അവയവ മാഫിയയിൽ ഉന്നതരും; 15 ലക്ഷം പറയും, 6 കൊടുക്കും; പരാതിപ്പെട്ടാൽ ഗുണ്ടകളെത്തും
കൊച്ചി അവയവദാന തട്ടിപ്പിന് പൊലീസിലെയും റവന്യു വകുപ്പിലെയും ചില ഉന്നതരും ഡോക്ടർമാർ അടക്കമുള്ളവരും മുഹമ്മദ് നജീബ് കല്ലട്രയേയും കൂട്ടരേയും സഹായിച്ചിരുന്നതായി വിവരം. നജീബിന്റെ ഫ്ലാറ്റിൽനിന്ന് അന്വേഷണ സംഘം പിടിച്ചെടുത്ത ഡയറിയില്‍ ഇവരില്‍ പലരുടേയും പേരുണ്ട്. അതിനിടെ, അവയവ മാഫിയയുടെ ആലപ്പുഴ ജില്ലയിൽ റാക്കറ്റിന്റെ പ്രധാന ഏജന്റുമാരായിരുന്ന, അരൂരിൽ താമസിച്ചിരുന്ന സഹോദരങ്ങൾ രാജേഷിനും രമേഷിനുമായുള്ള അന്വേഷണം തുടരുകയാണ്. കാസർകോട് കൽനാട് നിഹമത്ത് മൻസിലിൽ നജീബ് കഴിഞ്ഞ 3 വർഷമായി അവയവ മാഫിയയുടെ ഭാഗമാണെന്നാണ് വിവരം. നജീബിന്റെ കീഴിലായിരുന്നു രാജേഷും…

