ഓഫിസിൽ ജീവനക്കാർ തമ്മിലുള്ള പ്രശ്നത്തെ ചൊല്ലിയുള്ള വാക്പോരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഴഞ്ഞ് വീണു.
വടകര: ഓഫിസിൽ ജീവനക്കാർ തമ്മിലുള്ള പ്രശ്നത്തെ ചൊല്ലിയുള്ള വാക്പോരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുഴഞ്ഞ് വീണു. എൽ.ഡി.എഫ്, എസ്.ഡി.പി.ഐ, യു.ഡി.എഫ് അംഗങ്ങൾ തമ്മിലാണ് വാക്പോര് നടത്തിയത്. അഴിയൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. തർക്കം നടന്നുകൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അഴിയൂർ പഞ്ചായത്ത് അസി. എൻജിനീയർ ഓഫിസിലെ ഓവർസിയറും പ്ലാൻ ക്ലർക്കും തമ്മിൽ നാളുകളയായി പ്രശ്നം രൂക്ഷമാണ്. ഭരണസമിതി യോഗത്തിൽ അംഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസവും വാദപ്രതിവാദം നടന്നിരുന്നു. ആരോപണവിധേയനായ ജീവനക്കാരനെ തസ്തികയിൽനിന്നും മാറ്റാൻ യോഗത്തിൽ…

