മഹാരാജാസിലെ പ്രതിഷേധം: പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം;സമരം ജനാധിപത്യ രീതിയിലാവണം; മന്ത്രി റോജി എം ജോൺ
തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളജിലുണ്ടായ പ്രതിഷേധത്തിൽ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. പ്രതിഷേധമുണ്ടായത് ദൗർഭാഗ്യകരമായ സംഭവമായിരുന്നു. ബിരുദ ദാന ചടങ്ങിന് അതിന്റെതായ അച്ചടക്കമുണ്ട്. ബിരുദ ദാന ചടങ്ങിലെ പ്രോട്ടോകോൾ അറിയാവുന്നത് കൊണ്ടാണ് അവരോട് പരിപാടി കഴിഞ്ഞ് മറുപടി നൽകാമെന്ന് പറഞ്ഞതെന്ന് മന്ത്രി റോജി എം ജോൺ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നു എന്നാണ് താൻ പറഞ്ഞത്. പ്രസംഗം അവസാനിക്കുന്ന സമയത്താണ് വിദ്യാർത്ഥികൾ മുന്നോട്ടു കയറി വരുന്നത്. ചോദ്യം ചോദിക്കുക…

