ബസ് യാത്രക്കാരിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു

ബത്തേരി: ഗുണ്ടൽപ്പെട്ട് ഭാഗത്തു നിന്നും കേരളത്തിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കളില്‍ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ തിരുവണ്ണൂര്‍, പാലക്കത്തൊടി വീട്ടില്‍, നിഹാല്‍ മുസ്തഫ അഹമ്മദ്(22), പന്നിയങ്കര, പടിഞ്ഞാറെത്തോപ്പിലകം വീട്ടില്‍ പി.ടി. അബ്‌റാര്‍ അബ്ദുള്ള(23) എന്നിവരെയാണ് ബത്തേരി പോലീസ് പിടികൂടിയത്.മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. 19.55 ഗ്രാം എം.ഡി.എം.എയാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

Read More

ബത്തേരിയിൽ അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി

ബത്തേരി: ബത്തേരിയിൽ മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. മൊറയൂര്‍ അക്കപ്പറമ്പില്‍ വീട്ടില്‍ സുലൈമാനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് 0.61 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓമാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച കെ എൽ 84 9461 മഹിന്ദ്ര താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.

Read More

കാസർഗോഡ് എംഡിഎംഎയുമായി യുവതി പിടിയിൽ

കാസർഗോഡ് : കാസർഗോഡ്എംഡിഎംഎയുമായി യുവതി പിടിയിൽ.എരിയാൽ വില്ലേജിൽ മൊഗ്രാൽ പുത്തൂർപഞ്ചത്ത് കുന്നത്തെ വാടക വീട്ടിൽ നിന്നാണ്9.021 ഗ്രാം എംഡിഎംഎയുമായി റംസൂണയെഎക്സൈസ് പിടികൂടിയത്. കാസർഗോഡ്റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ്ഇൻസ്പെക്ടർ ജോസഫ് ജെ യും സ്ക്വാഡ്ഓഫീസ് പാർട്ടിയും ചേർന്നാണ് ഇവരെപിടികൂടിയത്. റംസൂണയ്ക്കെതിരെഎൻഡിപിഎസ് കേസ് രജിസ്റ്റർ ചെയ്തതായിഎക്സൈസ് അറിയിച്ചു. സംഘത്തിൽപ്രിവന്റീവ് ഓഫീസർ മുരളി കെ വി, സിവിൽഎക്സൈസ് ഓഫീസർമാരായ സതീശൻ കെ,ഷിജിത്ത്. വി വി, വനിതാ സിവിൽ എക്സൈസ്ഓഫീസർ കൃഷ്ണപ്രിയ. എം വി, എക്സൈസ്ഡ്രൈവർ ക്രിസ്റ്റിൻ. പി എ, സൈബർസെൽഉദ്യോഗസ്ഥൻ പ്രിഷി പി…

Read More

ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 12 ലക്ഷം വില വരുന്ന 227 ഗ്രാം എംഡിഎംഎ 2 പേർ പിടിയിൽ

പാലക്കാട്: ഷൊർണൂരിൽ വൻ ലഹരിമരുന്ന് വേട്ട. 12 ലക്ഷത്തോളം വിലവരുന്ന 227 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പിടിയിലായി. തലശേരി സ്വദേശി ടി.കെ നൗഷാദ്, വടകര ചെമ്മരത്തൂർ സ്വദേശി സുമേഷ്കുമാർ എന്നിവരാണ് പിടിയിലായത്. ലഹരിയിടപാടിന് വേണ്ടി ഷൊർണൂരിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഇവർ പോലീസ് പിടിയിലാകുന്നത്. പ്രതികളുടെ കയ്യിൽ നിന്നും കർണ്ണാടക രജിസ്ട്രേഷൻ കാറിൽ നിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. പ്രതി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള കാറിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

Read More

കഞ്ചാവും,എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി വണ്ണത്താം വീട്ടില്‍ വിഷ്ണു (21) ആണ് അറസ്റ്റിലായത്. പ്രതിയില്‍ നിന്ന് എംഡിഎംഎയും 10.55 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്. സ്‌കൂട്ടറിന്റെ സിറ്റിനടിയില്‍ പോളിത്തീന്‍ കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Read More

വിൽപനക്കായി കൊണ്ടുവന്ന 80 ഗ്രാം എം.ഡി.എം.എയുമായി കുറ്റ്യാടി സ്വദേശികൾ അറസ്റ്റിൽ

കണ്ണൂർ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി സ്വദേശികളായ മരുതോങ്കര പി.എം. നബീൽ (34), അടുക്കത്ത് ടി.കെ. അനൂപ് (38) എന്നിവരാണ് പിടിയിലായത്. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട തിരുവങ്ങാട് സെയ്താർ പള്ളിയിൽ എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. 85.005 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. കണ്ണൂരിലുള്ളയാൾക്ക് വിൽപനക്കായി എം.ഡി.എം.എ കൊണ്ടുപോകുകയായിരുന്നു. കാറിലെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു….

Read More

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട; 125.397 ഗ്രാം എംഡിഎംഎ പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 125.397 ഗ്രാം എംഡിഎംഎ പിടികൂടി. മൂന്നു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു.എംഡിഎംഎ കടത്താൻ ഉപയോഗിച്ച രണ്ടു ബൈക്കുകളും ഒരു സ്കൂട്ടറും പിടിച്ചെടുത്തു. ബംഗലൂരുവിൽ നിന്നും എംഡിഎംഎ കടത്തിയ യുവാക്കളാണ് പിടിയിലായത്. നഗരത്തിലെ മയക്കുമരുന്ന് ശൃഖലയിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.തിരുവനന്തപുരം അരുവിക്കരയിലെ വീട്ടിൽ നിന്നും 14.5 കിലോ കഞ്ചാവും പിടികൂടി. നെടുമങ്ങാട് സ്വദേശി മഹേഷ് പിടിയിലായി. ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ്…

Read More

എംഡിഎംഎയുമായി യുവാവ് പിടിയിൽ;തൂക്കം കൂട്ടാൻ ചില്ലും ബൾബും അരച്ച് ചേർക്കും.

തൃശൂർ: തൃശൂർ ജില്ലയിലെ ചേർപ്പ് വല്ലച്ചിറയിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. വല്ലച്ചിറ കാരമുക്ക് സ്വദേശി അഭിരാഗ് (20) നെയാണ് 4.5ഗ്രാം എംഡിഎംഎയുമായി ചേർന്ന് എക്സൈസ് ഇൻസ്പെക്ടർ മുരുകദാസും സംഘവും പിടികൂടിയത്. ടെലഗ്രാം ആപ്പ് ഉപയോഗിച്ചു ലഹരി വിൽപന നടത്തിയിരുന്ന പ്രതി സ്വന്തമായി പണം വാങ്ങാതെ മറ്റു പല അക്കൗണ്ടുകളിലൂടെ ആണ് പണമിടപാട് നടത്തിയത് മയക്കുമരുന്നിൽ തൂക്കം കൂട്ടുന്നതിനായി ചില്ലുകൾ, ബൾബ് എന്നിവ ചേർത്തിരുന്നെന്നും പ്രതി മൊഴി നൽകി. ലഹരി വിറ്റു കിട്ടുന്ന പണം കൊണ്ട് ഗോവ,…

Read More

കൽപറ്റയിൽ എക്‌സൈസ് റേഞ്ച് ഇൻസ്പെക്‌ടറുടെ പരിശോധന; എം.ഡി.എം.എയുമയി യുവാവ് അറസ്റ്റിൽ

എടപ്പെട്ടി: എം.ഡി.എം.എയുമയി യുവാവ് അറസ്‌റ്റിൽ. കോഴിക്കോട് ഫാറോക്ക് നെല്ലോളി പടന്ന മധുരബസാർ സ്വദേശി നെച്ചിക്കാട്ട് വീട്ടിൽ ഫസൽ ആണ്. ഇയാളിൽ നിന്നും 0.366 ഗ്രാം എം.ഡി.എം.എ പിടികൂടി. കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും എടപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ പ്രതിയാണ് പിടിയിലായത്. പരിശോധനയിൽ പ്രിവന്റീവ് ഒഫിസറായ വി. അബ്ദുൽ സലീം, കെ.എം. ലത്തീഫ്, സിവിൽ എക്സൈസ് ഒഫിസർമാരായ മിഥുൻ, ഷാഫി, പ്രജീഷ്, സുധീപ് വനിത സിവിൽ എക്സൈസ് ഒഫിസർ വിബിത എന്നിവർ പങ്കുവെച്ചു

Read More

എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ; ജിതിൻ ബാബുവും സ്റ്റെഫിയും ലഹരിമരുന്ന് എത്തിച്ചത് ബെംഗളുരുവിൽ നിന്ന്

കോഴിക്കോട്: തൊട്ടില്‍പാലത്ത് എം ഡി എം എ യുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. 96.44 ഗ്രാം എം.ഡി എം.എ ഇവരില്‍ നിന്ന് പിടികൂടി. ബംഗ്ലൂളൂരുവിൽ നിന്നും വടകരയ്ക്ക് കടത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വടകര ഭാഗത്ത് വിൽപ്പന നടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലണ് കുറ്റ്യാടി ചുരം ഭാഗത്ത് പൊലീസ് വാഹനപരിശോധന നടത്തിയിയത്. സംശയം തോന്നാതിരിക്കാൻ നാല് വയസുള്ള കുഞ്ഞിനെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial