റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലിസ് അതിക്രമം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേരള പത്രപ്രവര്‍ത്തക യൂണിയന്‍
തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തേക്ക് പോലിസ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ . വാര്‍ത്താ മുറിയിലെ പോലിസ് ഗുണ്ടായിസം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവും ആണെന്നും വാര്‍ത്താ പ്രക്ഷേപണം പോലും തടസപ്പെടുത്തി അഴിഞ്ഞാടാന്‍ വേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് ഭരണാധികാരികള്‍ അടിയന്തരമായി വ്യക്തമാക്കേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു. മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണ്. മാധ്യമ സ്ഥാപനങ്ങളില്‍ പോലിസ് പ്രവേശിക്കുന്ന സാഹചര്യം…

