപരിധി ഉയർത്തി. വിദ്യാർത്ഥി കൺസഷൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 27 ആക്കി പുതുക്കി നിശ്ചയിച്ചു. നേരത്തെ പ്രായപരിധി 25 ആക്കികൊണ്ട് കെഎസ്ആർടിസി ഉത്തരവിറക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർത്ഥികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഗണിച്ചാണ് കെ എസ് ആർ ടി സി പ്രായപരിധി പുനർ നിശ്ചയിച്ചത്. ഇതു സംബന്ധിച്ച് വിദ്യാർത്ഥി സംഘടനകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. സംഘടനകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ വർഷമാണ്…

Read More

ടിക്കറ്റിന്റെ ബാക്കി നൽകിയില്ല, വിദ്യാർഥിനി നടന്നത് 12 കിലോമീറ്റർ; കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ രൂക്ഷ വിമർശനം

നെടുമങ്ങാട്: സ്കൂള്‍ വിദ്യാര്‍ത്ഥിയെ ടിക്കറ്റ് തുകയുടെ ബാക്കി ചോദിച്ചതിന് കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടര്‍ അപമാനിച്ചതായി പരാതി.പണം തിരികെ നല്‍കാതെ കുട്ടിയെ ബസില്‍ നിന്ന് ഇറക്കിവിട്ടു.തിരുവനന്തപുരം നെടുമങ്ങാട് കഴിഞ്ഞ ദിവസം രാവിലെ 6.40-ന് ആണ് സംഭവം. നെടുമങ്ങാട് ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. 18 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. കുട്ടി 100 രൂപ കണ്ടക്ടര്‍ക്ക് നല്‍കി. ചില്ലറയില്ലെന്നും ബാക്കി പിന്നീട് നല്‍കാമെന്നും കണ്ടക്ടര്‍ പറഞ്ഞു. ബസ് ഇറങ്ങാൻ നേരം വിദ്യാര്‍ത്ഥിനി ബാക്കി തുക ആവശ്യപ്പെട്ടു. എന്നാല്‍,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial