Headlines

ക്ഷേമ പെന്‍ഷന്‍; മസ്റ്ററിങ് ഈ മാസം 30 വരെ നീട്ടി,ഇനിയും നിരവധി ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് സമയം നീട്ടിയത്

സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ക്ക് വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ള സമയം ഈ മാസം 30 വരെ നീട്ടി. നേരത്തെ ഒക്ടോബര്‍ 30 വരെയാണ് സമയം അനുവദിച്ചിരുന്നത്. നിരവധി ആളുകള്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കാനുള്ളതിനാലാണ് സമയം നീട്ടിയത്. മസ്റ്ററിങ് ചെയ്യാത്തവര്‍ക്ക് ഈ മാസത്തെ പെന്‍ഷന്‍ മുടങ്ങില്ല. എന്നാല്‍ ഈ മാസം 30നകം മസ്റ്ററിങ് ചെയ്തില്ലെങ്കില്‍ ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ ലഭിക്കില്ല.

Read More

മസ്റ്ററിങ് നടത്തിയില്ല; റേഷന്‍കട ജീവനക്കാരനെ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു, അറസ്റ്റ്

ആലപ്പുഴ: റേഷന്‍കടയില്‍ മസ്റ്ററിങ് നടക്കാത്തതിന് പിന്നാലെ മദ്യപിച്ചെത്തിയയാള്‍ ജീവനക്കാരന്റെ തലയില്‍ ബിയര്‍ക്കുപ്പികൊണ്ട് അടിച്ചു. വലിയകുളങ്ങര മണലില്‍ കാട്ടില്‍ ശശിധരന്‍ നായര്‍ (59)ക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കുട്ടമ്പേരൂര്‍ ചെമ്പകമഠത്തില്‍ സനലി(43) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് നാലു മണിയോടെ കുട്ടമ്പേരൂര്‍ 1654-ാം നമ്പര്‍ സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള എആര്‍ഡി. 59-ാം നമ്പര്‍ റേഷന്‍കടയിലായിരുന്നു സംഭവം മഞ്ഞക്കാര്‍ഡുകാരുടെ മസ്റ്ററിങ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ പിങ്ക് കാര്‍ഡുമായി എത്തിയ സനല്‍ മസ്റ്ററിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു. അടുത്തദിവസംവരാന്‍ ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ പുറത്തുപോയ ഇയാള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial