കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നാൽപ്പതോളം പേർക്ക് പരിക്ക്

മലപ്പുറം: കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞ് നാൽപ്പതോളം പേർക്ക് പരിക്ക്. കോഴിക്കോട് തൊട്ടില്‍പ്പാലത്തുനിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. റോഡിൽ നിന്ന് പത്തടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു അപകടം. ദേശീയപാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അറുപതോളം പേര്‍ ബസ്സിലുണ്ടായിരുന്നു. സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് പുറമെ നിന്നും യാത്ര ചെയ്യുന്നവരുണ്ടായിരുന്നു. തലകീഴായി കിടന്ന ബസിൽ നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ തിരൂരങ്ങാടിയിലെയും സമീപത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി…

Read More

ബുക്ക് ചെയ്തത് എസി ബസ്‌, വന്നത് നോണ്‍ എസി, ദുരിതയാത്രയില്‍ കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

കൊച്ചി: എസി ബസിനു പകരം നോണ്‍ എസി ബസില്‍ യാത്ര ഒരുക്കിയ കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴചുമത്തി ഉപഭോക്തൃ കോടതി. നോണ്‍ എസി ബസില്‍ 14 മണിക്കൂര്‍ ദുരിത യാത്ര നടത്തേണ്ടി വന്ന കുടുംബത്തിന് ടിക്കറ്റ് തുകയായ 4943 രൂപയും 40,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും നല്‍കാന്‍ കെഎസ്ആര്‍ടിസിയോട് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക കോടതി ഉത്തരവിട്ടു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നിലവാരമുള്ള സേവനം യഥാസമയം യാത്രക്കാര്‍ക്ക് ഉറപ്പുവരുത്താനുള്ള ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തണം….

Read More

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തിരുവമ്പാടി കാളിയം പുഴയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. പുഴയിലേക്ക് ബസ് തലകീഴായി മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോെടയാണ് സംഭവം.ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിക്ക് വരികയായിരുന്ന ബസാണ് കാളിയാമ്പുഴ പാലത്തിൽനിന്നു നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. 15 ഓളം ആളുകൾക്ക് പരുക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ബസിനകത്ത്്…

Read More

കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടി സർക്കാർ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് കാലാവധി രണ്ടു വർഷത്തേക്ക് കൂടി നീട്ടി സർക്കാർ. നാളെ 15 വർഷം പൂർത്തിയാകുന്ന 1117 ബസുകളുടെ കാലാവധിയാണ് രണ്ടു വർഷത്തേക്ക് കൊട്ടി നീട്ടിയിരിക്കുന്നത്. കാലാവധി കഴിഞ്ഞ ബസുകൾ നിരത്തൊഴിയുന്നതോടെ സർവീസുകളെ ബാധിക്കുന്നത് തടയാനാണ് നടപടി. എന്നാൽ കേന്ദ്ര ഗതാഗത നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കാലാവധി നീട്ടലിൽ കേന്ദ്രത്തിന്‍റെ അന്തിമ തീരുമാനവും നിര്‍ണായകമാകും. ഫാസ്റ്റ് പാസഞ്ചാറായി സർവീസ് നടത്തുന്ന ബസുകളെ 5 വർഷം കഴിയുമ്പോൾ ഓർഡിനറിയാക്കുകയാണ്…

Read More

മികച്ച ക്ലാസ്സ്‌, കുറഞ്ഞ ഫീസ്
കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിൽ പഠിതാക്കൾ കൂടുന്നു

തിരുവനന്തപുരം: ഗതാഗതമന്ത്രിഡബിൾ ബെല്ലടിച്ച് തുടക്കമിട്ട കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂ‌ളുകൾ രണ്ടുമാസത്തെ യാത്ര പൂർത്തിയാക്കുമ്പോൾ വൻ ഹിറ്റായി മാറുകയാണ്. കെഎസ്ആർടിസിയിൽ ഡ്രൈവിംഗ് പഠിക്കാൻ ആവശ്യക്കാരേറെയാണ്. ജൂൺ 26 മുതൽ ഇതുവരെ 170 പേരാണ് അഡ്മ‌ിഷൻ നേടിയത്. 14,10,100 രൂപയാണ് രണ്ടു മാസം ഫീസ് ഇനത്തിൽ ലഭിച്ചത്എംആദ്യ ബാച്ചിൽ നടത്തിയത് 40 ടെസ്റ്റുകളായിരുന്നു. ഇതിൽ പരാജയപ്പെട്ടത് ഏഴു പേർ മാത്രമാണ്. ടെസ്റ്റ് കർക്കശമാക്കിയതോടെ സ്വകാര്യമേഖലയിൽ വിജയശതമാനം കുറഞ്ഞപ്പോൾ കെഎസ്ആർടിസി നേടിയത് 82.5 വിജയശതമാനം. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം….

Read More

സാലറി ചലഞ്ചിൽ നിന്ന് കെഎസ്ആർടിസി ജീവനക്കാരെ ഒഴിവാക്കണമെന്ന് നിർദേശം

തിരുവനന്തപുരം: വയനാടിനായുള്ള സാലറി ചലഞ്ചിൽ നിന്ന് കെഎസ്ആർടിസി ജീവനക്കാരെ ഒഴിവാക്കണമെന്ന് നിർദേശം. ഗതാഗതവകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അഞ്ചുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിൻവലിച്ചിരിക്കുന്നത്. ശമ്പളം ലഭിച്ചതിന് പിന്നാലെ വയനാടിനായുള്ള സാലറി ചലഞ്ചിൽ പങ്കാളികളാകണമെന്ന് മാനേജ്മെന്റ് ഉത്തരവ് ഇറക്കിയിരുന്നു. ഇത് റദ്ദാക്കാനാണ് മന്ത്രിയുടെ നിർദേശം. ഉത്തരവ് പിൻവലിക്കണമെന്ന് എംഡിക്ക് നിർദേശം നൽകിയതായാണ് വിവരം. ശമ്പളം കൃത്യമായി കിട്ടാത്ത ജീവനക്കാരിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ…

Read More

കൂടുതൽ സ്റ്റോപ്പുകൾ, മിന്നൽ വേഗത്തിൽ കുതിക്കാൻ സൂപ്പർ ഡീലക്‌സുകളുമായി കെഎസ്ആർടിസി

സംസ്ഥാനത്തെ യാത്രാ പ്രശ്നങ്ങൾ മറികടക്കാനും സാധാരണക്കാരനും അതിവേഗ യാത്ര ഉറപ്പാക്കാനും കൂടുതൽ സൂപ്പർ ഡീലക്‌സുകളുമായി കെഎസ്‌ആർടിസി. മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർ ഡീലക്‌സ്‌ പുറത്തിറക്കാനാണ് കോർപ്പറേഷൻ ഒരുങ്ങുന്നത്. നിലവിലെ ബസുകൾ നവീകരിച്ചും കൂടുതൽ മിന്നലുകൾ അന്തർ സംസ്ഥാന റൂട്ടുകളിലിറക്കാനും കെഎസ്ആർടിസി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ട്രെയിൻ സർവീസ്‌ ഇല്ലാത്ത മേഖലകളിലേക്ക്‌ അതിവേഗത്തിൽ യാത്രക്കാരെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കൂടുതൽ റൂട്ടുകളിൽ സൂപ്പർ ഡീലക്‌സ് രംഗത്തിറക്കുന്നത്. മിന്നലിനേക്കാൾ കൂടുതൽ സ്‌റ്റോപ്പുകൾ ഡീലക്‌സിലുണ്ടാകും. ഓൺലൈൻ ബുക്കിങ്ങിലൂടെ തന്നെയാണ് ബസ് സർവീസുകൾ ഓപ്പറേറ്റ്…

Read More


കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തി; ഡ്രൈവർ രഘുനാഥിന് സസ്പെൻഷൻ, കണ്ടക്ടർ ഫൈസലിനെ പിരിച്ചുവിട്ടു

കോട്ടയം: കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തിയ ജീവനക്കാർക്കെതിരെ നടപടി. പൊൻകുന്നം ഡിപ്പോയിലെ പൊൻകുന്നം- മണക്കടവ് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിലെ ജീവനക്കാർക്കെതിരെയാണ് നടപടിയെടുത്തത്. ഡ്രൈവർ വി.ജി.രഘുനാഥിനെ സസ്‌പെന്റ ചെയ്തു. കണ്ടക്ടർ ഫൈസലിനെ പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരനായിരുന്നു ഫൈസൽ. കഴിഞ്ഞ ദിവസമാണ് പൊൻകുന്നം- മണക്കടവ് റൂട്ടിലെ ബസിൽ ജീവനക്കാർ മദ്യം കടത്തിയത്. കണ്ടക്ടറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. കെഎസ്ആർടിസി ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ കോഴിക്കോട് വെച്ചാണ് മദ്യം പിടികൂടിയത്

Read More

വയനാട്ടിലേക്കുള്ള കെ എസ് ആർ ടി സി സർവീസ് താത്ക്കാലികമായി നിർത്തി; മരണസംഖ്യ ഉയരുന്നു

കോഴിക്കോട്: വയനാട്ടിലേക്കുള്ള കെ എസ് ആർ ടി സി സർവീസ് താത്ക്കാലികമായി നിർത്തിവച്ചു. വയനാട്ടിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പൊലീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് കോഴിക്കോട് നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ താൽക്കാലികമായി നിർത്തിയത്. താമരശേരി ചുരത്തിലടക്കം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപ്പൊട്ടലിൽ ഇതുവരെ 19 മൃദേഹങ്ങൾ കണ്ടെത്തി. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. പ്രദേശത്തെ നിരവധികൾ വീടുകൾ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളാർമല സ്‌കൂൾ പൂർണമായും തകർന്നിട്ടുണ്ട്. വയനാട് ഇതുവരെ…

Read More

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

ആലുവ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ തീപിടിച്ചു. അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസില്‍ 38 യാത്രക്കാരുണ്ടായിരുന്നു. ബോണറ്റില്‍ ആദ്യം പുകയുയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി അപ്പോഴേക്കും തീ പടര്‍ന്നിരുന്നു. പിന്നീട് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ബസ് ഡ്രൈവര്‍ കൃത്യസമയത്തുള്ള ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial