Headlines

കോഴിക്കോട് ഇടിമിന്നലേറ്റ്  ഒരാൾ മരിച്ചു

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയും ശക്തമായ ഇടിമിന്നലും. കൂടരഞ്ഞി കൂമ്പാറമുണ്ടുമലയിൽ ഇടിമിന്നലേറ്റ് ജെയ്‌സൺ എന്നയാൾ മരിച്ചു. താമരശ്ശേരി പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുകയായിരുന്ന നാല് പേർക്കും മിന്നലേറ്റു. പരിക്കേറ്റ ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്

Read More

ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു; വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെവെയാണ് അപകടം

കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളേജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ കുളിച്ച് കൊണ്ടിരിക്കവെയായിരുന്നു അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial