മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ: മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാമക്കലിൽ കരിങ്കൊടി കാണിക്കുകയും ബില്ലിന്റെ പകർപ്പ് കത്തിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയിലാണ് ആദ്യം കരിങ്കൊടി ഉയർത്തിയത്. ഇന്ന് ആരംഭിക്കുന്ന പാർലമെന്റ് പ്രത്യേക സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നത്. മണ്ഡല പുനർനിർണയ ബില്ലിലൂടെ തമിഴരെ സ്വന്തം മണ്ണിൽ അഭയാർത്ഥികളാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലൊട്ടാകെ പ്രതിഷേധത്തിന്റെ തീ ആളിക്കത്തട്ടെയെന്നും, ഫാഷിസ്റ്റ് ബി ജെപിയുടെ ധാർഷ്ഠ്യം അവസാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1950കളിലെയും…

